Connect with us

Breaking News

കെട്ടിടം പണിയാൻ ആദ്യം മരം നടണം

Published

on

Share our post

ന്യൂഡൽഹി : വൻകിട കെട്ടിടങ്ങളും ടൗൺഷിപ്പുകളും പണിയുന്നതിനുമുമ്പ്‌ ആദ്യം മരം നടേണ്ടിവരും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട്‌ വിജ്ഞാപനത്തിലാണ് വൻകിട നിർമാണങ്ങളുടെ ആകെ സ്ഥലത്തിന്റെ പത്ത്‌ ശതമാനം ഇടത്തും മരം നടണമെന്ന വ്യവസ്ഥ.

ഓരോ 80 ചതുരശ്രമീറ്ററിനും ഒരു മരം. 50,000 ചതുരശ്രഅടിക്ക് മുകളിലുള്ള പുതിയ നിർമാണങ്ങൾക്കാണ്‌ വ്യവസ്ഥ ബാധകം. എന്നാൽ, അറ്റകുറ്റപ്പണിയും നവീകരണവും ആവശ്യമുള്ള കെട്ടിടങ്ങളും വ്യവസ്ഥ പാലിക്കണം.
മേൽമണ്ണ്‌ 20 സെന്റീമീറ്റർ ആഴത്തിൽ മാത്രമാകും ഇളക്കിമാറ്റാൻ അനുവദിക്കുക.        

തണ്ണീർത്തടങ്ങളിൽ നിർമാണം അനുവദിക്കില്ല. മഴവെള്ള സംഭരണിയും ഭൂഗർഭ ജല റിചാർജും ഉറപ്പാക്കണം. അടുത്ത രണ്ടുമാസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം. കഴിഞ്ഞവർഷം ജനുവരിയിലാണ്‌ പുതിയ കെട്ടിടങ്ങൾക്കും ടൗൺഷിപ്പുകൾക്കുമുള്ള മാനദണ്ഡം നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ വിദഗ്‌ധ സമിതി രൂപീകരിച്ചത്‌.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!