Connect with us

Breaking News

പേരാവൂർ ടൗണിൻ്റെ ബഹുമുഖ വികസനത്തിന് വിനോദ വിഞ്ജാന കേന്ദ്രം വരുന്നു

Published

on

Share our post

ന്യൂസ് ഹണ്ട് ബ്യൂറോ

പേരാവൂർ: ടൗണിൻ്റെ മുഖഛായ മാറ്റുന്ന വൈവിധ്യങ്ങളായ പദ്ധതികൾക്ക് ഊന്നൽ നല്കിയുള്ള പഞ്ചായത്ത് ബജറ്റ് വൈസ്.പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ അവതരിപ്പിച്ചു.26 കോടി 86 ലക്ഷം രൂപ വരവും 26 കോടി 25 ലക്ഷം രൂപ ചിലവും 61 ലക്ഷം രൂപ മിച്ചവും പ്രതീക്കുന്നതാണ് ബജറ്റ്.

ടൗണിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സ്റ്റേഡിയം, കാർഷിക ചന്ത, പാർക്കിംഗ് ഏരിയ, പൂന്തോട്ടം,കുട്ടികൾക്കുള്ള പാർക്ക് എന്നിവയടങ്ങുന്ന വിനോദ വിഞ്ജാന കേന്ദ്രത്തിന് ബജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ടൗണിലെ മലിനജലം സമീപ തോടുകളിലും പുഴകളിലുമൊഴുക്കി ജലസ്രോതസുകൾ മലിനമാക്കുന്നത് തടയാൻ ‘വാട്ടർ റീ സൈക്കിൾ’ പദ്ധതി ആരംഭിക്കും.’തെളിനീർ’ പദ്ധതിയിൽ മലിനജലത്തെ മൂന്നായി തരം തിരിക്കാനുള്ള സംസ്കരണ യൂണിറ്റിന് 50 ലക്ഷം രൂപ ബജറ്റിലുണ്ട്.

ടൗണിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പച്ചക്കറി മാലിന്യവും ശേഖരിച്ച് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ജൈവവള നിർമാണ യൂണിറ്റ് സ്ഥാപിക്കും. വഴിയിട സൗഹൃദ ശുചിമുറികൾ, ടൗൺ സൗന്ദര്യവത്കരണം, ശ്മശാന സൗന്ദര്യവത്കരണം, പച്ചത്തുരുത്ത് എന്നിവക്ക് 25 ലക്ഷം രൂപ വകയിരുത്തി.

ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റുകളെ ഒരു കുടക്കീഴിലാക്കാൻ മത്സ്യ മാർക്കറ്റ് കോംപ്ളക്സ് നിർമിക്കും.ഇതിന് രണ്ട് കോടി അനുവദിച്ചു.

പ്ലാസ്റ്റിക് മുക്ത പേരാവൂരിനായി ബദൽ ഉത്പന്ന നിർമാണ യൂണിറ്റുകൾ നിർമിക്കാൻ പത്ത് ലക്ഷം,പ്രകൃതിദുരന്തങ്ങളെ നേരിടാൻ ദുരന്തനിവാരണ ഷെൽട്ടർ നിർമിക്കുന്നതിന് 20 ലക്ഷം, നടപ്പാത നിർമാണം, റോഡുകളുടെ വികസനവും പുതിയ റോഡുകൾ നിർമിക്കാനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും മൂന്ന് കോടി, കുടിവെള്ള പദ്ധതികൾക്ക് 25 ലക്ഷം എന്നിവ ബജറ്റിലുണ്ട്.

തൊഴിലുറപ്പ് പദ്ധതിയിൽ മുഴുവൻ വീടുകളിലും സോക്പിറ്റ്, കംപോസ്റ്റ് പിറ്റ് ,കിണർ റീചാർജ്, ആട്ടിൻ കൂട്, കോഴിക്കൂട്, തൊഴുത്ത്, അസോള ടാങ്ക് എന്നിവ നിർമിക്കും. ശുചിത്വ – ജല സംരക്ഷണ പ്രവൃത്തികൾ, കയർ ഭൂവസ്ത്രം കൊണ്ടുള്ള പ്രവൃത്തികൾ, കോൺക്രീറ്റ് പ്രവൃത്തികൾ തുടങ്ങിയവക്ക് ഏഴ് കോടി വകയിരുത്തിയിട്ടുണ്ട്.

രണ്ട് ആദിവാസി കോളനികളെ മാതൃകാ കോളനികളാക്കാൻ 40 ലക്ഷം ബജറ്റിലുണ്ട്. ഒരു എസ്. ടി കോളനി ഏറ്റെടുത്ത് സമഗ്ര വികസനം നടപ്പാക്കും.

സ്ത്രീകൾക്ക് വേണ്ടി ജെൻ്റർ റിസോഴ്സ് സെൻറർ, യോഗ പരിശീലന കേന്ദ്രം, വിവിധ ബോധവത്കരണ പരിപാടികൾക്ക് 23 ലക്ഷം, വയോജനങ്ങൾക്ക് പകൽ വീട് നിർമിക്കാൻ പത്ത് ലക്ഷം, പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് നാല് ലക്ഷം, അങ്കണവാടികൾക്ക് 25 ലക്ഷം, കിടപ്പ് രോഗികളുടെ പരിചരണത്തിന് ആറ് ലക്ഷവും ബജറ്റിലുണ്ട്.

കുട്ടികളുടെ സമഗ്ര വികസനത്തിന് 15 ലക്ഷം, കൃഷി വികസനത്തിന് അഞ്ച് ലക്ഷം, ഇടവിള കൃഷിക്ക് അഞ്ച് ലക്ഷം, പാടശേഖരങ്ങളിൽ നടുത്തോട് നിർമാണത്തിന് 30 ലക്ഷവും ബജറ്റിലുണ്ട്.

പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ,എം.ഷൈലജ, കെ.വി.ശരത്, റീന മനോഹരൻ, ജോസ് ആൻറണി, നൂറുദ്ദീൻ മുള്ളേരിക്കൽ, സെക്രട്ടറി ശശീന്ദ്രൻ, അസി.സെക്ര.ജോഷ്വ തുടങ്ങിയവർ സംസാരിച്ചു.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!