Connect with us

Breaking News

തദ്ദേശസ്ഥാപനങ്ങളിലേക്കും സ്വകാര്യ പങ്കാളിത്തം

Published

on

Share our post

പാലക്കാട് : തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികൾക്കും സ്വകാര്യ, സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം സ്വീകരിക്കാമെന്ന് സർക്കാരിന്റെ മാർഗരേഖ. സി.പി.എമ്മിന്റെ വികസന നയരേഖയുടെ ചുവടുപിടിച്ചാണ് തദ്ദേശ ഭരണ വകുപ്പിന്റെ നിർദേശം.കേരള ബാങ്കിൽനിന്നും ദേശസാൽകൃത ബാങ്കുകളിൽനിന്നും വായ്പയെടുത്തും പദ്ധതികൾ നടപ്പാക്കാം. തിരഞ്ഞെടുത്ത പദ്ധതികൾക്ക് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് (സി.എസ്.ആർ) നേടാം. കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ, അധിക ഫണ്ട് സ്വയം കണ്ടെത്തി സാമ്പത്തിക വികസനവും തെ‍ാഴിലവസരങ്ങളും സൃഷ്ടിക്കണമെന്ന് മാർഗരേഖയിൽ വ്യക്തമാക്കുന്നു. സ്വകാര്യമേഖലയുമായി സഹകരിക്കാൻ നേരത്തെ അനുവാദമുണ്ടെങ്കിലും ഇത്തവണ അതു വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താനാകും. പങ്കാളിത്തത്തിനുള്ള വ്യവസ്ഥകൾ ഉൾപ്പെടെ വിശദമായ മാർഗരേഖ പിന്നീട് നൽകും.

സഹകരണ, സ്വകാര്യ പങ്കാളിത്തത്തിന് ഉൽപാദനമേഖലയ്ക്കാണ് മുൻഗണന നൽകേണ്ടത്. തിരഞ്ഞെടുത്ത അടിസ്ഥാനവികസന പദ്ധതികൾക്ക് സഹകരണ ഫണ്ട് ലഭ്യമാക്കാം. വിനോദസഞ്ചാരം, വ്യവസായം, സേവനം തുടങ്ങിയ മേഖലകളിൽ സ്വകാര്യ മൂലധന നിക്ഷേപം കണ്ടെത്തണം. ഉൽപാദന മേഖലയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കാണു മുൻഗണന നൽകേണ്ടത്. തെ‍ാഴിലവസരം സൃഷ്ടിക്കാൻ വിവിധ കമ്പനികളുടെ ശാഖകൾ, സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്ക് നവീനരീതിയിൽ അടിസ്ഥാനസൗകര്യമെ‍ാരുക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് പണം ചെലവഴിക്കാം.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!