Connect with us

Breaking News

പ്രിലിമിനറി പരീക്ഷ: തയാറെടുപ്പ് എങ്ങനെ? ഏതൊക്കെ പുസ്തകങ്ങൾ?

Published

on

Share our post

പത്താം ക്ലാസ് യോഗ്യതയുള്ള പി.എസ്‍.സി പരീക്ഷയ്ക്കുള്ള പഠനത്തെക്കുറിച്ച് ആമുഖമായി കഴിഞ്ഞ ലക്കത്തിൽ പറഞ്ഞിരുന്നല്ലോ. പ്രിലിമിനറി പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കണം, ഏതൊക്കെ പുസ്തകങ്ങൾ ഉപകരിക്കും, തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം. പ്രിലിമിനറി പരീക്ഷയ്ക്കൊപ്പം മെയിൻ പരീക്ഷ കൂടി ലക്ഷ്യം വച്ചാകണം പഠനം. ആദ്യദിവസങ്ങളിൽ പ്രിലിമിനറിക്കു വേണ്ട വിഷയങ്ങളാണ് പഠിച്ചുതീർക്കേണ്ടത്. ഓരോ വിഷയവും ഏത് രീതിയിലാണ് പഠിക്കേണ്ടതെന്നു നോക്കാം.

∙ കറന്റ് അഫയേഴ്സ് (10 മാർക്ക്): ഇന്ത്യയിലെയും കേരളത്തിലെയും ശാസ്ത്ര, സാങ്കേതിക, കലാ സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യ, കായിക മേഖലകളുമായി ബന്ധപ്പെട്ട സമകാലിക സംഭവങ്ങൾ നോക്കണം. ഇന്ത്യയുമായി ബന്ധപ്പെട്ട രാജ്യാന്തര സംഘടനകൾ, സമ്മേളനങ്ങൾ, ഉച്ചകോടികൾ എന്നിവയും പഠിക്കണം 2019 ജനുവരി മുതൽ 2020 ജൂലൈ വരെയുള്ള കാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കാം.

∙ ഇന്ത്യ- വിവരങ്ങൾ (10 മാർക്ക്): ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ, ഭൂമിശാസ്ത്ര പ്രത്യേകതകൾ, അതിർത്തികൾ, ഊർജ, ഗതാഗത, വാർത്താവിനിമയ, വ്യവസായ മേഖലകളിലെ പുരോഗതി എന്നിവയാണ് പഠിക്കേണ്ടത്. പത്താം ക്ലാസിലെ ജ്യോഗ്രഫി 7,8 അധ്യായങ്ങളും അനുബന്ധ വിവരങ്ങളും ശ്രദ്ധിക്കാം.

∙ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം (10 മാർക്ക്): ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വതന്ത്ര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ എന്നിവയാണ് പ്രധാനമായും നോക്കേണ്ടത്. പത്താം ക്ലാസ് ഹിസ്റ്ററി പാഠപുസ്തകത്തിലെ 4,5,6,7 അധ്യായങ്ങൾ ശ്രദ്ധിക്കാം. അതുമായി ബന്ധപ്പെട്ട അധിക വിവരങ്ങൾ കൂടി പഠിക്കേണ്ടതുണ്ട്. 1757 ലെ പ്ലാസി യുദ്ധം മുതൽ 1956 ലെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന വരെയുള്ള കാര്യങ്ങളാണ് ഈ ഭാഗത്ത് വരുന്നത്

∙ ഭരണഘടനയും കമ്മിഷനുകളും (10 മാർക്ക്): ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും കടമകളും, ഭരണഘടനയുടെ അടിസ്ഥാന വിവരങ്ങൾ, ദേശീയപതാക, ദേശീയഗാനം, ദേശീയഗീതം, മനുഷ്യാവകാശ കമ്മിഷൻ, വിവരാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ, തിരഞ്ഞെടുപ്പു കമ്മിഷൻ, ബാലാവകാശ സംരക്ഷണ കമ്മിഷൻ, എസ്‌.സി–എസ്ടി കമ്മിഷൻ, യു.പി.എസ്‌.സി എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട കമ്മിഷനുകളും ഈ ഭാഗത്ത് പഠിക്കണം. സോഷ്യൽ സയൻസ് പത്താം ക്ലാസ് പാഠപുസ്തകത്തിലെ പൊതുഭരണം, ഒൻപതാം ക്ലാസിലെ ഇന്ത്യൻ ഭരണഘടന: അവകാശങ്ങളും കർത്തവ്യങ്ങളും, എട്ടാം ക്ലാസിലെ നമ്മുടെ ഗവൺമെന്റ്, ഏഴാം ക്ലാസിലെ നമ്മുടെ ഭരണഘടന, ആറാം ക്ലാസിലെ ജനാധിപത്യം അവകാശങ്ങളും ഉപകാരപ്പെടും

∙കേരളം– വിവരങ്ങൾ (10 മാർക്ക്): കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, നദികൾ, കായലുകൾ വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, കാലാവസ്ഥ, മണ്ണിനങ്ങൾ, മത്സ്യബന്ധനം, കായികരംഗം, ജലവൈദ്യുത പദ്ധതികൾ, വെള്ളച്ചാട്ടങ്ങൾ, ചുരങ്ങൾ, അണക്കെട്ടുകൾ എന്നിങ്ങനെ കേരളത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം പഠിക്കണം.

∙ ദേശീയ പ്രസ്ഥാനത്തിൽ കേരളത്തിന്റെ പങ്ക് (10 മാർക്ക്): കേരളത്തിലുണ്ടായ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളും അതിനു നേതൃത്വം നൽകിയവരും, കേരളത്തിലെ നവോത്ഥാന പ്രസ്ഥാനവും നവോത്ഥാന നായകരും തുടങ്ങിയവ ശ്രദ്ധിക്കാം. പത്താം ക്ലാസ് ഹിസ്റ്ററി പാഠപുസ്തകത്തിലെ എട്ടാം അധ്യായം– കേരളം ആധുനികതയിലേക്ക് – എന്നത് ഈ ഭാഗത്തേക്ക് ഉപകാരപ്പെടും. കേരള നവോത്ഥാന നായകരിൽ വനിതകളെക്കൂടി ഉൾപ്പെടുത്തി പഠിക്കണം.

∙ ബയോളജി (10 മാർക്ക്): ഈ ഭാഗത്തു മനുഷ്യ ശരീരത്തെക്കുറിച്ചുള്ള കാര്യങ്ങൾ, ജീവകങ്ങളുടെ അപര്യാപ്തത, രോഗങ്ങളും രോഗകാരികളും, കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ, കേരളത്തിലെ പ്രധാന ഭക്ഷ്യ– കാർഷിക വിളകൾ, വിഭവങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവ ശ്രദ്ധിക്കണം. പത്താം ക്ലാസിലെ ബയോളജി പാഠപുസ്തകം ഉപകാരപ്പെടും.8,9 ക്ലാസുകളിലെ ബയോളജി അധ്യായങ്ങളും നോക്കാം.

∙ഫിസിക്സ്, കെമിസ്ട്രി (10 മാർക്ക്): ആറ്റത്തിന്റെ ഘടന, അയിരുകൾ, ധാതുക്കൾ, മൂലകങ്ങളും അവയുടെ വർഗീകരണവും, ദൈനംദിന ജീവിതത്തിലെ രസതന്ത്രം, ദ്രവ്യവും പിണ്ഡവും, പ്രവൃത്തിയും ഊർജവും, ഊർജവും അതിന്റെ പരിവർത്തനവും, താപവും ഊഷ്മാവും, ചലനങ്ങളും ബലങ്ങളും, ശബ്ദവും പ്രകാശവും, സൗരയൂഥം എന്നീ മേഖലകളാണ് ഈ ഭാഗത്തു വരുന്നത്. 8, 9, 10 ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി പാഠപുസ്തകങ്ങളിലെ മുഴുവൻ അധ്യായങ്ങളും ഉപകാരപ്പെടും.

 ∙ ഗണിതവും മാനസികശേഷിയും (20 മാർക്ക്): ഈ ഭാഗത്ത് അടിസ്ഥാന ക്രിയ, ലസാഗു, ഉസാഗ, ഭിന്നസംഖ്യകൾ, ദശാംശസംഖ്യകൾ, വർഗവും വർഗമൂലവും, ലാഭവും നഷ്ടവും, ശരാശരി, സമയവും ദൂരവും, ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ, ശ്രേണികൾ, സമാന ബന്ധങ്ങൾ, തരംതിരിക്കൽ, ഒറ്റയാനെ കണ്ടെത്തൽ, വയസ്സു കണ്ടെത്തൽ, സ്ഥാനനിർണയം, പദങ്ങളുടെ ക്രമീകരണം എന്നീ മേഖലകളാണു വരുന്നത്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Trending

error: Content is protected !!