Connect with us

Breaking News

കുടവയര്‍ കുറക്കാന്‍ ഇതാ അഞ്ച് പാനീയങ്ങള്‍

Published

on

Share our post

ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയ്ക്കുക എന്നത് പലരെയും സംബന്ധിച്ചിടത്തോളം ഒരു ഭഗീരഥ പ്രയത്നമാണ്. പ്രത്യേകിച്ച് വയറിന് ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പ്. ഒരു പനി വന്ന് ദേഹമാസകലം ക്ഷീണിച്ചാലും കുടവയറിന് ഇളക്കം തട്ടാന്‍ അല്‍പം ബുദ്ധിമുട്ടാണെന്ന് പലര്‍ക്കും അനുഭവമുണ്ടാകും. കുടവയര്‍ വെറുമൊരു സൗന്ദര്യ പ്രശ്നം മാത്രമല്ല. ഹൃദ്രോഗം, ടൈപ്പ്-2 പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, ചിലതരം അര്‍ബുദങ്ങള്‍, പക്ഷാഘാതം എന്നിങ്ങനെ പല രോഗങ്ങളിലേക്കും നയിക്കാവുന്ന ഗുരുതര ആരോഗ്യ പ്രശ്നമാണ് ഇത്. കുടവയര്‍ കുറച്ച് സ്ലിം ആകാന്‍ സഹായിക്കുന്ന അഞ്ച് പാനീയങ്ങള്‍ പരിചയപ്പെടാം. വ്യയാമത്തിനും നിയന്ത്രിത ആഹാരക്രമത്തിനും ഒപ്പും ഇവയും ജീവിതത്തിന്‍റെ ഭാഗമാക്കിയാല്‍ ഫലം ഉറപ്പ്. 

ഗ്രീന്‍ ടീ

ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ പ്രിയപ്പെട്ട പാനീയമാണ് ഗ്രീന്‍ ടീ. ഇതിലെ ആന്‍റി ഓക്സിഡന്‍റുകള്‍  ശരീരത്തിലെ വിഷാംശം നീക്കി അര്‍ബുദത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു. ശരീരത്തിന് ഉണര്‍വേകാനും, മെച്ചപ്പെട്ട ആരോഗ്യത്തിനും തലച്ചോറിന്‍റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനുമെല്ലാം ഗ്രീന്‍ ടീ ശീലമാക്കാം. ക്കാ

കട്ടന്‍ കാപ്പി

ചയാപചയം മെച്ചപ്പെടുത്തി ശരീരത്തിലെ കൊഴുപ്പ് കത്തിക്കാന്‍ കട്ടന്‍ കാപ്പി സഹായിക്കും. വര്‍ക്ക് ഔട്ടിന് മുന്‍പ് ഇത് കുടിക്കുന്നത് എളുപ്പത്തില്‍ കാലറി കത്തിക്കുന്നതിന് കാരണമാകും. എന്നാല്‍ കട്ടന്‍ കാപ്പിയില്‍ പഞ്ചസാര ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചസാര ചേര്‍ത്താല്‍ കാലറി വര്‍ധിക്കുമെന്നതിനാലാണ് ഇത്.  

ജീരക വെള്ളം

വിശപ്പടക്കാനും കൊഴുപ്പിനെ കൂടുതല്‍ ഫലപ്രദമായി കത്തിക്കാനും സഹായിക്കുന്നതാണ് ജീരകം. ഇന്ത്യന്‍ കറികളിലെ സ്ഥിര സാന്നിധ്യമായ ജീരകം ദഹനവും മെച്ചപ്പെടുത്തും. രാവിലെ വര്‍ക്ക്ഔട്ടിന് ശേഷം ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമം. 

പെരുഞ്ചീരക വെള്ളം

ഒരു ടേബിള്‍സ്പൂണ്‍ പെരുഞ്ചീരകം രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ശേഷം രാവിലെ അത് അരിച്ചു കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ മാത്രമല്ല ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും നല്ലതാണ്. ദഹനക്കേടും ഗ്യാസുമെല്ലാം മാറ്റാനും ഇത് സഹായിക്കും. 

അയമോദക വെള്ളം

വറുത്ത അയമോദകം രണ്ട് ടേബിള്‍സ്പൂണ്‍ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം രാവിലെ അരിച്ചെടുത്ത് കുടിക്കേണ്ടതാണ്. ദഹനം മെച്ചപ്പെടുത്താനും ചയാപചയം വര്‍ധിപ്പിക്കാനും ശരീരത്തിലേക്ക് കൂടുതല്‍ പോഷണങ്ങള്‍ വലിച്ചെടുക്കാനുമൊക്കെ അയമോദകം സഹായകമാണ്. ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ചപ്പാത്തിയുടെയും പറാത്തയുടെയുമൊക്കെ ഒപ്പം അയമോദകം ചേര്‍ക്കാറുണ്ട്. 


Share our post

Breaking News

കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.


Share our post
Continue Reading

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Trending

error: Content is protected !!