Connect with us

Breaking News

വള്ളിത്തോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് നിർമ്മാണോദ്ഘാടനം

Published

on

Share our post

ഇരിട്ടി : കെ.എസ്.ഇ.ബി.ക്ക് കീഴില്‍ നടക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെ.എസ്.ഇ.ബി. വള്ളിത്തോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് കെട്ടിട നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സണ്ണിജോസഫ് എം.എല്‍.എ അധ്യക്ഷനായി. ശിലാഫലകം അനാഛാദനവും അദ്ദേഹം നിര്‍വഹിച്ചു. ഐ.ടി ഡയരക്ടര്‍ എസ് രാജ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. രജനി (പായം), കുര്യച്ചന്‍ പയ്യംപള്ളികുന്നേല്‍ (അയ്യന്‍കുന്ന്), കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ. ബി അശോക്, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാറ്റയില്‍, പായം പഞ്ചായത്ത് അംഗം മുജീബ് കുഞ്ഞിക്കണ്ടി, കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടര്‍ അഡ്വ. വി. മുരുകദാസ്, ഉത്തരമലബാര്‍ വിതരണ വിഭാഗം ചീഫ് എന്‍ജിനിയര്‍ എം.കെ. നാരായണന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബാബുരാജ് ഉളിക്കല്‍, തോമസ് വര്‍ഗീസ്, ഹുസൈന്‍കുട്ടി, അജയന്‍ പായം തുടങ്ങിയവർ സംസാരിച്ചു.

റിട്ട. അധ്യാപകന്‍ വള്ളിത്തോട് സ്വദേശി റോയ് കല്ലറയ്ക്കല്‍ സൗജന്യമായി നല്‍കിയ 10 സെന്റ് സ്ഥലത്താണ് സെക്ഷന്‍ ഓഫിസ് പണിയുന്നത്. ഇരുനിലകളിലായി 2000 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഒന്‍പതു മാസത്തിനകം പൂര്‍ത്തിയാക്കും. പദ്ധതിക്കായി 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിലവില്‍ വാടകകെട്ടിടത്തിലാണ് സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.റിട്ട. അധ്യാപകന്‍ വള്ളിത്തോട് സ്വദേശി റോയ് കല്ലറയ്ക്കല്‍ സൗജന്യമായി നല്‍കിയ 10 സെന്റ് സ്ഥലത്താണ് സെക്ഷന്‍ ഓഫിസ് പണിയുന്നത്. ഇരുനിലകളിലായി 2000 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഒന്‍പതു മാസത്തിനകം പൂര്‍ത്തിയാക്കും. പദ്ധതിക്കായി 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിലവില്‍ വാടകകെട്ടിടത്തിലാണ് സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kerala47 seconds ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala2 mins ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur31 mins ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala36 mins ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala2 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Kerala2 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala2 hours ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Kerala2 hours ago

‘എന്നിട്ട് എന്തു നേടി’; വയനാട് ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

India2 hours ago

ദുബായിൽ വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധം

PERAVOOR3 hours ago

കാനറ ബാങ്ക് പേരാവൂർ മാരത്തൺ ആറാം എഡിഷൻ ഡിസംബർ 21ന്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!