Breaking News
ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യ ആരോഗ്യ പരിരക്ഷയുമായി ‘ഇടം’

തിരുവനന്തപുരം : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും ‘ഇടം’ ബോധവല്‍ക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാര്‍ച്ച് എട്ടിന് രാവിലെ 11.30ന് ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റ് അങ്കണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. സംസ്ഥാന ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് വനിതാ ബോധവത്ക്കരണ ബസ് യാത്ര, ജീവിതശൈലീ രോഗനിര്‍ണയ സ്‌ക്രീനിംഗ് എന്നിവയുമുണ്ടാകും.
ലിംഗ ഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ഇടം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, ഇതര ലിംഗക്കാര്‍ തുടങ്ങി പൊതു ആരോഗ്യ സംവിധാനത്തിലെ മുഖ്യ പങ്കാളികളെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പയിന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുള്‍പ്പെടെയുള്ള ഇതര ലൈംഗിക വിഭാഗക്കാര്‍ക്ക് തുല്യമായ ആരോഗ്യ പരിഗണന ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ജില്ലാ, ജനറല്‍ ആശുപത്രികളിലെ ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ ആശുപത്രികളാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഇടം ലോഗോ പ്രകാശനവും, ബോധവല്‍ക്കരണ പരസ്യ ചിത്രവും മന്ത്രി പ്രകാശനം ചെയ്യും. ഇതിനോടനുബന്ധിച്ച് ജില്ലാ സംസ്ഥാന തലങ്ങളില്‍ വിപുലമായ ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും വെബിനാറുകളും സാമൂഹിക മാധ്യമ ചര്‍ച്ചകളും നടത്തും. കൂടാതെ ചുവര്‍ചിത്ര സന്ദേശങ്ങളും, ബോര്‍ഡുകളും പോസ്റ്ററുകളൂം, റെയില്‍വേ സ്റ്റേഷന്‍, ബസുകള്‍ തുടങ്ങിയ മാധ്യമങ്ങളില്‍ കൂടി പരസ്യ പ്രചാരണവും നടത്തും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login