Breaking News
മുഴപ്പിലങ്ങാട് ഇന്ന് താലപ്പൊലി; ഗതാഗത നിയന്ത്രണം
മുഴപ്പിലങ്ങാട് : കുറുമ്പ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിലെ പ്രധാന ചടങ്ങായ കലശം വരവും കാഴ്ചവരവും ബുധനാഴ്ച നടക്കും. വൈകീട്ട് നാലുമുതൽ വിവിധ ദേശങ്ങളിൽനിന്നായി ക്ഷേത്രത്തിലേക്ക് കലശംവരവ് ഉണ്ടാകും.
അഞ്ചിന് കളംപാട്ട്, ഏഴിന് പുതുകുടം വെക്കൽ. രാത്രി 12-ന് മൊതക്കലശം കെയ്യേൽക്കൽ നടക്കും. 12 മുതൽ പുലർച്ചെ ഒന്നുവരെ ശ്രീരാമവിലാസം കാഴ്ചക്കമ്മിറ്റിയുടെയും ഒരുമണിമുതൽ രണ്ടുവരെ നടാൽ-എടക്കാട് കാഴ്ചക്കമ്മിറ്റിയുടെയും കാഴ്ചവരവുണ്ടാകും. ചൊവ്വാഴ്ച രാത്രി തിരുവായുധം വെക്കൽ ചടങ്ങ് നടന്നു. ക്ഷേത്രം ആയത്താർ കാവിൽ പുരുഷോത്തമൻ നേതൃത്വം നൽകി.
കുറുമ്പ ഭഗവതിക്ഷേത്രം താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് വീടുകളിൽനിന്നുള്ള കലശങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് തീരുമാനം. പൊതുസ്ഥലങ്ങളിൽ തുടങ്ങുന്ന കലശങ്ങൾക്ക് അനുമതി നൽകില്ല. എടക്കാട് പോലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എടക്കാട് ഇൻസ്പെക്ടർ എം. അനിൽ അധ്യക്ഷനായി. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് ടി. സജിത, കടമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് പി.വി. പ്രേമവല്ലി, പ്രിൻസിപ്പൽ എസ്.ഐ. മഹേഷ് കണ്ടമ്പേത്ത്, ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് എ. പ്രേമൻ, സെക്രട്ടറി എൻ.വി. രാജീവൻ, വില്ലേജ് ഓഫീസർ കെ. ഷജീഷ് എന്നിവർ സംസാരിച്ചു.
ഗതാഗത നിയന്ത്രണം : താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് ഏഴുമുതൽ കണ്ണൂരിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ ചാല ബൈപ്പാസിൽനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വഴിതിരിച്ചുവിടും. തലശ്ശേരി ഭാഗത്തുനിന്നുള്ളവ കൊടുവള്ളിയിൽനിന്ന് മമ്പറം വഴി തിരിച്ചുവിടും. ക്ഷേത്രപരിസരത്തും മുഴപ്പിലങ്ങാട്, എടക്കാട് മേഖലയിലെ പ്രധാന കവലകളിലും ദേശീയപാതയിലും മുപ്പത്തിയഞ്ചോളം താത്കാലിക സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
കാഴ്ച, കലശം എന്നിവ വരുന്ന വഴിയിൽ വാഹന ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും പൊതുജന ജീവന് ഭീഷണിയാവുന്ന തരത്തിൽ പടക്കവും മറ്റും ഉപയോഗിക്കുന്നവർക്കെതിരെയും പൊലീസ് നിയമ നടപടി സ്വീകരിക്കും.ക്ഷേത്ര ഉത്സവ സമയത്ത് ക്ഷേത്ര പരിസരത്തും മുഴപ്പിലങ്ങാട് ടൗണിലും പരിസരത്തും ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളും നിറങ്ങളും കൊടി തോരണങ്ങളും മറ്റും സ്ഥാപിക്കില്ലെ ന്നും റോഡിന് കുറുകെയുള്ള സ്വാഗത ബോർഡുകളും കൊടികളും മറ്റും ഒഴിവാക്കാനും യോഗത്തിൽ ധാരണയായി. നേരത്തെ എടക്കാട് ഭാഗത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടുവളപ്പിൽ നിർത്തിയിട്ട സ്‌കൂട്ടർ അഞ്ജാതർ കത്തിച്ച പശ്ചാത്തലത്തിലാണ് എടക്കാട് പൊലീസ് ഉത്സവാഘോഷത്തിന് നിയന്ത്രണങ്ങൾ ശക്തമാക്കിയത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login