Connect with us

Breaking News

മാധ്യമപ്രവര്‍ത്തകയുടെ മരണം: ഭർത്താവിനെത്തേടി ബംഗളൂരു പൊലീസ്‌ ശ്രീകണ്ഠപുരത്ത്

Published

on

Share our post

ശ്രീകണ്ഠപുരം : റോയിട്ടേഴ്‌സ്‌ സബ് എഡിറ്ററുമായ കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനി എന്‍. ശ്രുതി (36) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം ഭർത്താവ് അനീഷിന്റെ നാടായ ചുഴലിയിലേക്ക്. ശ്രുതിയുടെ ആത്മഹത്യ ഭര്‍തൃപീഡനത്തെത്തുടര്‍ന്നാണെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. അത് ശരിവയ്‌ക്കുന്നതാണ് ബംഗളൂരു വൈറ്റ്ഫീല്‍ഡ് പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍. ശ്രുതിയെ അനീഷ് ശാരീരികമായും മാനസികവുമായി നിരന്തരം പീഡിപ്പിച്ചുവെന്ന് എഫ്.ഐ.ആറിലുണ്ട്. യുക്തിവാദി നേതാവും എഴുത്തുകാരനും റിട്ട. അധ്യാപകനുമായ നാരായണന്‍ പേരിയയുടെ മകളാണ്‌ ശ്രുതി. 

ശ്രുതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. പല്ലുകൊണ്ട് കടിയേറ്റതിന്റെ മുറിവുമുണ്ടെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്‌ളാറ്റിനകത്തെ ശ്രുതിയുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ അനീഷ് സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. എല്ലാ ദിവസവും സി.സി.ടി.വി ദൃശ്യം അനീഷ് പരിശോധിക്കാറുണ്ടെന്നും ശ്രുതിയുടെ സംഭാഷണം റെക്കോഡുചെയ്യുന്ന ഉപകരണം മുറിയില്‍ സ്ഥാപിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. അനീഷ്‌ നിരന്തരം വഴക്കുണ്ടാക്കാറുണ്ടെന്ന്‌ അയല്‍വാസികൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. 

റോയിട്ടേഴ്‌സിൽ ഒമ്പത് വര്‍ഷമായി ജോലിചെയ്യുന്ന ശ്രുതി അതിനുമുമ്പ് ഇംഗ്ലണ്ടിലും പത്രപ്രവര്‍ത്തകയായി ജോലിചെയ്തിരുന്നു. നാല് വര്‍ഷം മുമ്പായിരുന്നു വിവാഹം. വിവാഹശേഷം ബംഗളൂരു നല്ലൂറഹള്ളിയിലെ മെഫെയര്‍ അപ്പാര്‍ട്ടുമെന്റിലായിരുന്നു ഭര്‍ത്താവിനൊപ്പം താമസിച്ചുവന്നത്. 20നാണ് ശ്രുതി ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചത്. അതിന് രണ്ട് ദിവസംമുമ്പ് അനീഷ് നാട്ടിലേക്ക് മടങ്ങിയിരുന്നു. അനീഷ് എവിടെയുണ്ടെന്നറിയാന്‍ ബംഗളൂരു പൊലീസ് ചുഴലിയിലെ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്‌. അടുത്ത ദിവസം ബംഗളൂരു പൊലീസ് ചുഴലിയില്‍ എത്തുമെന്നാണ് വിവരം.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!