Breaking News
നാടൻ കലാകാര പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ : കേരള ഫോക്‌ലോർ അക്കാദമി 2021ലെ നാടൻ കലാകാര പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലമാണ് അവാർഡിന് പരിഗണിക്കുക. കലാകാരന്റെ പേര്, വിലാസം, ജനന തീയതി, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ഫോൺ നമ്പർ എന്നിവ അപേക്ഷയോടൊപ്പം ചേർക്കണം. അപേക്ഷ എഴുതിയോ ടൈപ്പ് ചെയ്‌തോ കലാകാരന്റെ ഒപ്പ് രേഖപ്പെടുത്തിയാണ് സമർപ്പിക്കേണ്ടത്. കലാരംഗത്തെ പരിചയം തെളിയിക്കുന്ന കോർപ്പറേഷൻ/മുൻസിപ്പൽ/ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ പരിചയപ്പെടുത്തൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ചേർക്കണം.
പ്രാഗത്ഭ്യം തെളിയിക്കാൻ മറ്റു ജനപ്രതിനിധികളിൽനിന്നോ സാംസ്‌കാരിക സ്ഥാപനങ്ങൾ, അനുഷ്ഠാനകലയാണെങ്കിൽ ബന്ധപ്പെട്ട കാവുകൾ, ക്ഷേത്രങ്ങൾ എന്നിവയുടെ പ്രതിനിധികളിൽ നിന്നോ ലഭിക്കുന്ന സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ചേർക്കാം. ഒരാളുടെ പേര് മറ്റേതെങ്കിലും വ്യക്തിയോ, കലാ സംഘടനയോ അവാർഡിന് നിർദ്ദേശിക്കുകയാണെങ്കിൽ ആ അപേക്ഷയിലും മേൽപറഞ്ഞ വിവരങ്ങൾ ഉൾപ്പെടുത്തണം. അതോടൊപ്പം കലാകാരന്റെ സമ്മതപത്രവും നൽകണം. അപേക്ഷകൻ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ കോപ്പി, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവാർഡുകളും അവയ്ക്കുളള പ്രത്യേക നിബന്ധനകളും താഴെ ചേർക്കുന്നു.
ഫെല്ലോഷിപ്പ്
നാടൻ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചം, മുൻ വർഷങ്ങളിൽ അക്കാദമിയുടെ അവാർഡിന് അർഹരായ 30 വർഷത്തെ കലാപ്രാവീണ്യമുള്ള നാടൻ കലാകാരാൻമാർക്ക് അപേക്ഷിക്കാം.
അവാർഡ്
നാടൻ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 20 വർഷത്തെ പ്രാവീണ്യമുള്ള നാടൻ കലാകാരൻമാർക്ക് അപേക്ഷിക്കാം.
ഗുരുപൂജ പുരസ്‌കാരം
65 വയസ്സ് പൂർത്തിയായ നാടൻ കലാകാരൻമാരെയാണ് ഇതിനായി പരിഗണിക്കുക. അവാർഡുകൾ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
യുവപ്രതിഭാ പുരസ്‌കാരം
നാടൻകലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച യുവനാടൻ കലാകാരൻമാർക്ക് അപേക്ഷിക്കാം. പ്രായപരിധി പതിനെട്ടിനും 40 വയസ്സിനും മധ്യേ.
പഠന ഗവേഷണ ഗ്രന്ഥങ്ങൾക്ക് അവാർഡ്
നാടൻ കലകളെ ആധാരമാക്കി രചിച്ച പഠന ഗവേഷണ ഗ്രന്ഥങ്ങൾക്ക് കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ നൽകുന്നു. 2019, 2020, 2021 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് പരിഗണിക്കുക. ഗ്രന്ഥകാരൻമാർക്കും പുസ്തക പ്രസാധകർക്കും പുസ്തകങ്ങൾ സമർപ്പിക്കാം. വായനക്കാർക്കും മികച്ച ഗ്രന്ഥങ്ങൾ നിർദ്ദേശിക്കാം. അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെ മൂന്ന് കോപ്പി അടക്കം ചെയ്യണം.
ഡോക്യുമെന്ററി പുരസ്‌കാരം
നാടൻ കലകളെ ആധാരമാക്കിയുള്ള ഡോക്യുമെന്ററിക്ക് പ്രത്യേക പുരസ്‌കാരം നൽകാൻ കേരള ഫോക്‌ലോർ അക്കാദമി അപേക്ഷ ക്ഷണിച്ചു. അര മണിക്കൂറിൽ കവിയാത്ത 2019 മുതൽ 2021 ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ നിർമ്മിച്ച ഡോക്യുമെന്ററിയാണ് പരിഗണിക്കുക. അപേക്ഷയോടൊപ്പം ഡോക്യുമെന്ററിയുടെ മൂന്ന് സിഡികൾ ഉണ്ടാവണം. എപ്പോൾ നിർമ്മിച്ചതാണെന്നുള്ള കലാകാരന്റെ സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ ഏപ്രിൽ 15 നുള്ളിൽ സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, പി ഒ ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ ലഭിക്കണം. വ്യക്തികൾക്കും സംഘടനകൾക്കും കലാകാരൻമാരെ നിർദ്ദേശിക്കാം. കൂടുതൽ വിവരങ്ങൾക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0497 2778090.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login