Connect with us

Breaking News

12,13,14 വയസ്സുകാർക്ക് വാക്‌സിൻ നാളെ മുതൽ

Published

on

Share our post

ന്യൂഡൽഹി : ഇന്ത്യയിൽ 12–14 പ്രായക്കാർക്ക് കൂടി കോവിഡ് വാക്‌സിൻ നൽകാൻ തീരുമാനം. നാളെ മുതൽ കുത്തിവയ്പ് തുടങ്ങും. ഹൈദരാബാദിലെ ‘ബയോളജിക്കൽ–ഇ’ കമ്പനി വികസിപ്പിച്ച കോർബെവാക്സ് വാക്‌സിനാണ് നൽകുകയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിൽ 15 വയസ്സ് മുതലുള്ളവർക്കു മാത്രമാണ് ഇന്ത്യയിൽ കോവിഡ് വാക്‌സിൻ നൽകുന്നത്. ചൈന ഉൾപ്പെടെ ചില ഏഷ്യൻ രാജ്യങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലും വീണ്ടും കോവിഡ് വ്യാപിക്കുന്നതിനിടെയാണ് വാക്‌സിൻ നയത്തിലെ നിർണായക മാറ്റം. 

60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും നിബന്ധനകളില്ലാതെ ബൂസ്റ്റർ ഡോസ് കുത്തിവയ്പെടുക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 60നു മുകളിൽ പ്രായമുള്ളവരിലെ മറ്റു ഗുരുതര രോഗമുള്ളവർക്ക് മാത്രമാണ് നിലവിൽ ബൂസ്റ്റർ ഡോസെടുക്കാൻ അനുമതിയുള്ളത്. 

2008, 2009, 2010 വർഷങ്ങളിലായി ജനിച്ച 12 വയസ്സിനു മുകളിലുള്ളവർക്കെല്ലാം വാക്‌സിന് അർഹതയുണ്ട്. 15–18 പ്രായക്കാർക്ക് ജനുവരി മുതൽ വാക്‌സിൻ നൽകുന്നുണ്ട്.

കേരളത്തിൽ 12–14 പ്രായക്കാർ 15 ലക്ഷം

തിരുവനന്തപുരം ∙ കേരളത്തിൽ 12–14  പ്രായപരിധിയിൽ കോവിഡ് വാക്സീൻ നൽകേണ്ട 15 ലക്ഷത്തോളം കുട്ടികളുണ്ടാവുമെന്ന് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക കണക്ക്. ഈ പ്രായപരിധിയിലുള്ളവർക്ക് നൽകുന്ന കോർബെവാക്സ് വാക്സീന്റെ 10,24,700 ഡോസ് ലഭ്യമാണെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു

കോർബെവാക്സ്

28 ദിവസത്തെ ഇടവേളയിൽ നൽകുന്ന 2 ഡോസ് വാക്‌സിനാണ് കോർബെവാക്സ്. ട്രയൽ ഡേറ്റ പുറത്തുവിട്ടിട്ടില്ലെങ്കിലു‍ം 90% ഫലപ്രാപ്തിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.   

സാധാരണ റഫ്രിജറേറ്റർ തണുപ്പിൽ സൂക്ഷിക്കാം. വാക്‌സിൻ സാങ്കേതിക ഉപദേശക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് 12–14 പ്രായക്കാർക്ക് കോർബെവാക്സ് മാത്രം നൽകുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!