Connect with us

Breaking News

കണ്ണൂര്‍ ജില്ലയില്‍ ചൂട് 38 ഡിഗ്രിയിലേക്ക്, ശ്രദ്ധിക്കണം വെയിലിനെ

Published

on

Share our post

കണ്ണൂര്‍: ചൂട് 38 ഡിഗ്രിയിലെത്തിയ കണ്ണൂര്‍ ജില്ല വേനല്‍മഴ കാത്തുനില്‍ക്കുന്നു. കണ്ണൂര്‍ കാലാവസ്ഥാവിഭാഗത്തിന്റെ കണക്ക് പ്രകാരം മാര്‍ച്ച് നാലിനാണ് ജില്ല 38 ഡിഗ്രി സെല്‍ഷ്യസ് ചൂട് നേരിട്ടത്. കുടിവെള്ളക്ഷാമത്തിന്റെ സൂചനയാണിത്. പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ കണക്കുപ്രകാരം ഒരാഴ്ചയായുള്ള കൂടിയ താപനില 36 ഡിഗ്രി സെല്‍ഷ്യസാണ്. കുറഞ്ഞ താപനില 28-ഉും. ഉയര്‍ന്ന ഊഷ്മാവും അന്തരീക്ഷ ആര്‍ദ്രതയും അനുഭവപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വേനല്‍മഴയുടെ കണക്ക്

മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31 വരെയാണ് കേരളത്തില്‍ വേനല്‍മഴയുടെ സീസണ്‍. ഈ കാലയളവില്‍ പെയ്യുന്ന മഴയാണ് വേനല്‍മഴ അഥവാ മണ്‍സൂണ്‍പൂര്‍വ മഴ. 2020-ല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ കുറവായിരുന്നു. സാധാരണ 281.9 മില്ലിമീറ്ററാണ് പെയ്യേണ്ടത്, കിട്ടിയത് 214.8 മില്ലിയാണ്. അതായത് 24 ശതമാനം കുറവ്.

2021-ല്‍ കേരളത്തില്‍ 127 ശതമാനം അധികം വേനല്‍മഴയാണ് പെയ്തത്. 196 ശതമാനം അധികം മഴ ലഭിച്ച കണ്ണൂരായിരുന്നു മുന്നില്‍. അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് 2021 മേയ് മാസത്തില്‍ വന്നതാണ് മഴ കൂടാന്‍ കാരണം. കണ്ണൂര്‍ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ ലഭിച്ചിരുന്നു.

2021-ല്‍ ഉത്തര മലബാറിലെ തുലാപ്പെയ്ത്തില്‍ കിട്ടിയത് റെക്കോഡ് മഴയാണ്. വടക്കുകിഴക്ക് മണ്‍സൂണ്‍ (ഒക്ടോബര്‍-ഡിസംബര്‍) മഴപ്പെയ്ത്തില്‍ രേഖപ്പെടുത്തിയത് 726.60 മില്ലിമീറ്ററായിയിരുന്നു. നവംബറില്‍ മാത്രം പെയ്ത മഴയും ഉത്തര മലബാറില്‍ റെക്കോഡ് തിരുത്തിയിരുന്നു. അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തുലാവര്‍ഷപ്പെയ്ത്തായിരുന്നു ഇതെന്ന് പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി.കെ. രതീഷ് പറഞ്ഞു.

ശ്രദ്ധിക്കണം വെയിലിനെ

വരള്‍ച്ച വിളകളെ ബാധിക്കാന്‍ സാധ്യത ഉണ്ടെന്ന് കൃഷി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ വിളകളുടെ തടത്തില്‍ പുതയിടണമെന്നതാണ് പ്രധാന നിര്‍ദേശം. നനവില്ലാത്ത വിളകള്‍ക്ക് രാസവളങ്ങള്‍ ഉപയോഗിക്കരുത്. വേനല്‍ കനക്കുമ്പോള്‍ കുട്ടികള്‍ അടക്കം ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!