Connect with us

Breaking News

ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം എടുത്ത് മടമടാ കുടിക്കുന്നവർ ജാഗ്രത

Published

on

Share our post

ഉഷ്‌ണം ഉഷ്‌ണേന ശാന്തി എന്ന പഴഞ്ചൊല്ല് ശരി തന്നെയെന്നാണ് ആയൂർവേദ വിദഗ്‌ധരും പറയുന്നത്. കനത്ത ചൂടിൽ നിന്ന് വന്ന ഉടനെ ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം എടുത്ത് മടമടാ കുടിക്കുന്നവർ ജാഗ്രത. ഹാനികരമെന്ന് മാത്രമല്ല, തൊണ്ട, ഉദര രോഗങ്ങൾ കൂടെ വരും. ദാഹത്തിന് തിളപ്പിച്ചാറ്റിയ വെള്ളം തന്നെയാണ് ഏറ്റവും നല്ലത്. നന്നാറി വെള്ളവും സംഭാരവുമാണെങ്കിൽ ഏറെ നല്ലത്. ഇവ വീടുകളിൽ ഉണ്ടാക്കാൻ എളുപ്പമാണ്. ബ്രഹ്‌മി, മുത്തിൾ (അധികമാകരുത് കയ്‌പുണ്ടാകും) മുക്കുറ്റി, ഇളം പേരയില, മല്ലി, ജീരകം, തുളസി, പുതിന തുടങ്ങിയവ ചേർക്കാം. കരിക്കിൻ വെള്ളം ചൂടുകാലത്തിന്റെ പ്രധാന രക്ഷകനാണ്. ഇത്രയും മിനറലുകൾ പ്രകൃതിയിൽ വേറൊരിടത്തും കലക്കിവച്ചിട്ടില്ല.

പഞ്ചസാര ചേർത്ത് കലക്കിവച്ചിരിക്കുന്ന പഴജ്യൂസുകൾ കഴിക്കരുത്. ദാഹം ഇരട്ടിയാകും. പഞ്ചസാരയും ഐസും വേണ്ടെന്ന് പറയുന്നത് ശീലമാക്കുക. വേനൽ കനക്കുമ്പോൾ ഭക്ഷണരീതിയിലൂം ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നാണ് ആയൂർവേദ ഡോക്‌ടർമാർ പറയുന്നത്. മിതമായ ആഹാരമായിരിക്കും ഉഷ്‌ണകാലത്ത് നന്നായിരിക്കുക. കഴിയുന്നത്ര എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങളാണ് ഇപ്പോൾ നല്ലത്. ജലാംശം കൂടുതലുള്ള പച്ചക്കറികളും പുളിയില്ലാത്ത പഴവർഗങ്ങളുമാണ് ഉഷ്‌ണകാലത്ത് ഉപയോഗിക്കുവാൻ ഏറ്റവും അനുയോജ്യം. വെള്ളരി, കുമ്പളങ്ങ, പടവലം, കക്കിരി പഴ വർഗങ്ങളിൽ ചക്ക, മാങ്ങ, തണ്ണിമത്തൻ, ഞാലിപ്പൂവൻ എന്നിവ ചുടുകാലത്തേക്ക് അനുയോജ്യമായവയാണ്.

ഔഷധ മൂല്യം പകർന്ന് നെല്ലിക്ക ജ്യൂസ്

‘ആദ്യം കയ്‌ക്കും, പിന്നെ മധുരിക്കും നെല്ലിക്കയുടെ മാത്രം പ്രത്യേകതയാണിത്. നിത്യജീവിതത്തിൽ ആഴത്തിൽ വേരൂന്നി ആരോഗ്യ മധുരം നൽകുന്ന നെല്ലിക്കായെ ജ്യൂസ് ആക്കിയാലോ? വിപണിയിൽ വില കുറഞ്ഞു കിട്ടുന്ന ഔഷധ ഫലമാണ് നെല്ലിക്ക. നെല്ലിക്ക കുരു കളഞ്ഞ് പഞ്ചസാരയും അൽപം ഇഞ്ചിയും ചേർത്ത് മിക്‌സിയിലോ ജ്യൂസ് മേക്കറിലോ അടിച്ച് ജ്യൂസാക്കി നോക്കൂ. രുചിയും ആരോഗ്യവും ഒരു പോലെ പകരും.

കറിവേപ്പില, ഇഞ്ചി, നാരകയില, പച്ചമുളക് എന്നിവ ചതച്ചിട്ട് അൽപം ഉപ്പുചേർത്ത് തയാറാക്കുന്ന സംഭാരത്തിന് വേനലിൽ രക്ഷകന്റെ വേഷമാണ്. ദഹനരസവും രുചിയും കൂട്ടും. ആഹാരത്തിനോട് താൽപര്യമുണ്ടാക്കും. കഫവാത ദോഷങ്ങളെ ശമിപ്പിക്കുന്നതാണ് മോര്. ആപ്പിൾ, ഓറഞ്ച്, പേരയ്‌ക്ക, പപ്പായ എന്നിവ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴങ്ങളാണ്. ഇവ മധുരം ചേർക്കാതെ ജ്യൂസ് ആക്കി കഴിക്കാം.


Share our post

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!