Breaking News
പേരാവൂർ താലൂക്കാസ്പത്രിയുമായി ബന്ധപ്പെട്ട് ഇനി മൂന്നു കേസുകൾ; വിശദാംശങ്ങളറിയാം
പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയുമായി ബന്ധപ്പെട്ട ഒരു കേസ് റവന്യൂ അധികൃതർ തീർപ്പാക്കിയതോടെ ഇനി നിലവിലുള്ളത് മൂന്ന് കേസുകൾ കൂടി.
2014 മുതൽ നിലനിൽക്കുന്ന പ്രധാന കേസായിരുന്നു ആസ്പത്രിയുടെ ഭൂമി കയ്യേറ്റം. കയ്യേറ്റ ഭൂമി കേസിൽ ജില്ലാ കലക്ടർ മുമ്പാകെയുണ്ടായിരുന്ന റിവിഷൻ ഹർജി തള്ളുകയും ഭൂമി ഇരിട്ടി താലൂക്ക് തഹസിൽദാർ നിയമ നടപടികൾ പൂർത്തിയാക്കി തിരിച്ചു പിടിക്കുകയും ചെയ്തതോടെ എട്ട് വർഷത്തെ കേസ് തീർപ്പാക്കപ്പെട്ടു.
ഇനിയുള്ള മൂന്ന് കേസുകളിൽ ഒന്ന് ചെക്യാട്ട് മമ്മദ് 2019 ൽ കൂത്തുപറമ്പ് മുൻസിഫ് കോടതിയിൽ നല്കിയ 329 നമ്പർ കേസാണ്. ഈ കേസ് പ്രകാരം താലൂക്കാസ്പത്രി, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്, പേരാവൂർ അഗ്രിക്കൾച്ചർ ഓഫീസ് എന്നിവയുടെ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂമിയിൽ അവകാശം ഉണ്ടെന്നും വിട്ടു നല്കണമെന്നുമാണ്. മൂന്ന് വർഷമായി ഈ കേസ് നടന്നുവരികയാണ്.
രണ്ടാമത്തെ കേസ്, 2021 ഫിബ്രവരി 25ന് കൂത്തുപറമ്പ് മുൻസിഫ് കോടതിയിൽ 121നമ്പറിൽ മിന്നിക്കൽ ഖാദർ നല്കിയതാണ്. ആസ്പത്രി സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ജില്ലാ കലക്ടർ എന്നിവരാണ് കേസിൽ ഒന്നു മുതൽ നാലു വരെ പ്രതികൾ. ആസ്പത്രി ഭൂമിയിലൂടെയുള്ള റോഡ് ഉപയോഗിക്കാനുള്ള അവകാശവും റോഡ് തടസ്സപ്പെടുത്താതിരിക്കാനുമാണ് ഖാദർ കോടതിയെ സമീപിച്ചത്. ഖാദർ നല്കിയ അന്യായത്തിൽ പ്രതിപാദിക്കുന്ന റോഡ് പുതുശ്ശേരി റോഡിൽ നിന്ന് ആസ്പത്രിയുടെ പ്രധാന ഗേറ്റ് വഴി ആസ്പത്രിയുടെ സ്ഥലത്ത് കൂടി മാത്രമുള്ളതാണ്. സർക്കാർ ഭൂമിയിൽ ഈസ്‌മെന്റ് അവകാശം ആവശ്യപ്പെട്ടാണ് ഖാദർ കോടതിയെ സമീപിച്ചത്. എന്നാൽ, സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ ഈസ്‌മെന്റ് അവകാശം ലഭിക്കുമെങ്കിലും സർക്കാർ വക ഭൂമിയിൽ സ്വകാര്യ വ്യക്തികൾക്ക് ഈസ്‌മെന്റ് അവകാശം ലഭിക്കില്ലെന്നാണ് നിയമ വിദഗ്ദർ പറയുന്നത്. 2021 ആഗസ്ത് 24 ന് കോടതി ഖാദറിന്റെ ഈസ്‌മെന്റ് അവകാശം വേണമെന്ന ആവശ്യം തള്ളിയെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാവാത്തതിനാൽ കേസ് തീർപ്പാക്കിയിട്ടില്ല.
മൂന്നാമത്തെ കേസ് കേരള ഹൈക്കോടതിയിൽ 2021 ജൂലൈ 14ന് ലത രവീന്ദ്രനും ഡോ.എ. സദാനന്ദനും നല്കിയ 14049 നമ്പർ കേസാണ്. ഇരുവരുടെയും വീടുകളിലേക്ക് പോവാൻ ഉപയോഗിക്കുന്ന മെയിൻ ഗേറ്റ് വഴിയുള്ള ആസ്പത്രി ഭൂമിയിലെ റോഡ് തടസ്സപ്പെടുമെന്നതിനാൽ മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇരുവരും ഹർജി നല്കിയത്. ആരോഗ്യ വകുപ്പ് ഡയറക്ടർ, ഡി.എം.ഒ, ആസ്പത്രി സൂപ്രണ്ട്, പേരാവൂർബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പേരാവൂർ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് എതിർ കക്ഷികൾ.
ഹർജിയിൽ പ്രതിപാദിക്കുന്ന റോഡ് ആസ്പത്രി മാസ്റ്റർ പ്ലാൻ പ്രകാരം പുതിയ കെട്ടിടം നിർമിക്കുന്ന സ്ഥലത്തായതിനാൽപുതിയ കെട്ടിട നിർമാണം ഫലത്തിൽ തടസപ്പെടുകയാണുണ്ടായത്.എന്നാൽ, ഇതിനെതിരെ പേരാവൂർ ബ്ലോക്ക് /ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത.ഈ കേസിൽ ആരോഗ്യവകുപ്പും കടുത്ത നിസംഗത പുലർത്തുകയാണ്.
പ്രസ്തുത കേസിലെ കോടതി വിധി കാണിച്ചാണ് കഴിഞ്ഞ മാസം താലൂക്കാസ്പത്രിയിൽ കോവിഡ് ഐ.സി.യു നിർമാണം ഹർജിക്കാർ തടഞ്ഞതും പേരാവൂർ പോലീസിൽ പരാതി നല്കിയതും.ഇത് കാരണം കോവിഡ് ഐ.സി.യു നിർമാണം ഒരു ദിവസം തടയപ്പെടുകയും ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ പേരാവൂരിലെത്തി തെളിവെടുക്കുകയും ചെയ്തു.ഇതിന്മേലുള്ള വകുപ്പുതല നടപടികൾ നടന്നുവരികയാണ്. സംഭവം ശ്രദ്ധയില്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസറോട് ഇക്കാര്യത്തിൽ റിപ്പോർട്ടാവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ആസ്പത്രി സ്ഥലത്ത് നടന്ന ഐ.സി.യു നിർമാണം സർക്കാർ ഡോക്ടർമാർ തന്നെ തടഞ്ഞത് വിവാദമാവുകയും ചെയ്തിരുന്നു.
കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ആസ്പത്രി ഭൂമിയുടെ അവകാശികളായ പേരാവൂർ പഞ്ചായത്തോ ആസ്പത്രിയുടെ ഭരണചുമതല വഹിക്കുന്ന ബ്ലോക്ക് പഞ്ചായത്തോ കേസുകൾ തീർപ്പാക്കാൻ രംഗത്ത് വരുന്നില്ലെന്നതാണ് വസ്തുത. ആസ്പത്രി വികസന സമിതിയും ഇക്കാര്യത്തിൽ അലംഭാവം തുടരുകയാണ്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login