Connect with us

Breaking News

കുട്ടികളിലെ പ്രകൃതിദത്ത കോവിഡ് ആന്റിബോഡികള്‍ ഏഴ് മാസം വരെ തുടരും

Published

on

Share our post

കോവിഡ് ബാധിതരായ കുട്ടികളില്‍ ഉണ്ടാകുന്ന പ്രകൃതിദത്ത ആന്റിബോഡികള്‍ കുറഞ്ഞത് ഏഴ് മാസം വരെ ശരീരത്തില്‍ നിലനില്‍ക്കുമെന്ന് ഹൂസ്റ്റണിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. അഞ്ച് മുതല്‍ 19 വയസ്സ് വരെയുള്ള 218 കുട്ടികളിലാണ് ഗവേഷണം നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത വോളന്റിയര്‍മാരായ കുട്ടികളില്‍ നിന്ന് മൂന്ന് തവണ രക്തമെടുത്ത് പരിശോധിച്ചു. 

രോഗലക്ഷണങ്ങളോട് കൂടിയല്ലാതെ കോവിഡ് വന്നവര്‍ക്കും തീവ്രമായ ലക്ഷണങ്ങള്‍ വന്നവര്‍ക്കുമെല്ലാം ഇതില്‍ വ്യത്യാസമില്ലെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. കുട്ടികളുടെ ഭാരം, അമിതവണ്ണം, ആണ്‍പെണ്‍ വ്യത്യാസം എന്നിവയൊന്നും ഇതില്‍ ബാധകമല്ല. 14 ദശലക്ഷം കുട്ടികള്‍ക്കാണ് അമേരിക്കയില്‍ കോവിഡ് നിര്‍ണയിക്കപ്പെട്ടതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ എപ്പിഡെമോളജി പ്രഫ. സാറ മെസായ പറഞ്ഞു. 

കോവിഡ് ബാധയെ തുടര്‍ന്നുണ്ടാകുന്ന പ്രതിരോധശേഷിയും വാക്‌സീന്‍ മൂലമുണ്ടാകുന്ന സംരക്ഷണവും ചേരുന്ന ഹൈബ്രിഡ് പ്രതിരോധമാണ് കോവിഡിനെതിരെ മുതിര്‍ന്നവരില്‍ മികച്ച ആയുധം. എന്നാല്‍ കുട്ടികള്‍ക്ക് ഒരിക്കല്‍ കോവിഡ് വന്നാല്‍ പിന്നെ വാക്‌സീന്‍ എടുക്കേണ്ടതില്ലെന്ന തെറ്റിദ്ധാരണ ചില മാതാപിതാക്കള്‍ക്കുണ്ടെന്ന് പ്രഫ. സാറ ചൂണ്ടിക്കാട്ടി.  പ്രകൃതിദത്ത പ്രതിരോധത്തിന് പുറമേ അധിക സംരക്ഷണമെന്ന നിലയില്‍ കുട്ടികള്‍ക്ക് വാക്‌സീന്‍ കൂടി നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും പഠനത്തിന്റെ അടിസ്ഥാനത്തില്‍ പ്രഫ. സാറ കൂട്ടിച്ചേര്‍ത്തു. 


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!