Connect with us

Breaking News

പ‍ഞ്ചാബ് നാഷണൽ ബാങ്കിൽ പ്യൂൺ ഒഴിവുകൾ; യോ​ഗ്യത പന്ത്രണ്ടാം ക്ലാസ്

Published

on

Share our post

ദില്ലി:  പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയും ബിഹാറിലെ ചമ്പാരനും ഉൾപ്പെടെ വിവിധ സോണുകളിലേക്കുള്ള  പ്യൂൺ റിക്രൂട്ട്‌മെന്റിന്റെ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കി. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ  pnbindia.in-  ൽ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. അപേക്ഷ, തിരഞ്ഞെടുപ്പ്, റിക്രൂട്ട്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അറിയാം. അപേക്ഷ ഫോം പൂരിപ്പിച്ച്  2022 മാർച്ച് 28-ന് മുമ്പ് പുർബ ബർധമാൻ ജില്ലയ്ക്കും, മാർച്ച് 21, 2022-ന് ചമ്പാരൻ ജില്ലയിലേക്കും സമർപ്പിക്കണം.

പ്യൂൺ റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 12-ാം ക്ലാസ് പാസ്സായിരിക്കണം. അപേക്ഷിക്കാനുള്ള ഉദ്യോഗാർത്ഥികളുടെ കുറഞ്ഞ പ്രായം 18 വയസ്സും കൂടിയ പ്രായം 24 വയസ്സുമാണ്. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന പ്രാവീണ്യം, എഴുതാനും വായിക്കാനും മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം. പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. ബിരുദധാരികൾക്ക് ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാൻ കഴിയില്ല.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ 14,500 രൂപ മുതൽ 28,145 രൂപ വരെ ശമ്പളത്തിൽ നിയമിക്കും. പൂരിപ്പിച്ച അപേക്ഷകൾ അയക്കേണ്ട വിലാസം:  Address: Deputy Circle Head – Support, HRD Department, Punjab National Bank, Circle Office, Burdwan, 2nd Floor, Shri Durga Market, Police Line Bazar, GT Road, Burdwan – 713103


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Trending

error: Content is protected !!