Connect with us

Breaking News

20 ലക്ഷം പേർക്ക്‌ തൊഴിൽ: സർക്കാർ വീടുകളിലേക്ക്‌

Published

on

Share our post

മലപ്പുറം: തൊഴിൽ നൈപുണി നേടിയ യുവതീ യുവാക്കളെ കണ്ടെത്താൻ സർവേയുമായി സർക്കാർ. 18–59 വയസുള്ള പ്ലസ്‌ ടുമുതൽ പി.എച്ച്‌.ഡി.വരെ യോഗ്യതയുള്ളവർക്കിടയിലാണ്‌ സർവേ. കേരള ഡെവലപ്‌മെന്റ്‌ ആൻഡ്‌ ഇന്നവേഷൻ സ്‌ട്രാറ്റജിക്‌ കൗൺസിൽ (കെ-ഡിസ്‌ക്‌) വഴി 20 ലക്ഷം പേർക്ക്‌ തൊഴിൽ നൽകുന്ന പദ്ധതിയുടെ ഭാഗമാണിത്‌. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ മെയ്‌ ആദ്യവാരം സർവേ ആരംഭിക്കും. അടുത്ത ദിവസം കില മാർഗനിർദേശം പുറത്തിറക്കും.

രാജ്യത്ത്‌ ആദ്യമായാണ്‌ തൊഴിൽ അന്വേഷകരെത്തേടി സർക്കാർ വീടുകളിലെത്തുന്നത്‌. തൊഴിൽ ആർക്കൊക്കെ ആവശ്യമുണ്ട്‌, എത്ര സ്‌ത്രീകൾ തൊഴിൽ സന്നദ്ധരാണ്‌ എന്നിവ കണ്ടെത്താനാണ്‌ സർവേ. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ അഭിരുചി, ജോലി സന്നദ്ധത, കൂടുതൽ പരിശീലനം ആവശ്യമാണോ, ഭാഷാ നൈപുണി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. ഈ വിവരങ്ങൾ ആപ്പിൽ അപ്‌ലോഡ്‌ ചെയ്യും. തുടർന്ന്‌ കെ-ഡിസ്‌കിന്റെ ഡിജിറ്റൽ വർക്ക്‌ ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റത്തിൽ ഇവരെ രജിസ്റ്റർ ചെയ്യും. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയാണ്‌ ആപ്പ്‌ തയ്യാറാക്കുന്നത്‌. പിന്തുണ നൽകാനായി കുടുംബശ്രീവഴി തദ്ദേശ സ്ഥാപനങ്ങളിൽ ഡിജിറ്റൽ കമ്യൂണിറ്റി അംബാസഡർമാരെ നിയോഗിക്കും.

പദ്ധതിയുടെ ഭാഗമാകുന്നവർക്ക്‌ പരിശീലനം നൽകും. ഓഫീസ്‌ ജോലി, പാർട്‌ ടൈം തൊഴിൽ, വർക്ക്‌ ഫ്രം ഹോം എന്നിങ്ങനെ മൂന്ന്‌ തലത്തിലാണ്‌ കെ-ഡിസ്‌ക്‌ സഹായം. വിവിധ ഭാഷ പരിചയപ്പെടുത്താനുള്ള കമ്യൂണിക്കേഷൻ ഇംപ്രൂവ്‌മെന്റ്‌ സ്‌കിൽ അസസ്‌മെന്റ്‌ നടത്തി കൂടുതൽ പരിശീലനവും നൽകും.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!