Breaking News
ആറളം വന്യജീവി സങ്കേതത്തിൽ പക്ഷി സർവേ 11 മുതൽ

ഇരിട്ടി : ജൈവ വൈവിധ്യങ്ങളുടെ അപൂർവ കലവറയായി അറിയപ്പെടുന്ന ആറളം വന്യജീവി സങ്കേതത്തിൽ 22ാം പക്ഷി സർവേ 11 മുതൽ 13 വരെ നടക്കും. 2000 ത്തിൽ തുടങ്ങിയ സർവേ, ഒരു തവണ മാത്രമാണ് മുടങ്ങിയത്. ഇന്ത്യയിൽ മറ്റേതെങ്കിലും വന്യജീവി സങ്കേതത്തിൽ ഇത്രയും വർഷം തുടർച്ചയായി പക്ഷിനിരീക്ഷണം നടന്നതായി അറിവില്ല. പ്രമുഖ പക്ഷിനിരീക്ഷകരും ഗവേഷകരുമായ സി. ശശികുമാർ, ഡോ. ജാഫർ പാലോട്ട്, സത്യൻ മേപ്പയൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേയുടെ തുടക്കം.
പിന്നീട് ഇവരുടെ നേതൃത്വത്തിൽ മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി രൂപീകരിക്കുകയും സർവേ തുടരുകയും ചെയ്യുകയാണ്. 3 പേരും എല്ലാ വർഷവും സർവേയിൽ പങ്കെടുക്കാറുണ്ട്. നൂറോളം പക്ഷിനിരീക്ഷകരും ഗവേഷകരും തുടക്കം മുതൽ സ്ഥിരമായി സർവേയിൽ പങ്കെടുക്കുന്നവരാണ്. ആറളം വൈൽഡ് ലൈഫ് ഡിവിഷന്റെ സഹകരണത്തോടെ എല്ലാ വർഷവും മാർച്ച് രണ്ടാമത്തെ ആഴ്ചയാണ് സർവേ. വെള്ളിയാഴ്ച വൈകിട്ട് ഒത്തുചേരുകയും ശനിയും ഞായറും സർവേ നടത്തുകയും ചെയ്യും.
ഓരോ വർഷത്തെയും നിരീക്ഷണത്തിൽ പുതിയ ഇനം പക്ഷികളെ കണ്ടെത്താറുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ നടത്തിയ സർവേയിൽ കോഴിക്കിളിയെയാണ് (Pied Thrush) പുതുതായി കണ്ടെത്തിയത്. പശ്ചിമഘട്ടത്തിൽ തനതായി കാണുന്ന വിവിധം ഇനങ്ങൾ ഉൾപ്പെടെ അപൂർവ പക്ഷികളും കണ്ടെത്തിയവയിൽ ഉൾപ്പെടും. 247 ഇനം പക്ഷികളെയാണ് നിരീക്ഷിച്ചത്. ഇതിൽ, ലോകവ്യാപകമായി ഭീഷണി നേരിടുന്ന 14 ഇനം പക്ഷികളും പശ്ചിമഘട്ടത്തിൽ മാത്രം കണ്ടു വരുന്ന 18 ഇനങ്ങളെയും നിരീക്ഷിച്ചിട്ടുണ്ട്.
ചിത്രശലഭ വൈവിധ്യത്തിലും ആറളം മുന്നിലാണ്. 22 വർഷമായി ഇവിടെ ചിത്രശലഭ സർവേയും നടത്തുന്നുണ്ട്. 263 ഇനം ശലഭങ്ങളുടെ സാന്നിധ്യമാണ് ആറളത്ത് ഇതുവരെ കണ്ടെത്തിയത്. അപൂർവ കാഴ്ചകൾ സമ്മാനിക്കുന്ന ശലഭ ദേശാടനത്തിന്റെ കേന്ദ്രം കൂടിയാണ് ആറളം. ദേശീയ ശലഭോദ്യാനമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
കഴിഞ്ഞ ജനുവരിയിൽ നടന്ന 22 –ാം സർവേയിൽ ‘വെള്ളിവര നീലി’ (white- tipped lineblue) എന്ന ശലഭത്തെ കൂടി കണ്ടെത്തിയിരുന്നു. സങ്കേതത്തിൽ ബാലകൃഷ്ണൻ വളപ്പിലിന്റെ നേതൃത്വത്തിൽ നിശാശലഭങ്ങളുടെ കണക്കെടുപ്പും നടക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ശുദ്ധജല മത്സ്യ സർവേയും ആരംഭിച്ചിട്ടുണ്ട്. സങ്കേതത്തിനുള്ളിൽ ഉള്ള ചീങ്കണ്ണി പുഴയിലും ഇരിട്ടി പുഴയിലുമായി 48 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login