Connect with us

Breaking News

ഗുരുതര കുറ്റങ്ങൾ ചെയ്താൽ ഗ്രാറ്റുവിറ്റി തടയാം

Published

on

Share our post

ന്യൂഡൽഹി : സർവീസിൽ നിന്ന് വിരമിച്ച ശേഷവും ഗുരുതര കുറ്റാരോപണങ്ങളുടെ പേരിൽ നടപടി നേരിടുന്നവരുടെ ഗ്രാറ്റുവിറ്റി ആനുകൂല്യം സർക്കാരിന് തടഞ്ഞുവയ്ക്കാമെന്ന് സുപ്രീം കോടതി വിധിച്ചു. ഇത്തരം സാഹചര്യത്തിൽ ഗ്രാറ്റുവിറ്റി ആനുകൂല്യം നിഷേധിക്കാനാകില്ലെന്ന കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വിധി റദ്ദാക്കിക്കൊണ്ടാണിത്.

ക്രിമിനൽ അപ്പീൽ തീർപ്പാകാതിരിക്കെ, നടപടി നേരിടുന്നവരുടെ ‘ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി’ (ഡി.സി.ആർ.ജി) സർക്കാരുകൾക്ക് തടഞ്ഞുവയ്ക്കാനാകുമെന്നാണ് കേരള സർവീസ് ചട്ടം വ്യാഖ്യാനിച്ച് കോടതി വ്യക്തമാക്കിയത്. മിനിമം 5 വർഷം സർവീസുള്ള ജീവനക്കാർ മരിച്ചാലോ വിരമിച്ചാലോ അനുവദിക്കുന്ന ആനുകൂല്യമാണ് ഡി.സി.ആർ.ജി.

കേരള സർവീസ് ചട്ടം 3 പ്രകാരം, പെൻഷനിൽ നിന്ന് സാമ്പത്തിക നഷ്ടം തിരിച്ച് പിടിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും ഗ്രാറ്റുവിറ്റിയിൽ നിന്ന് പിടിക്കാൻ വ്യവസ്ഥയില്ലെന്നായിരുന്നു കേരള ഹൈക്കോടതി വിധിച്ചത്. നടപടി നേരിടുന്നവരുടെ ഡി.സി.ആർ.ജി തടയാൻ സഹായകമായ വ്യവസ്ഥ ചട്ടം 3എയിൽ നിന്ന് റദ്ദാക്കുകയും ചെയ്തിരുന്നു. കേരള തദ്ദേശ വകുപ്പിന്റെ അപ്പീൽ അംഗീകരിച്ച ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം.സുന്ദരേശ് ഈ നടപടിയും റദ്ദാക്കി. 

വിജിലൻസ് കേസുകളിൽ ശിക്ഷയ്ക്കെതിരായ അപ്പീൽ നിലവിലിരിക്കെ ഗ്രാറ്റുവിറ്റി തടഞ്ഞതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെയും സപ്ലൈ ഓഫിസിലെയും വിരമിച്ച ഉദ്യോഗസ്ഥർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ട്രൈബ്യൂണലിന്റെ വിധിക്കെതിരെ പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ റിട്ട. ഉദ്യോഗസ്ഥനായ കെ. ചന്ദ്രൻ നൽകിയ ഹർജി അനുവദിച്ചായിരുന്നു ഹൈക്കോടതിയുടെ വിധി. ഇതിനെതിരെയാണ് തദ്ദേശ വകുപ്പ് സ്റ്റാൻഡിങ് കൗൺസൽ സി.കെ.ശശി സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഡി.സി.ആർ.ജി നൽകിയാൽ സർക്കാരിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന കേരള സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. എതിർകക്ഷികൾക്ക് വേണ്ടി റോയി ഏബ്രഹാം, രഞ്ജിത്ത് മാരാർ, എം.ജെ.സന്തോഷ് എന്നിവരും ഹാജരായി.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!