Breaking News
മൈക്രോ പ്ലാസ്റ്റിക്സ് മനുഷ്യരക്തത്തിലും: ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ

മൈക്രോപ്ലാസ്റ്റിക് മലിനീകരണം മനുഷ്യരക്തത്തിൽ ആദ്യമായി കണ്ടെത്തി. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ സ്ഥിതി ചെയ്യുന്ന വ്രിജെ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. 22 പേരിൽ നിന്നുള്ള സാംപിളുകൾ ശേഖരിച്ചായിരുന്നു പഠനം. ഇവരിൽ 17 പേരിലെ രക്ത സാംപിളുകളിൽ മൈക്രോ പ്ലാസ്റ്റിക്സിന്റെ അംശം ഗവേഷകർ കണ്ടെത്തി. പരിശോധന നടത്തിയവരിൽ 80 ശതമാനത്തിലും മൈക്രോ പ്ലാസ്റ്റിക്സിന്റെ അംശമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം വഹിച്ച പ്രഫസർ ഡിക് വേതാക് പറയുന്നു.
സാധാരണയായി കണ്ടുവരുന്ന പി.ഇ.ടി പ്ലാസ്റ്റിക്, പോളി സ്റ്റൈറിൻ, പോളിത്തിലിൻ തുടങ്ങിയ പ്ലാസ്റ്റിക്കുകളുടെ അംശങ്ങളാണ് കണ്ടെത്തിയവയിലുള്ളതെന്ന് ഗവേഷകർ പറയുന്നു. ഇതൊരു ബ്രേക് ത്രൂ കണ്ടെത്തലാണെന്നും പ്രഫസർ ഡിക് വേതാക് അഭിപ്രായപ്പെടുന്നു. ശരീരത്തിലെമ്പാടും മൈക്രോപ്ലാസ്റ്റിക് തരികൾക്ക് സഞ്ചരിക്കാമെന്നും അവയവങ്ങളിൽ അടിഞ്ഞുകൂടാമെന്നുമുള്ളതിന്റെ തെളിവായാണ് കണ്ടെത്തൽ വിശദീകരിക്കപ്പെടുന്നത്. മനുഷ്യ ശരീരത്തിൽ മൈക്രോപ്ലാസ്റ്റിക് എത്രത്തോളം തകരാറുകളുണ്ടാക്കുമെന്ന കാര്യത്തിൽ ഇപ്പോഴും ശാസ്ത്രീയമായ വ്യക്തതയില്ല. എന്നാൽ ലബോറട്ടറികളിൽ സൂക്ഷിച്ചിരിക്കുന്ന മനുഷ്യകോശങ്ങളെ മൈക്രോപ്ലാസ്റ്റിക്സ് പ്രതികൂലമായി ബാധിക്കുന്നതായി നേരത്തെ ഗവേഷണത്തിൽ തെളിഞ്ഞിരുന്നു.
ലോകമെമ്പാടും വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യം പ്രകൃതിയിലേക്ക് തള്ളപ്പെടുന്നുണ്ട്. ഇതാണ് മൈക്രോ പ്ലാസ്റ്റിക്സ് മലിനീകരണത്തിന്റെ പ്രധാന കാരണം. മൗണ്ട് എവറസ്റ്റ് പർവതം മുതൽ പസിഫിക് സമുദ്രത്തിലെ വിദൂരമേഖലകളിൽ വരെ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതൊരു തുടക്ക പഠനമാണെന്നും ഇതെപ്പറ്റി ആഴത്തിലുള്ള പഠനങ്ങൾ ഇനി വേണ്ടിവരുമെന്നും ഗവേഷണത്തിന് നേതൃത്വം വഹിച്ച ശാസ്ത്രജ്ഞർ പറയുന്നു. ഡച്ച് നാഷനൽ ഓർഗനൈസേഷൻ ഫോർ ഹെൽത്ത് റിസർച്ചിന്റെ ഫണ്ടിങ്ങോടെയാണ് ഗവേഷണം പുരോഗമിച്ചത്. 2040 ആകുന്നതോടെ ലോകത്തെ പ്ലാസ്റ്റിക് ഉത്പാദനവും ഉപഭോഗവും ഇരട്ടിയാകുമെന്ന ആശങ്കയ്ക്കിടയിലാണ് പുതിയ ഗവേഷണഫലം.
Breaking News
വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Breaking News
പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
Breaking News
ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്