Breaking News
വനിതാദിനം; പെൺയാത്രികർക്ക് ഓഫറുകളുമായി കെ.എസ്.ആർ.ടി.സി
കോട്ടയം : ആനവണ്ടി യാത്ര വൻവിജയമായതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസും കൂടി. ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി മിക്ക ഡിപ്പോയിൽ നിന്നും യാത്രകളും ഒരുക്കുന്നുണ്ട്. ഇപ്പോഴിതാ പെൺയാത്രികൾക്ക് അടിപൊളി ഓഫറുമായി എത്തിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂർസ്. വനിതാദിനത്തോട് അനുബന്ധിച്ച് മാർ 8 മുതൽ 13 വരെ കെ.എസ്.ആർ.ടി.സി വനിതാ യാത്രാ വാരം – (Womens Travel Week”) ആയി ആഘോഷിക്കുന്നു. വനിതകൾക്ക് മാത്രമായി അടിപൊളി യാത്രാപാക്കേജ് ആണ് ഒരുക്കിയിരിക്കുന്നത്.
കോട്ടയം ഡിപ്പോയിൽ നിന്നുമാണ് വനിതാ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 8ന് വണ്ടർലാ വാട്ടർ തീം പാർക്കിലേക്കാണ് യാത്ര. 525 രൂപ പ്രവേശനഫീസ് ഉൾപ്പടെ 900 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്. ബുക്കിങ് ആരംഭിച്ചു. രാവിലെ 8 മണിക്ക് പുറപ്പെട്ട് രാത്രി 8 മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ മാർച്ച് 8 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ കോട്ടയം ഡിപ്പോയിൽ നിന്നും മറ്റുയാത്രകളും വനിതായാത്രികരെ കാത്തിരിക്കുന്നു.
പച്ചവിരിച്ചു നിൽക്കുന്ന മലനിരകളും മൊട്ടക്കുന്നുകളും നിറഞ്ഞ ഹൈറേഞ്ചിന്റെ സൗന്ദര്യം കൺകുളിർക്കെ കാണാം കെ.എസ്.ആർ.ടി.സി ബസ് യാത്രയിലുടനീളം. കോട്ടയം ഡിപ്പോ വാഗമൺ, പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഉല്ലാസ യാത്ര ഒരുക്കിയിട്ടുണ്ട്. കൂടാതെ കാടും വെള്ളച്ചാട്ടങ്ങളും പുഴകളും ആസ്വദിച്ച് മലക്കപ്പാറയിലേക്കും യാത്ര നടത്താം. കൂടുതൽ വിവരങ്ങൾക്ക് 9495876723, 8547832580, 0481-2562908 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login