Connect with us

Breaking News

കോളയാട് ഗ്രാമപ്പഞ്ചായത്ത് ബജറ്റ്; ദാരിദ്ര്യ നിർമാർജനവും സമഗ്ര വികസനവും ലക്ഷ്യം

Published

on

Share our post

കോളയാട് : ദരിദ്ര ജനവിഭാഗത്തെ സംരക്ഷിക്കുന്നതിനും പഞ്ചായത്തിന്റെ സമഗ്ര മേഖലകളിൽ വികസനം ലക്ഷ്യമിട്ടുമുള്ള ബജറ്റ് വൈസ്.പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ അവതരിപ്പിച്ചു. പശ്ചാത്തല വികസനം, വിദ്യാഭ്യാസം, ശുചിത്വ പരിപാലനം എന്നിവക്ക് ഊന്നൽ നല്കിയുള്ള ബജറ്റ്28 കോടി 63 ലക്ഷം രൂപ വരവും 26 കോടി 56 ലക്ഷം രൂപ ചിലവും ഒരു കോടി ആറ് ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. 

പട്ടികജാതി-പട്ടികവർഗ കോളനികളുടെ വികസനത്തിന് 97 ലക്ഷം,  പാർപ്പിട നിർമാണത്തിന് ആറു കോടി, സ്ത്രീകളുടെ ഉന്നമനത്തിന് അഞ്ച് ലക്ഷം, കുടുംബശ്രീക്ക് ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ തുടങ്ങാൻ 32 ലക്ഷം, പഞ്ചായത്ത് ശ്മശാന നിർമാണം പൂർത്തീകരിക്കാൻ 70 ലക്ഷം, എടയാറിൽ വഴിയോര വിശ്രമ ശുചിമുറിക്ക് 35 ലക്ഷം, ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം എന്നിവ ബജറ്റിലുണ്ട്.

സ്‌കൂൾ നവീകരണത്തിന് 15 ലക്ഷം,പഞ്ചായത്ത് കെട്ടിടം ആധുനിക-സൗന്ദര്യവല്കരണത്തിനും ആഴ്ച ചന്തക്ക് കെട്ടിടം നിർമിക്കാനും ഒന്നരക്കോടി, ബഡ്‌സ് സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 16 ലക്ഷം, വയോജനങ്ങൾക്ക് പകൽ വീട് നിർമിക്കാൻ 10 ലക്ഷം, അങ്കണവാടികൾക്ക് അടിസ്ഥാന വികസനത്തിന് 15 ലക്ഷം, കോളയാട് മിനി സ്റ്റേഡിയം നവീകരണത്തിന് 32 ലക്ഷം എന്നിവക്ക് തുക വകയിരുത്തിയിട്ടുണ്ട്.

മാതാപിതാക്കളില്ലാത്ത കുട്ടികളുടെ സംരക്ഷണത്തിന് രണ്ട് ലക്ഷം, അതിദരിദ്രരുടെ ഉപജീവന സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പ് വരുത്താൻ 10 ലക്ഷം, വയോജനങ്ങൾക്കും നിരാലംഭർക്കും വാതിൽപ്പടി സേവനം ലഭ്യമാക്കാൻ ഒരു ലക്ഷം, തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ 20 ലക്ഷം, തൊഴിലുറപ്പ് പദ്ധതിക്ക് ഏഴ് കോടി, കുടിവെള്ള പദ്ധതിക്ക് 25 ലക്ഷവും ബജറ്റിലുണ്ട്. 

പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യഷത വഹിച്ചു. ടി. ജയരാജൻ, ശ്രീജ പ്രദീപൻ, റോയ് പൗലോസ്, കെ.പി. സുരേഷ്‌കുമാർ, ടി. ശങ്കരൻ, സാജൻ ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!