Connect with us

Breaking News

ജിമ്മിജോർജ് സ്റ്റേഡിയം ഉടൻ യാഥാർഥ്യമാക്കും ; മേഴ്‌സി കുട്ടൻ

Published

on

Share our post

പേരാവൂർ: ജന്മനാട്ടിൽ ജിമ്മിജോർജിന് സ്മാരകം എന്നത് എത്രയുമുടനെ യാഥാർഥ്യമാക്കുമെന്ന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സികുട്ടൻ. ആറു വർഷത്തോളമായി നിർമാണം മുടങ്ങി കിടക്കുന്ന പേരാവൂരിലെ ജിമ്മി ജോർജ് സ്റ്റേഡിയം സന്ദർശിച്ച ശേഷം നടന്ന യോഗത്തിലാണ്  മലയോരത്തെ കായികപ്രേമികളുടെ ചിരകാലഭിലാഷം ഉടൻ യാഥാർഥ്യാക്കാൻ നടപടി സ്വീകരിക്കുമെന്ന് മേഴ്‌സികുട്ടൻ പ്രഖ്യാപിച്ചത്.

സ്റ്റേഡിയം നവീകരണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കുവാണമെന്നാവശ്യപ്പെട്ട്മേഖലയിലെ ജനപ്രതിനിധികളും സ്‌കൂൾ മാനേജ്‌മെന്റും,സ്റ്റേഡിയത്തിൽ സ്ഥിരം പരിശീലനം നടത്തുന്ന യുവതീ-യുവാക്കളും, കായിക പ്രേമികളും, വിവിധ സംഘടനകളും കോളേജ്-സ്‌കൂൾ വിദ്യാർത്ഥികളും ചേർന്ന് മേഴ്‌സികുട്ടന് നിവേദനം നല്കി.

സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട നിർമാണത്തിന് സർക്കാരിൽ നിന്നും 2.55 കോടിയുടെ ഫണ്ട് അനുവദിപ്പിച്ചിരുന്നുവെന്നും നിർമാണം പൂർത്തീകരിക്കാനാവശ്യമായ നടപടികൾക്ക് സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്‌കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ.തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, ജിമ്മിജോർജ് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ്, ആർച്ചറി അസോസിയേഷൻ ജില്ലാ സെക്രട്ടറി തങ്കച്ചൻ കോക്കാട്ട്, മോണിംഗ് ഫൈറ്റേഴ്‌സ് എൻഡുറൻസ് അക്കാദമി എം.ഡി.എം.സി.കുട്ടിച്ചൻ, സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്.പ്രിൻസിപ്പാൾ കെ.വി.സെബാസ്റ്റ്യൻ, ടോമി മാണിക്കത്താഴെ, ബിജു കദളിക്കാട്ടിൽ എന്നിവർ സംബന്ധിച്ചു.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!