Connect with us

Breaking News

വയനാട് മെഡിക്കൽകോളേജ്‌:ബോയ്‌സ് ടൗണിൽ ഭൂമി അനുവദിച്ച്‌ ഉത്തരവിറങ്ങി

Published

on

Share our post

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് നിർമാണത്തിനായി ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ബോയ്‌സ് ടൗണിൽ ഗ്ലെൻലോവൻ എസ്‌റ്റേറ്റിൽ നിന്നും സർക്കാർ ഏറ്റെടുത്ത 65 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളേജ് നിർമാണത്തിനായി അനുവദിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് ഉത്തരവ് ഇറക്കിയത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ മാനന്തവാടി ജില്ലാ ആസ്പത്രിയെ താൽക്കാലികമായി മെഡിക്കൽ കോളേജായി ഉയർത്തിയിരുന്നു.

മാനന്തവാടി ജില്ലാ ആസ്പത്രിക്ക് നിലവിൽ 8.74 ഏക്കർ ഭൂമി മാത്രമാണ് കൈവശമുള്ളത്. മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നതിന് കൂടുതൽ സ്ഥലം ആവശ്യമുള്ളതിന്റെ ഭാഗമായാണ്‌ പുതിയ ഉത്തരവ് ഇറങ്ങിയത്. മെഡിക്കൽ കോളേജ് പ്രവർത്തനത്തിനായി 125 അധ്യാപക തസ്തികകളും, 15 അനധ്യാപക തസ്തികകളും സൃഷ്ടിച്ച് സർക്കാർ ഉത്തരവ് നേരത്തേ ഇറങ്ങിയിരുന്നു.ജില്ലാ കലക്ടർ ചെയർമാനായി 12 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

മെഡിക്കൽ കോളേജിൽ 150 വിദ്യാർഥികൾക്ക്‌ പഠിക്കാനുള്ള കെട്ടിടവും 500 ബെഡ്ഡുകളുള്ള അനുബന്ധ കെട്ടിടവും നിർമിക്കും. 2,48,009 സ്ക്വയർ മീറ്റററിലാണ്‌ കെട്ടിടം സജ്ജമാക്കുക.സ്ഥലം ഏറ്റെടുത്ത് ഉത്തരവായതോടെ നിർമാണപ്രവൃത്തികളിലേക്ക്‌‌ ഉടൻ കടക്കാൻ കഴിയും. ജില്ലയുടെ ആരോഗ്യമേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പായി മാറും മെഡിക്കൽ കോളേജ്‌. ജില്ലയിലെ ചികിത്സാ സൗകര്യങ്ങളുടെ പരിമിതിയും മറികടക്കും. 308 കോടി 80 ലക്ഷം രൂപയാണ് പദ്ധതിയുടെ എസ്‌റ്റിമേറ്റ്‌. അക്കാദമിക് ബ്ലോക്ക്, സ്റ്റാഫ് ക്വാർട്ടേഴ്സ്, സ്റ്റുഡന്റ്‌സ് ഹോസ്റ്റൽ, കോളേജ് സപ്പോർട്ട് സർവീസ് എന്നിവയടങ്ങുന്നതാണ് കെട്ടിട സമുച്ചയം.

കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ടിൽനിന്നും 58 കിലോമീറ്ററും കോഴിക്കോട് എയർപോർട്ടിൽനിന്ന്‌ 120 കിലോമീറ്ററും തലശേരി റെയിൽവേ സ്റ്റേഷനിൽനിന്ന്‌ 67 കിലോമീറ്ററുമാണ് ദൂരം കണക്കാക്കുന്നത്‌.മെഡിക്കൽ കോളേജ് യാഥാർഥ്യമാവുന്നത് കണ്ണൂർ ജില്ലയിലെ പേരാവൂർ, കണിച്ചാർ, കോളയാട്, കേളകം, കൊട്ടിയൂർ പഞ്ചായത്ത് പരിധിയിലുള്ളവർക്ക് ഏറെ ഉപകാരപ്പെടും.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!