Breaking News
സംസ്ഥാനത്ത് അഞ്ച് പുതിയ പദ്ധതികൾ ഇന്ന് തുടങ്ങും
തിരുവനന്തപുരം : അന്താരാഷ്‌ട്ര വനിതാദിനത്തിൽ സംസ്ഥാനത്ത് അഞ്ച് പുതിയ പദ്ധതി ഉദ്‌ഘാടനം ചെയ്യും. സ്ത്രീകളുടെ സുരക്ഷ, ഉന്നമനം, ആരോഗ്യം, പരാതികൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് പദ്ധതികൾ. വനിതാദിനാചരണം ചൊവ്വ വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
സ്ത്രീധന പരാതികൾക്കുള്ള പോർട്ടൽ
സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യാനും നടപടികൾ സ്വീകരിക്കാനും സജ്ജമാക്കിയ പോർട്ടൽ. വ്യക്തികൾക്കും പൊതുജനങ്ങൾക്കും സംഘടനകൾക്കും സ്ത്രീധനം വാങ്ങുന്നതോ നൽകുന്നതോ സംബന്ധിച്ച പരാതി നൽകാം.
വിവാഹപൂർവ കൗൺസലിങ്
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും അവകാശലംഘനങ്ങളും തടയാൻ ആരംഭിക്കുന്ന പദ്ധതിയാണിത്. വനിതാ ശിശു വികസന വകുപ്പിന്റെ പ്രാദേശിക ഘടകങ്ങൾ വഴിയും പ്രാദേശിക സ്ഥാപനങ്ങളുടെ സഹകരണത്തോടെയുമാണ് പദ്ധതി.
അങ്കണപ്പൂമഴ പാഠപുസ്തകം
കുട്ടികൾക്ക് ലിംഗസമത്വത്തിന്റെ പ്രാധാന്യവും അവബോധവും നൽകുന്നതിനുള്ളതാണ് അങ്കണപ്പൂമഴ പുസ്തകം.അങ്കണവാടികളിൽ ഉപയോഗിച്ചു വരുന്ന പഠനസാമഗ്രികൾ ജെൻഡർ ഓഡിറ്റിന് വിധേയമാക്കി പരിഷ്‌കരിച്ചതാണ് പുസ്തകം.
പെൺട്രിക കൂട്ട
അട്ടപ്പാടിയിലെ ആദിവാസി ജനങ്ങളുടെ പോഷണക്കുറവ് പരിഹരിക്കാനും ആരോഗ്യനിലവാരം ഉയർത്തുന്നതിനുമുള്ള പദ്ധതി. അങ്കണവാടി പ്രവർത്തകരുടെ നേതൃത്വത്തിലാണ് പെൺട്രിക കൂട്ട ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. ആരോഗ്യത്തെ ബാധിക്കുന്ന അനാചാരങ്ങൾ, ജീവിതശൈലി, ശീലങ്ങൾ എന്നിവക്കെതിരായ പ്രവർത്തനങ്ങളും നടത്തും.
ധീര പദ്ധതി
പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുക, മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ധീര പദ്ധതി. നിർഭയ സെൽ മുഖാന്തരം 10 മുതൽ 15 വയസ്സുവരെയുള്ള പെൺകുട്ടികളെ ആയോധനകലകൾ അഭ്യസിപ്പിക്കും. ആദ്യഘട്ടം ഏപ്രിൽമുതൽ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് തദ്ദേശ സ്ഥാപനം വഴിയായിരിക്കും നടപ്പാക്കുക.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login