Breaking News
നിങ്ങളുടെ ഫോണിലോ, കമ്പ്യൂട്ടറിലോ മോസില ഫയർഫോക്‌സ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ? എങ്കിൽ ഉടൻ ഇങ്ങനെ ചെയ്യുക
ന്യൂഡൽഹി: ഇന്റർനെറ്റ് ബ്രൗസിംഗ് ആപ്ളിക്കേഷനായ മോസില ഫയർഫോക്‌സിൽ നിരവധി സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. പുതുതായി കണ്ടെത്തിയ സുരക്ഷാ വീഴ്ചകൾ അത്ര നിസാരമല്ലെന്നും കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആന്റി വൈറസ് സോഫ്ട്‌വെയറുകളെ മറികടക്കാനും സ്പൂഫിംഗ് ആക്രമണങ്ങൾ നടത്താനും നിയന്ത്രണമില്ലാതെ കോഡിംഗ് നടത്താനും ഇപ്പോൾ കണ്ടെത്തിയ സുരക്ഷാ വീഴ്ചയിലൂടെ ഹാക്കർമാർക്ക് സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം പ്രവൃത്തികളിലൂടെ ഹാക്കർമാർക്ക് ഉപഭോക്താക്കളുടെ സമ്മതമില്ലാതെ തന്നെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
പോപ് അപ്പുകൾ, ടെംപററി ഫയലുകൾ, ചില പ്രത്യേക സ്ക്രിപ്റ്റുകൾ എന്നിവ ഉപയോഗിക്കാൻ ഹാക്കർമാർക്ക് അനുവാദം നൽകുന്നതാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ള സുരക്ഷാ വീഴ്ച. ഇത് വളരെ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ഇത് മറികടക്കാനുള്ള മികച്ച മാർഗം മോസിലയുടെ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുകയെന്നതാണ്.
സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാൻ മാത്രമല്ല, സ്പൂഫിംഗ് ആക്രമണങ്ങൾ നടത്താനും അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും ഉപയോക്താക്കളുടെ സമ്മതമില്ലാതെ സെൻസിറ്റീവ് വിശദാംശങ്ങൾ നേടാനും ഹാക്കർമാർക്ക് ഈ പിഴവുകൾ ഉപയോഗിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മോസില 98 അപ്ഡേഷന് മുമ്പുള്ള എല്ലാ വേർഷനിലും ഈ പിശക് കണ്ടെത്തിയിട്ടുണ്ട്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു