Connect with us

Breaking News

ബിരുദ പഠനത്തിൽ ഇനി സയൻസ് – ആർട്‌സ് വേർതിരിവില്ല

Published

on

Share our post

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി 2022 അധ്യയനവർഷം മുതൽ നടപ്പാക്കുന്ന നാലുവർഷ ബിരുദകോഴ്സുകളുടെ കരടുമാർഗരേഖ യു.ജി.സി. പുറത്തിറക്കി. സയൻസ്-ആർട്സ് വിഷയങ്ങൾ എന്ന വേർതിരിവ് ഇനി ബിരുദകോഴ്സിനുണ്ടാവില്ല. ബഹുമുഖപ്രതിഭകളാക്കി വിദ്യാർഥികളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി ശാസ്ത്ര, സാങ്കേതിക, ആർട്‌സ് വിഷയങ്ങളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകും. 90 ദിവസങ്ങൾ വീതമുള്ള എട്ടുസെമസ്റ്ററുകളാകും കോഴ്‌സിലുണ്ടാവുക.

ആദ്യ മൂന്നുസെമസ്റ്ററുകളിൽ ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, ഗണിതം, വോക്കേഷണൽ എജ്യുക്കേഷൻ എന്നിവയാണ് പ്രധാന പഠനവിഷയങ്ങൾ. ഈ സെമസ്റ്ററുകളിലെ മാർക്കിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തിലാകും നാല്, അഞ്ച്, ആറ് സെമസ്റ്ററുകളിലേക്കുള്ള പ്രധാന പാഠ്യവിഷയങ്ങൾ (മേജർ വിഷയങ്ങൾ) വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാനാവുക.

ഏതുവിഷയത്തിലാണോ വിദ്യാർഥിപ്രാധാന്യം (സ്പെഷ്യലൈസേഷൻ) നൽകുന്നത് അതിലാണ് ഏഴ്, എട്ട് സെമസ്റ്ററുകളിൽ ഗവേഷണം നടത്തേണ്ടത്. ആദ്യവർഷ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്, രണ്ടാംവർഷം ഡിപ്ലോമ, മൂന്നാംവർഷം ബിരുദം, നാലാം വർഷം ഓണേഴ്സ് എന്നിങ്ങനെ ലഭിക്കും. അതായത് പഠനത്തിന്റെ ഏതുകാലഘട്ടത്തിലും നിശ്ചിതബിരുദത്തോടെ വിദ്യാർഥിക്ക്‌ കോഴ്സ് അവസാനിപ്പിക്കാൻ സാധിക്കും. രണ്ട്, നാല് സെമസ്റ്റുകളിൽ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യാം. നൈപുണിപഠനത്തിന് പ്രാധാന്യം നൽകുന്നതിനാൽ പഠനശേഷം ജോലി നേടുന്നതിനും വിദ്യാർഥികൾക്ക് സാധിക്കും. ഡൽഹി സർവകലാശാലയിൽ ഈ വർഷം മുതൽ കോഴ്സ് ആരംഭിക്കും. കേന്ദ്രത്തിനുകീഴിലുള്ള 90 സർവകലാശാലകളും ഈ അധ്യയനവർഷംതന്നെ കോഴ്സ് തുടങ്ങണമെന്ന് യു.ജി.സി. അറിയിച്ചു. കരടുമാർഗരേഖയിൽ ഏപ്രിൽ നാലുവരെ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാം.

യോഗയും പാഠ്യപദ്ധതിയിൽ

ഇംഗ്ലീഷും മാതൃഭാഷാപഠനവും (12 ക്രെഡിറ്റ്), ഇന്ത്യയെക്കുറിച്ചുള്ള പഠനം (മൂന്ന് ക്രെഡിറ്റ്), പരിസ്ഥിതിപഠനം (മൂന്ന് ക്രെഡിറ്റ്), ഡിജിറ്റൽ- സാങ്കേതിക പഠനം (നാല് ക്രെഡിറ്റ്), ഗണിതം (മൂന്ന് ക്രെഡിറ്റ്), ആരോഗ്യ-യോഗ-കായിക പഠനം (രണ്ട് ക്രെഡിറ്റ്), സോഷ്യൽ സയൻസ് (ഒമ്പത്‌ ക്രെഡിറ്റ്), നാച്വറൽ സയൻസ്, ഹ്യൂമാനിറ്റീസ് (ഒമ്പതു ക്രെഡിറ്റ്), നൈപുണി പഠനം തുടങ്ങിയ വിഷയങ്ങളിലാണ് നാലുവർഷംകൊണ്ട് വിദ്യാർഥിക്ക്‌ പരിശീലനം നൽകുക.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!