Connect with us

Breaking News

ഗെയിൽ പൈപ്പ്‌ലൈൻ: പ്രകൃതിവാതക വിതരണം തുടങ്ങി

Published

on

Share our post

പാലക്കാട്‌ : ഏറെ കാത്തിരിപ്പിനൊടുവിൽ ഗ്യാസ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ (ഗെയിൽ)പാലക്കാട്ടുനിന്ന്‌ പ്രകൃതിവാതക വിതരണം ആരംഭിച്ചു. കൂറ്റനാട്‌–വാളയാർ പ്രകൃതി വാതകക്കുഴൽവഴിയാണ്‌ വിതരണം തുടങ്ങിയത്‌.

പാലക്കാട്‌ നഗരത്തിലും പരിസരത്തും വിതരണച്ചുമതലയുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ പുതുശേരിയിലെ സ്‌റ്റേഷനിലേക്ക്‌ ഗ്യാസ്‌ എത്തിച്ച്‌, ഇവിടെനിന്ന്‌ പ്രകൃതിവാതകം (സി.എൻ.ജി) പമ്പുകൾക്കും സിലിണ്ടറിൽ നിറച്ചുമാണ്‌ വിതരണം. വാഹനങ്ങൾക്ക്‌ നേരിട്ടും നിറയ്‌ക്കാം. പൈപ്പിടൽ പൂർത്തിയാകുന്ന മുറയ്‌ക്ക്‌ വീടുകളിലേക്കുള്ള വിതരണവും തുടങ്ങാൻ കഴിയുമെന്ന്‌ ഗെയിൽ ജനറൽ മാനേജർ ജോസ്‌ തോമസ്‌, ഡെപ്യൂട്ടി ജനറൽ മാനേജർ ജോർജ്‌ ആന്റണി എന്നിവർ പറഞ്ഞു. വിതരണത്തിന്റെ ഔപചാരിക ഉദ്‌ഘാടനം ഗെയിൽ സതേൺ റീജൺ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ എ.കെ. ത്രിപാഠി നിർവഹിച്ചു.

കൊച്ചിയിൽനിന്നാണ്‌ പ്രകൃതിവാതകം അദാനി ഗ്യാസിന്റെ മദർ സ്‌റ്റേഷനായ പുതുശേരിയിൽ എത്തുന്നത്‌. പൈപ്പ്‌വഴി എത്താൻ തുടങ്ങിയതോടെ ടാങ്കറുകൾ ഉപയോഗിച്ച്‌ റോഡ്‌മാർഗം നീക്കം നിർത്തി.

കൊച്ചി–കൂറ്റനാട്‌–മംഗലാപുരം–ബംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതിയിൽ പകുതിയും കേരളത്തിലൂടെയാണ്‌ ഉള്ളത്‌. കൊച്ചി–മംഗലാപുരം ലൈൻ 444 കിലോമീറ്ററിൽ ഭൂരിഭാഗവും കേരളത്തിലാണ്‌. കൂറ്റനാട്‌ – വാളയാർ 90 കിലോമീറ്ററാണ്‌ പാലക്കാട്‌ ജില്ലയിലൂടെ കടന്നുപോകുന്നത്‌. 2009ൽ പ്രഖ്യാപിച്ച പദ്ധതി തുടങ്ങിയത്‌ വി.എസ്‌. അച്യുതാനന്ദന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ്‌ സർക്കാരായിരുന്നു. എന്നാൽ 2011ൽ വന്ന ഉമ്മൻചാണ്ടി സർക്കാർ സ്ഥലം ഏറ്റെടുക്കുന്നതിലെ എതിർപ്പിനെത്തുടർന്ന്‌ പദ്ധതി ഒരിഞ്ചുപോലും നീക്കിയില്ല. കേരളത്തിൽ പദ്ധതി പൂർത്തയാകില്ലെന്ന്‌ ഉറപ്പിച്ച സാഹചര്യത്തിലാണ്‌ 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തുന്നത്‌. സ്ഥലമുടമകൾക്ക്‌ മാർക്കറ്റ്‌ വിലയ്‌ക്ക് മുകളിൽ  നഷ്ടപരിപാരം നൽകി സ്ഥലം ഏറ്റെടുത്തു. ഇപ്പോൾ സിൽവർലൈൻ പദ്ധതിക്കെതിരെ എന്നപോലെ വികസന വിരുദ്ധർ സർക്കാരിനെതിരെ സമരവുമായി രംഗത്തുവന്നു. നടുറോഡിൽ നിസ്‌കരിച്ച്‌ സമരത്തിന്‌ മതപരമായ മാനം നൽകാനും തുനിഞ്ഞു. എന്നാൽ എല്ലാ തടസ്സങ്ങളെയും മറികടന്ന്‌ കഴിഞ്ഞ വർഷം ജനുവരിയിൽ പൈപ്പിടൽ പൂർത്തിയായി.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!