Connect with us

Breaking News

വജ്ര ജൂബിലി ഫെല്ലോഷിപ്പ്: ഗ്രാമ പഞ്ചായത്തുകളിൽ കലാപരിശീലന കേന്ദ്രങ്ങൾ തുടങ്ങും

Published

on

Share our post

കണ്ണൂർ : സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട കലാകാരൻമാർക്ക് പഠിതാക്കളെ പരിശീലിപ്പിക്കാൻ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പരിശീലന കേന്ദ്രങ്ങൾ തുടങ്ങും. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന കലാകാരൻമാരുടെയും ജനപ്രതിനിധികളുടെയും യോഗത്തിന്റെതാണ് തീരുമാനം.

യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് തലത്തിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നത് കലാപഠനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഏറെ ഗുണകരമാകുമെന്ന് അവർ പറഞ്ഞു. വജ്ര ജൂബിലി ഫെല്ലോഷിപ്പ് ലഭിച്ച 50 കലാകാരൻമാരിൽ 40 പേർ യോഗത്തിൽ പങ്കെടുത്തു.

രണ്ടു വർഷമാണ് ഫെല്ലോഷിപ്പിന്റെ കാലാവധി. സാംസ്‌കാരിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സാംസ്‌കാരിക വകുപ്പിൽ നിന്ന് 10000 രൂപയും തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് 5000 രൂപയും ചേർന്ന് 15000 രൂപയാണ് കലാകാരൻമാർക്ക് നൽകുന്നത്. 2021 നവംബറിൽ കേരള കലാമണ്ഡലത്തിൽ നടന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് കലാകാരൻമാരെ തെരഞ്ഞെടുത്തത്. ഇവർ ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയുടെ കീഴിലാണ് പ്രവർത്തിക്കുക. ഒരു പഞ്ചായത്തിൽ ഒരു പരിശീലന കേന്ദ്രമാണ് ഉണ്ടാവുക ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണിത്. സൗജന്യ പരിശീലനത്തിന് പഠിതാക്കളെ ബ്ലോക്ക് പഞ്ചായത്ത് മുഖേന തെരഞ്ഞെടുക്കും. ചിത്രകല, കൂടിയാട്ടം, കഥകളി സംഗീതം, നാടൻപാട്ട്, കോൽക്കളി, തുള്ളൽ തുടങ്ങി 15 ലധികം കലാരൂപങ്ങളും ഓരോന്നിലും വിദഗ്ധരായ കലാകാരൻമാരുമാണ് പദ്ധതിയിലുള്ളത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. സാംസ്‌കാരിക വകുപ്പിന്റെ ജില്ലാതല കോ-ഓർഡിനേറ്റർ കെ. മിനേഷ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. രത്‌ന കുമാരി, വി.കെ. സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട്, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ടി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!