Breaking News
വീട്ടുമുറ്റത്തിരുന്ന യുവതിയെ തലക്കടിച്ച് സ്വര്‍ണാഭരണം കവര്‍ന്നു
കാഞ്ഞങ്ങാട്: വീട്ടുമുറ്റത്തിരിക്കുകയായിരുന്ന യുവതിയെ പട്ടാപ്പകല്‍ തലക്കടിച്ചുവീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മടിക്കൈ കാഞ്ഞിരപ്പൊയില്‍ കറുകവളപ്പില്‍ അനിലിന്റെ ഭാര്യ വിജിതയാണ് (30) കവര്‍ച്ചക്കിരയായത്. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. വീട്ടുമുറ്റത്തിരുന്ന വിജിതയെ പിന്നിലൂടെയെത്തിയ മോഷ്ടാവ് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു.
ആദ്യത്തെ അടിയോടെ ബോധംകെട്ട് വീണ വിജിതയുടെ കഴുത്തിലെ സ്വര്‍ണമാലയും കമ്മലും മോതിരവും മോഷ്ടാവ് അഴിച്ചെടുത്തു. ഇതിനിടയില്‍ ബോധമുണര്‍ന്ന വിജിത ഭര്‍ത്താവിനെ വിളിച്ച് നിലവിളിച്ചപ്പോള്‍ ‘നീ ചത്തില്ലേ’ എന്ന് ചോദിച്ച് മോഷ്ടാവ് വീണ്ടും തലക്കടിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. ഏറെസമയം കഴിഞ്ഞ് സമീപവാസിയായ കൃഷ്ണന് അതുവഴിവന്നപ്പോഴാണ് ഇവരെ വീട്ടുമുറ്റത്ത് ബോധരഹിതയായി കിടക്കുന്നത് കണ്ടത്. ഉടനെ നാട്ടുകാരെ വിളിച്ചുകൂട്ടി കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെത്തിച്ചു. തായന്നൂര്‍ കറുകവളപ്പില്‍ അശ്വതി നിവാസിലെ ടി.വി. പ്രഭാകരന്റെ വീട്ടിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന കുപ്രസിദ്ധ മോഷ്ടാവ് കറുകവളപ്പിലെ പെരളത്തുവീട്ടില് അശോകന് എന്ന അഭിയാണ് വിജിതയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതെന്നാണ് സൂചന.
Breaking News
ആറളം ചെടിക്കുളം കൊക്കോട് നിന്നും കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ഇരിട്ടി :ചെടിക്കുളം കൊക്കോട് നിന്നും കാണാതായ യുവാവിനെ ആറളം ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തി.പീടികയിൽ സന്തോഷിനെ (28) ആണ് ആറളം ഫാം മൂന്നാം ബ്ലോക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഡിസംബർ 24 മുതലാണ് സന്തോഷിനെ കാണാതായത്. നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
Breaking News
പയ്യാമ്പലത്ത് റിസോട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്തു
കണ്ണൂർ: പയ്യാമ്പലത്ത് റിസോട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ബാനൂസ് ബീച്ച് എൻക്ലേവിൽ ഉച്ചയോടെയാണ് സംഭവം. റിസോട്ടിൽ തീവെച്ചതിനെ തുടർന്ന് രണ്ട് നായകൾ ചത്തു. റിസോട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മേയർ മുസ്ലീഹ് മഠത്തിൽ, ലീഗ് നേതാക്കളായ അഡ്വ. അബ്ദുൽ കരീം ചേലേരി, കെ പി താഹിർ എന്നിവർ സ്ഥലത്തെത്തി.
Breaking News
കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
കണ്ണൂർ:മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശാനുസരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ.കെ രത്നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാന പ്രകാരം ഡിസംബർ 18 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ചർച്ചയിലെ തീരുമാനങ്ങൾ ബസ് അസോസിയേഷനുകളും ബസ് തൊഴിലാളികളും ഉന്നയിച്ച വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ഒരു സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി.പെറ്റി കേസ് എടുക്കുമ്പോൾ ഏത് നിയമലംഘനത്തിനാണ് കേസെടുക്കുന്നത് എന്ന വിവരം ബന്ധപ്പെട്ട ജീവനക്കാരനെ ബോധ്യപ്പെടുത്തും.ഏത് സാഹചര്യത്തിലും മിന്നൽ പണിമുടക്കുകൾ നടത്തുകയില്ല.
അനാവശ്യ സമരത്തിന് ആഹ്വാനം ചെയ്യുന്ന വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും.ചർച്ചയിൽ എ.ഡി.എം സി. പദ്മചന്ദ്രകുറുപ്പ്, കണ്ണൂർ സിറ്റി അഡീഷനൽ എസ്പി കെ. വി വേണുഗോപാലൻ, ആർടിഒ ഉണ്ണികൃഷ്ണൻ, വിവിധ ബസ് ഉടമ സംഘടനകൾ, ബസ് തൊഴിലാളി യൂനിയനുകൾ എന്നിവയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login