Connect with us

Breaking News

പേരാവൂരിന്റെ മുഖഛായ മാറ്റുന്ന ബജറ്റ്; യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ

Published

on

Share our post


പേരാവൂർ: പഞ്ചായത്തിന്റെ 2022-23 വർഷത്തെ ബജറ്റ് പേരാവൂർ ടൗണിന്റെ മുഖഛായ മാറ്റുമെന്നും ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ. ടൗണിന്റെ ബഹുമുഖ വികസനത്തിന് വിനോദ വിഞ്ജാന കേന്ദ്രം ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ ആവിഷ്‌കരിച്ച പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം ഭാവി മുന്നിൽ കണ്ടാണ്.

വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷകൾ നൽകുന്ന ബജറ്റാണിത്. ടൗൺ കേന്ദ്രീകരിച്ച് സ്റ്റേഡിയം, കാർഷിക ചന്ത, പാർക്കിംഗ് ഏരിയ, പൂന്തോട്ടം, കുട്ടികൾക്കുള്ള പാർക്ക് എന്നിവയടങ്ങുന്ന കേന്ദ്രം ടൗണിന്റെ സമഗ്ര വികസനം സാധ്യമാക്കും. ഇതിന് ബജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തിയത് പ്രശംസനീയമാണ്. പാർക്കിംഗ് ഏരിയ വർഷങ്ങളായി വ്യാപാരികൾ ഉന്നയിക്കുന്ന വിഷയമാണ്.

ടൗണിലെ മലിനജലം സമീപ തോടുകളിലും പുഴകളിലുമൊഴുക്കി ജലസ്രോതസുകൾ മലിനമാക്കുന്നത് തടയാൻ ആരംഭിക്കുന്ന ‘വാട്ടർ റീ സൈക്കിൾ’ പദ്ധതി, ‘തെളിനീർ’ പദ്ധതിയിൽ മലിനജലത്തെ മൂന്നായി തരം തിരിക്കാനുള്ള സംസ്‌കരണ യൂണിറ്റ്, എന്നിവ പേരാവൂർ ടൗണിനെ ശുചിത്വ സുന്ദരമാക്കും. ടൗണിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പച്ചക്കറി മാലിന്യവും ശേഖരിച്ച്മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ജൈവവള നിർമാണ യൂണിറ്റ് സ്ഥാപിക്കുമെന്നത് നല്ല തീരുമാനമാണ്. 

വഴിയിട സൗഹൃദ ശുചിമുറികൾ, ടൗൺ സൗന്ദര്യവത്കരണം, ശ്മശാന സൗന്ദര്യവത്കരണം, പച്ചത്തുരുത്ത്, ടൗണിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റുകളെ ഒരു കുടക്കീഴിലാക്കാൻ മത്സ്യ മാർക്കറ്റ് കോമ്പ്‌ളക്‌സ് ഇവയെല്ലാം വർഷങ്ങളായി വ്യാപാരികൾ ഉന്നയിക്കുന്നതാണ്.മാംസ മാർക്കറ്റുകൾ കൂടി പ്രസ്തുത സ്ഥലത്ത് തന്നെയാക്കാൻ പഞ്ചായത്ത് തീരുമാനമെടുക്കണമെന്നും പ്ലാസ്റ്റിക് ബദൽ ഉത്പന്ന നിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്നത് എത്രയും ഉടനെ പ്രാവർത്തികമാക്കണമെന്നും ചേംബർ ആവശ്യപ്പെട്ടു.

പേരാവൂർ-ഇരിട്ടി റോഡ്,തലശ്ശേരി റോഡ് എന്നിവിടങ്ങളിലെ ഓട്ടോറിക്ഷാ പാർക്കിങ്ങ് ഒന്നിടവിട്ട ദിവസങ്ങളിൽ റോഡിന്റെ ഇരു വശങ്ങളിലുമായി മാറ്റിയാൽ വ്യാപാരികൾക്ക് ഗുണകരമാവുമെന്നും ചേമ്പർ ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ കെ.എം.ബഷീർ, ഷിനോജ് നരിതൂക്കിൽ, ബേബി പാറക്കൽ, വി.കെ. രാധാകൃഷ്ണൻ, വി.കെ. വിനേശൻ എന്നിവർ സംബന്ധിച്ചു


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!