Breaking News
വൈദ്യുതി ബില്ലിന്റെ പേരിൽ എസ്.എം.എസ് തട്ടിപ്പ്; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി
തൃശൂർ: ബിൽ അടച്ചില്ലെന്നും വൈദ്യുതി വിച്ഛേദിക്കുമെന്നും പറഞ്ഞ് കെ.എസ്.ഇ.ബിയുടെ പേരിൽ എസ്.എം.എസ് തട്ടിപ്പ്. കണക്ഷൻ വിച്ഛേദിക്കൽ ഒഴിവാക്കാൻ ആപ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് മൊബൈൽ ഫോണിലെ വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടക്കുന്നത്. ബാങ്ക് അക്കൗണ്ടിൽനിന്ന് വൻതുക നഷ്ടപ്പെട്ടതായി ഉപഭോക്താക്കളിൽനിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് കെ.എസ്.ഇ.ബി ചെയർമാൻ സൈബർ സെല്ലിനെ അറിയിച്ചു. അന്വേഷണം നടക്കുന്നതായി സൈബർ പൊലീസ് അറിയിച്ചു.
രണ്ടാഴ്ച മുമ്പ് മുതലാണ് വൈദ്യുതി വിച്ഛേദിക്കാൻ പോവുകയാണെന്ന് കാണിച്ച് മൊബൈലിൽ മെസേജ് വന്ന് തുടങ്ങിയത്. ബന്ധപ്പെടാൻ പറഞ്ഞ് മെസേജിൽ പല നമ്പറുകളും കൊടുത്തിട്ടുമുണ്ട്. ആ നമ്പറിൽ വിളിക്കുമ്പോൾ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കുന്നവരാണ് ഫോൺ എടുത്തത്. ഇവരാണ് ബില്ലടച്ചതായി രേഖകളിൽ കാണുന്നില്ലെന്ന് അറിയിക്കുന്നത്. ബിൽ അടച്ചെന്ന് പറഞ്ഞാൽ അത് സോഫ്റ്റ്വെയറിൽ കയറിയിട്ടില്ലെന്നും ഉറപ്പാക്കാൻ ഒരു ആപ് ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെടും.
തുടർന്ന് ചെറിയ തുക നിക്ഷേപിച്ച് ഒ.ടിപി ആവശ്യപ്പെടുകയാണ് പതിവ്. ഇവ ഇൻസ്റ്റാൾ ചെയ്താൽ ടെലിഫോണിന്‍റെ നിയന്ത്രണം സംഘത്തിന് ലഭിക്കുകയും ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ ചോർത്തി വൻ കൊള്ള നടത്തുകയും ചെയ്യും. കെ.എസ്.ഇ.ബി ജീവനക്കാർ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കില്ലെന്ന് ഉറപ്പുള്ളവർ ഫോൺ കട്ട് ചെയ്യാറാണ് പതിവ്.
ഏറെപേർ ഇതിനകം കെ.എസ്.ഇ.ബിയിൽ വിളിച്ച് പരാതിപ്പെട്ടു. 95 ശതമാനത്തിലധികം പരാതിക്കാർക്കും പണം നഷ്ടപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
പണം നഷ്ടപ്പെട്ട ഏതാനും പേർ കെ.എസ്.ഇ.ബിയിലും പരാതി തന്നിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളിൽപെടാതിരിക്കാൻ 90 ലക്ഷം ഉപഭോക്താക്കൾക്കും കെ.എസ്.ഇ.ബി മെസേജ് അയച്ചുവരുകയാണ്. ഇതുവരെ പകുതിപേർക്ക് അയച്ചതായും വരുംദിവസങ്ങളിൽ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. പണമടക്കുന്ന കെ.എസ്.ഇ.ബി കൗണ്ടറുകളുടെ സമയം തീരുന്നതിന് മുമ്പ് വരെ കുടിശ്ശിക ബിൽ അടക്കാൻ സൗകര്യമുണ്ടാകും. അതിനാൽ വൈകീട്ട് മൂന്നിന് ശേഷം അടവ് മുടങ്ങിയവരുടെ വൈദ്യുതിബന്ധം വിച്ഛേദിക്കില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു. ആരെങ്കിലും ഫോണിൽ വിളിച്ച് പണമടക്കാനോ ഏതെങ്കിലും വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയോ ചെയ്താൽ 1912 നമ്പറിൽ വിളിക്കാനും നിർദേശിച്ചു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login