Connect with us

Breaking News

ശിവരാത്രി എന്ന മംഗളരാത്രി, അറിയണം ഇക്കാര്യങ്ങൾ

Published

on

Share our post

ശിവരാത്രി എന്നാൽ ശിവന്റെ രാത്രി എന്നു മാത്രമല്ല, ശിവമായ രാത്രി എന്നു കൂടി അർഥമുണ്ട്. ശിവം എന്നാൽ മംഗളം എന്നർഥം. അതുകൊണ്ട് ശിവരാത്രി എന്നാൽ മംഗളരാത്രി എന്നർഥം.

ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശക്തമായ കാളകൂടവിഷം ഭൂമിയിൽ പതിക്കാതെ ഭഗവാൻ പരമശിവൻ സ്വയം ഏറ്റുവാങ്ങി പാനം ചെയ്ത രാത്രിയാണ് ശിവരാത്രി എന്നാണ് ഐതിഹ്യം. അങ്ങനെ ലോകത്തെ നാശത്തിൽ നിന്ന് രക്ഷിക്കുക മാത്രമല്ല, മംഗളം നൽകുക കൂടി ചെയ്തു പരമശിവൻ. അങ്ങനെ ശിവരാത്രി എന്ന വാക്കിന് മംഗളരാത്രി എന്ന അർഥം പ്രസക്തമാകുന്നു. ‘ശിവോഹം’ എന്നാണ് ശൈവ തത്വചിന്തയുടെ കാതൽ. ശിവനും ഞാനും ഒന്നു തന്നെ എന്ന അദ്വൈതചിന്ത തന്നെയാണത്. അതുകൊണ്ട് ലോകത്തെ നാശത്തിൽ നിന്ന് രക്ഷിക്കാൻ നാം ഓരോരുത്തരും സ്വയം തയാറാകണമെന്ന സന്ദേശം കൂടി ശിവരാത്രി മുന്നോട്ടു വയ്ക്കുന്നു.

മാഘമാസത്തിലെ കറുത്തപക്ഷ ചതുർദശി അർധരാത്രിക്ക് വരുന്ന ദിവസമാണ് ശിവരാത്രി ആയി ആചരിക്കുന്നത്. ശിവപുരാണം, ലിംഗപുരാണം ഉൾപ്പെടെയുള്ള പുരാണങ്ങളിൽ ശിവരാത്രി എന്ന ദിവസത്തിന്റെ ഐതിഹ്യങ്ങളും ശിവരാത്രിവ്രതത്തിന്റെ പ്രാധാന്യവുമൊക്കെ വിശദമായി പറയുന്നു.

‘‘ശിവരാത്രിവ്രതം വക്ഷ്യേ

ഭുക്തിമുക്തിപ്രദം ശൃണു

മാഘഫാൽഗുനയോർമധ്യേ

കൃഷ്ണാ യാ തു ചതുർദശീ…’’ എന്നാണ് ശിവരാത്രിയെക്കുറിച്ച് പുരാണങ്ങളിൽ പറയുന്നത്. മാഘമാസം തുടങ്ങിയതിനു ശേഷം ഫാൽഗുനമാസം തുടങ്ങുന്നതിനു മുൻപു വരുന്ന കറുത്ത പക്ഷ ചതുർദശി ദിവസമാണ് ശിവരാത്രിവ്രതം ആചരിക്കേണ്ടത്. ഈ വ്രതം ഇഹലോകത്ത് ഭുക്തി എന്ന സർവസൗഭാഗ്യങ്ങളും തരുന്നു. ഇതിന് പുറമേ ദുരിതങ്ങളിൽ നിന്നുള്ള മോചനമായ മുക്തിയും തരുന്നു എന്ന് പുരാണങ്ങൾ വിശദീകരിക്കുന്നു.

പണ്ടു ദേവാസുരന്മാർ ചേർന്ന് അമൃതിനായി പാലാഴി കടഞ്ഞപ്പോൾ ഉയർന്നുവന്ന ലോകനാശകമായ കാളകൂടം എന്ന വിഷം ഭഗവാൻ പരമശിവൻ സ്വയം ഏറ്റുവാങ്ങിയെന്നും അതു പാനം ചെയ്തപ്പോൾ പാർവതീദേവി ഭർത്താവിന്റെ കണ്ഠത്തിൽ മുറുകെപ്പിടിച്ച് ആ രാത്രി മുഴുവൻ ഉറക്കമിളച്ചു പ്രാർഥിച്ചെന്നുമാണ് ഐതിഹ്യം. അങ്ങനെ പാർവതീദേവി രാത്രി മുഴുവൻ ഉറക്കമിളച്ച് പരമേശ്വരനെ പ്രാർഥിച്ച ദിവസമായതിനാൽ ശിവരാത്രി ദിവസം രാത്രി മുഴുവൻ ഉറക്കമിളച്ച് പ്രാർഥിച്ചാൽ ശിവപ്രീതി ലഭിക്കും എന്നാണ് വിശ്വാസം.

‘‘ഗരളം തരളാനലം പുരസ്താ–

ജ്ജലധേരുദ്വിജഗാള കാളകൂടം

അമരസ്തുതിവാദമോദനിഘ്നോ

ഗിരിശസ്തന്നിപപൗ ഭവത്പ്രിയാർഥം’’ എന്ന് നാരായണീയം എന്ന ഭക്തികാവ്യത്തിൽ പറയുന്നതും ഈ കാളകൂടകഥ തന്നെ.

ശിവരാത്രി ദിവസം ഭക്ഷണവും രാത്രിയിലെ ഉറക്കവും ഒഴിവാക്കി ശിവഭജനം ചെയ്യണം എന്നുതന്നെ പുരാണങ്ങളിൽ പറയുന്നു:

‘‘ശിവരാത്രിവ്രതം കുർവേ

ചതുർദശ്യാമഭോജനം

രാത്രിജാഗരണേനൈവ

പൂജയാമി ശിവം വ്രതീ’’

‘ചതുർദശിയിൽ ഭക്ഷണം കഴിക്കാതെ രാത്രി മുഴുവൻ ഉണർന്നിരുന്ന് വ്രതമനുഷ്ഠിച്ച് ഞാൻ ശിവനെ പൂജിക്കുന്നു’ എന്ന്.

ഏതായാലും ശിവരാത്രി ദിവസം വ്രതം അനുഷ്ഠിക്കുന്നതും ഉറക്കമിളച്ച് ശിവഭജനം നടത്തുന്നതും ഏറെ പുണ്യദായകമാണ്. പ്രപഞ്ചനാഥനായ ശിവന്റെ അനുഗ്രഹം ഇതിലൂടെ ഉണ്ടാകും എന്ന് പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം പറയുന്നു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.


Share our post
Continue Reading

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Trending

error: Content is protected !!