Breaking News
പ്ലസ് വൺ പരീക്ഷ അടുത്ത അധ്യയന വർഷത്തേക്ക് നീളും
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പരീക്ഷ അടുത്ത അധ്യയന വർഷത്തിലേക്ക് നീളും. ജൂൺ അവസാനം പരീക്ഷ നടത്താനാണ് ആലോചന. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകൾക്ക് സമാന രീതിയിൽ ഫോക്കസ് ഏരിയ നിശ്ചയിച്ച് പരീക്ഷ നടത്താനാണ് ശിപാർശയെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. എങ്കിലും പ്ലസ് വൺ പരീക്ഷക്കുള്ള കരട് ഫോക്കസ് ഏരിയ ആഴ്ചകൾക്ക് മുമ്പ് എസ്.സി.ഇ.ആർ.ടി തയാറാക്കി നൽകിയിട്ടുണ്ട്.
മാർച്ച് 30ന് തുടങ്ങുന്ന പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഏപ്രിൽ 22നും മാർച്ച് 31ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ ഏപ്രിൽ 29നുമാണ് അവസാനിക്കുന്നത്.
അധ്യാപകർ പരീക്ഷ ഡ്യൂട്ടിയിലാകുന്നതോടെ പ്ലസ് വൺ അധ്യയനവും ഏറെക്കുറെ ഈ സമയത്ത് തടസ്സപ്പെടും. ഏപ്രിൽ അവസാനം പ്ലസ് ടു മൂല്യനിർണയ ക്യാമ്പുകൾ തുടങ്ങിയാൽ മൂന്നാഴ്ചയെങ്കിലും നീളും. ഇതും പ്ലസ് വൺ ക്ലാസ് തുടരുന്നതിന് തടസ്സമാകും. നവംബർ 15നാണ് പ്ലസ് വൺ ക്ലാസ് ബാച്ചായി തുടങ്ങിയത്. കഴിഞ്ഞ 21 മുതൽ പൂർണതോതിലുള്ള അധ്യയനവും. മിക്ക വിഷയത്തിനും പകുതി പോലും പാഠഭാഗം തീർന്നിട്ടില്ല. ഈ സാഹചര്യത്തിൽ ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ വന്ന നിർദേശം.
മാർച്ച് അവസാനം വരെ ക്ലാസ് നടത്തിയും ശേഷം ഓൺലൈൻ ക്ലാസ് തുടർന്നും മേയിൽ പാഠഭാഗം തീർക്കാനാണ് ശ്രമം. പുതിയ അധ്യയന വർഷം ആരംഭിച്ച ശേഷം മുന്നൊരുക്കം പൂർത്തിയാക്കി ജൂൺ അവസാനം പ്ലസ് വൺ പരീക്ഷ നടത്താനാണ് ആലോചന. എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകൾക്ക് 60 ശതമാനം പാഠഭാഗങ്ങൾ നിശ്ചയിക്കുകയും ഇതിൽനിന്ന് 70 ശതമാനം ചോദ്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതിയിലാണ് ഫോക്കസ് ഏരിയയും ചോദ്യപേപ്പർ പാറ്റേണും നിശ്ചയിച്ചത്. ഇതേരീതിയിൽ തന്നെയാണ് പ്ലസ് വൺ കരട് ഫോക്കസ് ഏരിയയും തയാറാക്കിയിരിക്കുന്നത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login