Breaking News
ആത്മവിശ്വാസത്തോടെ ഒരുങ്ങാം പരീക്ഷകൾക്ക്; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാലയങ്ങളിൽ പ്ലസ് ടു പരീക്ഷ ഈ മാസം 30 മുതൽ ഏപ്രിൽ 26 വരെയും എസ്.എസ്.എൽ.സി പരീക്ഷ ഈ മാസം 31 മുതൽ ഏപ്രിൽ 29 വരെയും നടക്കാൻ പോകുന്നു.
കോവിഡ് കാലത്ത് സ്വാഭാവിക സ്കൂൾ അനുഭവങ്ങളും ക്ലാസ് മുറി പഠനവും പൂർണമായും സാധ്യമായിട്ടില്ലാത്ത വിദ്യാർഥികൾ നേരിടാൻ പോകുന്ന ഈ പരീക്ഷകൾക്ക്, അവരുടെ തുടർപഠനത്തിന്റെ ഗതി തീരുമാനിക്കുന്നതിൽ വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ദിവസങ്ങൾ നീളുന്ന ഈ പരീക്ഷയിൽ മാനസികവും ശാരീരികവുമായുള്ള ഉണർവും ആരോഗ്യവും നിലനിർത്താൻ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അവസാനഘട്ട തയാറെടുപ്പുകൾക്കായി ഇനിപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.
ചോദ്യപേപ്പർ ഘടന മനസ്സിലാക്കുക
2022 ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി വാർഷിക പൊതുപരീക്ഷയുടെ ഫൈനൽ പരീക്ഷ ചോദ്യപേപ്പർ പാറ്റേണുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻവർഷത്തെ ഘടനയിൽ നിന്നു ചില മാറ്റങ്ങൾ ഇത്തവണയുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ നടന്ന പരീക്ഷകൾക്കു വേണ്ടി പ്രഖ്യാപിക്കപ്പെട്ട വിധം പാഠഭാഗങ്ങളിലെ ‘ഫോക്കസ് ഏരിയ’കളിൽ മാത്രം ഒതുങ്ങുന്നതാവില്ല ഇത്തവണ ചോദ്യങ്ങൾ. ഉയർന്ന മാർക്ക് ലഭിക്കണമെങ്കിൽ ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള പാഠഭാഗങ്ങളും പഠിക്കണം. ഇഷ്ടമുള്ള ചോദ്യം തിരഞ്ഞെടുത്തെഴുതാൻ അവസരമില്ലാത്ത വിഭാഗം ചോദ്യങ്ങളും ഇത്തവണയുണ്ട്.
റിവിഷൻ ചെക്ക് ലിസ്റ്റ്
റിവിഷൻ ഫലപ്രദമായി നടത്താനായാൽ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാം. അതിനായി ഒരു നല്ല ചെക്ക് ലിസ്റ്റ് തയാറാക്കുകയാണ് ആദ്യം വേണ്ടത്. എല്ലാ വിഷയങ്ങളുടെയും പഠനലക്ഷ്യങ്ങൾ വിദ്യാഭ്യാസ വകുപ്പു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയനുസരിച്ചാണ് അധ്യാപകർ പഠിപ്പിച്ചിട്ടുണ്ടാവുക. അധ്യയനം ഫലപ്രദമായി നടന്നോ എന്നു പരിശോധിക്കുന്ന പരീക്ഷാ ചോദ്യങ്ങളും ഈ ‘പഠനലക്ഷ്യങ്ങളിൽ’ ഊന്നിയുള്ളതാകും. അതുകൊണ്ട്, പഠനലക്ഷ്യങ്ങളുടെ പട്ടിക തയാറാക്കുക. അവയുടെ അടിസ്ഥാനത്തിലാണ് റിവിഷൻ നടത്തേണ്ടത്. പഠിച്ച കാര്യങ്ങൾ ഓരോന്നും സ്വയം വിലയിരുത്തി, പൂർണപഠനം, ഭാഗികപഠനം, പഠിച്ചിട്ടില്ല എന്നിങ്ങനെ പട്ടികയിൽ അടയാളപ്പെടുത്തുക. അതിനുശേഷം അതുവരെ പഠിക്കാത്തതോ, ഭാഗികമായി മാത്രം പഠിച്ചതോ ആയ കാര്യങ്ങൾ പൂർത്തീകരിക്കാൻ എത്ര സമയം വേണമെന്നും ആരുടെ സഹായം തേടാമെന്നും തീരുമാനിക്കുക.
റിവിഷൻ ടൈം ടേബിൾ
തയാറാക്കിയ ചെക്ക് ലിസ്റ്റ് അനുസരിച്ച് ആവശ്യമായ പഠനസമയം കണക്കാക്കിയാൽ പിന്നെ നല്ല റിവിഷൻ ടൈംടേബിൾ തയാറാക്കണം. ഓരോ വിഷയത്തിനും ആവശ്യമായ സമയക്രമീകരണം നടത്തുക. പരീക്ഷാദിനങ്ങൾക്കനുസരിച്ചു ലഭ്യമായ ദിവസങ്ങൾ കലണ്ടറിൽ രേഖപ്പെടുത്തുക. ഈ ടൈംടേബിൾ അനുസരിച്ചു പഠനം മുന്നോട്ടു പോകുന്നില്ലേ എന്നു വിലയിരുത്താൻ രക്ഷിതാക്കളുടെ സഹായം തേടാം. ഈ സമയം കൊണ്ട് അധ്യാപകരിൽ നിന്നോ സഹപാഠികളിൽ നിന്നോ സംശയനിവാരണവും നടത്താം.
എഴുതി പരിശീലിക്കുക
കേട്ടും കണ്ടും വായിച്ചും പഠിച്ചാൽ മാത്രം പോരാ, പരീക്ഷയിൽ അവയെല്ലാം നന്നായി എഴുതി ഫലിപ്പിച്ചാലേ മാർക്ക് ലഭിക്കൂ. ഓരോ ചോദ്യത്തിനും മാർക്കനുസരിച്ച്, സമയക്രമീകരണത്തോടെ പരീക്ഷയെഴുതാൻ പരിശീലിക്കേണ്ടതുണ്ട്. ഓൺലൈൻ പഠനകാലത്ത് എഴുത്തിൽ നിന്ന് അകലം സംഭവിച്ചിട്ടുള്ള വിദ്യാർഥികൾ പരീക്ഷാ ഹാളിൽ പ്രയാസപ്പെടാതിരിക്കാൻ എഴുത്തുപരീക്ഷാ പരിശീലനം നേടുന്നത് ഉചിതമാണ്. സമയം ക്രമീകരിച്ചെഴുതാൻ ഡയഗ്രങ്ങൾ, പട്ടികകൾ, മൈന്റ് മാപ്പ് പോലുള്ള അവതരണരീതികളും പരിശീലിക്കാവുന്നതാണ്. മറവിയെ മറികടക്കാനും ഇത്തരം പഠനം സഹായിക്കും.
ചോദ്യങ്ങൾക്കനുസരിച്ച് ആശയങ്ങളെ ചുരുക്കിയും വിശദീകരിച്ചും അവതരിപ്പിക്കുന്ന മാതൃകകൾ പരിചയപ്പെടണം. ഇത്തരമൊരു പരിശീലനത്തിനുള്ള അവസരമാണ് മാർച്ച് 16ന് ആരംഭിക്കുന്ന മോഡൽ പരീക്ഷ.
ആരോഗ്യം ശ്രദ്ധിക്കുക
കോവിഡ് വ്യാപനഭീതിയുടെയും കടുത്ത വേനൽച്ചൂടിന്റെയും പശ്ചാത്തലത്തിൽ മൂന്നാഴ്ചയിലേറെ നീളുന്ന പരീക്ഷാക്കാലത്ത് വിദ്യാർഥികൾ ആരോഗ്യസംരക്ഷണത്തിനു മുൻഗണന നൽകണം. വാക്സിനേഷൻ ലഭിച്ചവരായാലും സാമൂഹിക അകലം പാലിക്കാനും മാസ്ക്, സാനിറ്റൈസർ എന്നിവ ശരിയായി ഉപയോഗിക്കാനും ശ്രദ്ധിക്കണം. ധാരാളം ശുദ്ധജലം കുടിക്കാനും പഴങ്ങൾ, പച്ചക്കറി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കുക.
ലക്ഷ്യബോധം സൂക്ഷിക്കുക
എസ്എസ്എൽസിക്കും പ്ലസ്ടുവിനും ശേഷം നടത്തേണ്ട ഉപരിപഠന മേഖലയെക്കുറിച്ചോ തിരഞ്ഞെടുക്കേണ്ട കരിയറിനെക്കുറിച്ചോ ഒരു ലക്ഷ്യമുണ്ടെങ്കിൽ അതു പരീക്ഷാപഠനത്തിനുള്ള പ്രചോദനമാകും. മൊബൈൽ ഫോൺ, ടെലിവിഷൻ, വിനോദോപാധികൾ എന്നിവ പഠനത്തിൽ നിന്നു ശ്രദ്ധതിരിക്കാത്ത വിധം ക്രമീകരിച്ചു മാത്രം ഉപയോഗിക്കുക. പരീക്ഷാഭയം, പഠനപ്രശ്നങ്ങൾ, മാനസിക പിരിമുറുക്കങ്ങൾ തുടങ്ങി എന്തുണ്ടായാലും അവയൊന്നും മറച്ചുവയ്ക്കാതിരിക്കുക, പരിശീലനം ലഭിച്ച അധ്യാപകരുടെയും കൗൺസലർമാരുടെയും സേവനം തേടുക.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു