Breaking News
കണ്ണൂരിൽ ഹരിത കർമ്മസേനയും സ്മാർട്ടാവുന്നു; ഇനി എല്ലാം ‘കാണും’

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹരിത കര്‍മ്മസേന സ്മാർട്ടാകുന്നതോടെ ഇനി എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കപ്പെടും. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും വിലയിരുത്താനും സഹായകരമായ ‘സ്മാര്‍ട്ട് ഗാര്‍ബേജ്’ മൊബൈല്‍ ആപ്ലിക്കേഷന്‍റെ അവസാനഘട്ട പരിശീലനം അടുത്തയാഴ്ച ആരംഭിക്കും.
ഹരിതകര്‍മ്മസേനയെ കൂടുതല്‍ സുതാര്യവും ജനകീയവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ടത്തിൽ ജില്ലയിലെ 34 പഞ്ചായത്തുകളിലെയും ആന്തൂർ, മട്ടന്നൂർ നഗരസഭകളിലെയും പ്രവര്‍ത്തനങ്ങള്‍ സ്മാർട്ടാക്കുന്നത്. ഹരിത കർമസേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികളും ക്രമക്കേടും ഇതുവഴി ഒഴിവാക്കാനാവും. വീടുകളിൽ പതിപ്പിക്കുന്ന ക്യു.ആർ കോഡ് ഉപയോഗിച്ച് സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷൻ മുഖേന വിവരങ്ങൾ ശേഖരിക്കും.
വീടുകളിൽനിന്ന് ശേഖരിക്കുന്ന സാധനങ്ങളുടെ അളവും തൂക്കവും ഒടുക്കിയ യൂസർഫീയും അതത് സ്ഥലത്തുവെച്ചുതന്നെ അപ് ലോഡ് ചെയ്യും. മാലിന്യം ശേഖരിച്ച് സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലെ സൗകര്യവും ആപ്പിൽ ലഭ്യമാകും. ഈ വിവരങ്ങൾ ജില്ലതലത്തിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്കും പരിശോധിക്കാനാവും. ഓരോ ദിവസവും ശേഖരിച്ച മാലിന്യവും ലഭിച്ച തുകയും സംബന്ധിച്ച വിവരവും ലഭിക്കും. ഹരിതകർമസേനയോട് സഹകരിക്കാത്തവരുടെ വിവരങ്ങൾ ശേഖരിക്കാനും രേഖയായി സൂക്ഷിക്കാനും സൗകര്യമുണ്ട്. ജി.പി.എസ് സംവിധാനമുള്ളതിനാൽ ഹരിതകർമ സേനാംഗങ്ങളുടെ പ്രവർത്തനവും നിരീക്ഷിക്കപ്പെടും.
മൊബൈൽ ആപ് ഉപയോഗിക്കാനും വിവരങ്ങൾ അപ് ലോഡ് ചെയ്യാനും ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുമുള്ള പരിശീലനമാണ് അടുത്തയാഴ്ച നൽകുക. കിലയുടെ സഹകരണത്തോടെയാണ് പരിശീലനം നല്‍കുന്നതെന്ന് ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരന്‍ പറഞ്ഞു. ഏപ്രിലിൽ ക്യു.ആർ കോഡ് പതിപ്പിക്കലും മറ്റ് പ്രവർത്തനങ്ങളും പൂർത്തിയാക്കും.
സ്വന്തമായി മൊബൈൽഫോൺ സൗകര്യമില്ലാത്ത സേനാംഗങ്ങൾക്ക് സ്പോൺസർഷിപ്പിലൂടെയോ സി.എസ്.ആർ ഫണ്ടുപയോഗിച്ചോ ഫോൺ വാങ്ങിക്കാൻ തദ്ദേശസ്ഥാപനങ്ങൾ സൗകര്യമൊരുക്കാൻ സർക്കാർ നിർദേശമുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയാത്തവർക്ക് കെൽട്രോൺ മുഖേന വിദഗ്ധ പരിശീലനം നൽകും. ക്യു.ആർ കോഡ് പ്രിന്‍റിങ്, ലാപ്ടോപ് വാങ്ങൽ, ഫോൺ റീചാർജിങ് എന്നിവക്ക് വകയിരുത്തിയ തുക തദ്ദേശസ്ഥാപനങ്ങൾക്ക് ചട്ടപ്രകാരം നേരിട്ട് ചെലവഴിക്കാമെന്ന് ഉത്തരവായി.
വിവരശേഖരണം ഉടൻ തുടങ്ങും. ഓരോ തദ്ദേശസ്ഥാപനവും ശുചിത്വമിഷനും പദ്ധതി വികസിപ്പിച്ച കെൽട്രോണുമായി അടുത്തഘട്ടത്തിൽ ത്രിതല കരാറിൽ ഒപ്പുവെക്കും.
പയ്യന്നൂർ, ഇരിട്ടി, തലശ്ശേരി, പാനൂർ തുടങ്ങിയ നഗരസഭകളിൽ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് നേരത്തെ തന്നെ സ്മാര്‍ട്ട് ഗാര്‍ബേജ് പദ്ധതി നടപ്പാക്കിയിരുന്നു. ഇത്തരം സ്വകാര്യ ആപ്പുകളിലെ വിവരങ്ങൾകൂടി സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിലേക്ക് മാറ്റും. സ്മാര്‍ട്ട് ഗാര്‍ബേജ് പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ ജില്ലതല ഉദ്യോഗസ്ഥർക്കും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകിയിരുന്നു.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login