Breaking News
മാസ്ക് മാറ്റാറായോ? കാര്യമായി ആലോചിച്ച് സർക്കാർ
തിരുവനന്തപുരം: ദിനം പ്രതിയുള്ള കൊവിഡ് കണക്കുകളിൽ നിരന്തരമായി കുറവു വരുന്ന സാഹചര്യത്തിൽ മാസ്കുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ആലോചനയ്ക്ക് ആക്കം കൂട്ടി സംസ്ഥാന സർക്കാർ. കൊവിഡ് പ്രതിരോധത്തിനുവേണ്ടി സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗംങ്ങളോടും ആരോഗ്യ വിദഗ്ധരോടും സർക്കാർ അഭിപ്രായങ്ങൾ ആരാഞ്ഞു. മാസ്ക് ഒഴിവാക്കുന്നതിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് വിദഗ്ധ സമിതിയും നിർദേശിച്ചത്. നിർബന്ധമായി മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നും താൽപര്യമുള്ളവർക്ക് മാസ്ക് ധരിക്കുന്നത് തുടരാമെന്നുമാണ് സമിതി പറയുന്നത്. രോഗലക്ഷണങ്ങളുള്ളവർ പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന നിർദ്ദേശം വയ്ക്കണമെന്നും സമിതി അഭിപ്രായപ്പെട്ടു.
രോഗം കുറയുന്ന സാഹചര്യത്തിൽ ക്രമേണ മാസ്ക് ഒഴിവാക്കാമെന്നാണ് സർക്കാരിന്റെയും തീരുമാനം. എന്നാൽ മാസ്ക് ഒഴിവാക്കുന്നത് എന്നു മുതൽ തുടങ്ങണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചർച്ചകൾ തുടരുകയാണ്. കൂടുതലായി രോഗം വ്യാപിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, മാളുകൾ, വിവാഹം, ഉത്സവം പോലെയുള്ള ആളുകൾ അപരിചിതരുമായി അടുത്ത് ഇടപഴകേണ്ടി വരുന്ന സാഹചര്യങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ട് മറ്റിടങ്ങളിൽ മാസ്ക് ഒഴിവാക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും വിദഗ്ധ സമിതിയിലെ അംഗങ്ങൾ പറയുന്നു.
കൊവിഡിന്റെ പുതിയ തരംഗം ഉണ്ടാകാത്ത സാഹചര്യമാണെങ്കിൽ മാസ്കുകൾ ഒഴിവാക്കാമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരും അഭിപ്രായപ്പെടുന്നത്. രണ്ടു വർഷം മുൻപാണ് കേരളത്തിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീടുകളിലും മാസ്ക് ഉപയോഗിക്കണമെന്ന നിർദ്ദേശവും സർക്കാർ മുന്നോട്ടു വച്ചിരുന്നു. മാസ്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ അന്തിമ തരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കൊവിഡ് അവലോകന യോഗമാണ്. ഇതിനു ശേഷമേ ഉത്തരവിറക്കുകയുള്ളു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു