Connect with us

Breaking News

അനധികൃത പാർക്കിങിനെതിരെ നടപടിയില്ല; കണ്ണൂർ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം

Published

on

Share our post

കണ്ണൂർ: അനധികൃത പാർക്കിങിനെതിരെ നടപടി പേരിലൊതുങ്ങിയതോടെ നഗരം വീണ്ടും ഗതാഗതക്കുരുക്കിൽ. കാൽനട യാത്രപോലും തടസപ്പെടുത്തിയാണ് വാഹനങ്ങളുടെ അനധികൃത പാർക്കിങ്. പൊലീസിന്റെ അനാസ്ഥയാണ് സ്ഥിതി വഷളാക്കുന്നതെന്നാണ് ആക്ഷേപം. കാൽടെക്സ് ജംക്ഷനിൽ നിന്ന് താവക്കരയിലേക്കുള്ള ഭാഗത്ത് എൻ.എസ്. ടാക്കീസിന് മുൻവശം മുതൽ പെട്രോൾ പമ്പ് വരെ റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവ് കാഴ്ചയാണ്.

നഗരത്തിന്റെ തെക്ക് – കിഴക്ക് ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ കാൽടെക്സ് ജംക്‌ഷൻ സിഗ്നലും കടന്ന് താലൂക്ക് ഓഫിസ് സ്റ്റോപ്പ് വഴി താവക്കരയിലേക്ക് പോകണമെന്നാണ് നിർദേശമെങ്കിലും ഇത് ലംഘിച്ച് എൻ.എസ്. ടാക്കീസിന് മുൻവശത്ത് യാത്രക്കാരെ ഇറക്കാൻ നിർത്തിയിടുന്നതും റോഡിലെ വാഹനക്കുരുക്ക് രൂക്ഷമാക്കുന്നു. താലൂക്ക് ഓഫിസ് – സ്റ്റേഡിയം കോർണർ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ പരാതിപ്പെട്ടാലും യാത്രക്കാരെ ഇവിടെ ഇറക്കി വിടുമെന്നാണ് പരാതി. 

കാൽടെക്സിൽ തലശേരി ഭാഗത്തേക്കു പോകാൻ ബസ് ഷെൽട്ടർ ഒട്ടേറെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബസ്സുകൾ ഒരെണ്ണം പോലും ഷെൽട്ടറിന് സമീപം നിർത്താറില്ല. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് പുറത്തേക്കുള്ള വഴിക്ക് മുന്നിൽ തന്നെയാണ് സ്വകാര്യ ബസ്സുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. കൺമുന്നിൽ കണ്ടാലും പൊലീസ് ഇക്കാര്യത്തിൽ ഇടപെടാറുമില്ല. മിക്ക ദിവസങ്ങളിലും രാവിലെ മുതൽ ഉച്ച വരെ ചേംബർ ഓഫ് കൊമേഴ്സ് റോഡ് മുതൽ കലക്ടറേറ്റ് – താവക്കര വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്. പ്രഭാത് ജംക്ഷൻ മുതൽ പ്ലാസ ജംക്‌ഷൻ വരെ കടകളിലും മറ്റും വരുന്നവർ റോഡിൽ തന്നെ വാഹനങ്ങൾ ഏറെ സമയം നിർത്തിയിടുന്നതും സ്ഥിരം കാഴ്ചയാണ്.

കണ്ണൂർ സെൻട്രൽ മാർക്കറ്റ് റോഡിലും അനധികൃത പാർക്കിങ് കൊണ്ടുള്ള ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റെയിൽവേ സ്റ്റേഷൻ മുത്തപ്പൻ ക്ഷേത്രം റോഡരികിൽ നോ പാർക്കിങ് എന്ന ബോർഡ് പൊലീസ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഈ ബോർഡിനു താഴെയാണ്. എൻ.എസ്. തിയറ്റർ റോഡരികിലും പൊലീസിന്റെ നോ പാർക്കിങ് ബോർഡ് നോക്കുകുത്തിയാണ്. കണ്ണൂർ നഗരത്തിൽ ഫൂട്പാത്തിൽ അടക്കം അനധികൃത വാഹന പാർക്കിങ് ഉണ്ട്. ഇതുകാരണം കാൽനട യാത്രികരാണ് ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത്. 


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!