Connect with us

Breaking News

എല്ലാ വീട്ടിലും പച്ചക്കറി; സ്വയംപര്യാപ്തമായി ചെറുതാഴം

Published

on

Share our post

കണ്ണൂർ : വാഴയ്ക്കും മഞ്ഞളിനും പുറമെ പച്ചക്കറി ഉൽപാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കാനൊരുങ്ങുകയാണ് ചെറുതാഴം പഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും ആവശ്യമായ പച്ചക്കറികൾ ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. 222 വനിതാ ഗ്രൂപ്പുകളിലായി 65 ഏക്കർ സ്ഥലത്തും 11100 ഗ്രോബാഗിലും പച്ചക്കറി കൃഷി ചെയ്യുന്നു. 50 ഏക്കറിൽ വ്യക്തിഗത കൃഷി വേറെയും. 12 ഏക്കർ സ്ഥലത്ത് തരിശ് സ്ഥല പച്ചക്കറി കൃഷി, 250 ഏക്കറിൽ ഭാരതീയ പ്രകൃതി രീതിയനുസരിച്ചും പച്ചക്കറി ഉൽപാദിപ്പിക്കുന്നുണ്ട്. കൂടാതെ 40 ഗ്രൂപ്പുകൾക്കായി 4000 വാഴകൾ, ഹോർട്ടികൾച്ചർ മിഷൻ പ്രകാരം 7500 വാഴകൾ എന്നിവയും പഞ്ചായത്തിൽ കൃഷി ചെയ്യുന്നുണ്ട്. കാർഷിക ഉൽപ്പന്നങ്ങളിൽ മിച്ചം വരുന്നവ വിപണനം ചെയ്യാനായി പഞ്ചായത്തോഫീസിന് സമീപത്ത് ഇക്കോ ഷോപ്പ് പ്രവർത്തിക്കുന്നുണ്ട്. എല്ലാ സീസണിലും പച്ചക്കറി സുലഭമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം. ശ്രീധരൻ പറയുന്നു.

പരമ്പരാഗത ജൈവ കൃഷിയാണ് നടപ്പാക്കുന്നത്. ചീര, വെണ്ട, വഴുതന, വെള്ളരി, കയ്പ, പടവലം, കുമ്പളം, പച്ചമുളക്, കക്കിരി, പയർ, തക്കാളി തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും മികച്ച രീതിയിൽ കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറി ക്ലസ്റ്ററുകൾ സജീവമായി പ്രവർത്തിക്കുന്നു. കൃഷി ഓഫീസർ പി നാരായണൻ, അസിസ്റ്റന്റ് എം.കെ. സുരേഷ് എന്നിവരാണ് കർഷകർക്കാവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നത്. നേരത്തേ തന്നെ മഞ്ഞൾ ഗ്രാമമായി പ്രഖ്യാപിച്ച ചെറുതാഴത്ത് അഞ്ച് ഹെക്ടറിൽ മഞ്ഞളുണ്ട്. ചെറുതാഴം കർഷകശ്രീ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ മഞ്ഞൾ പൊടി ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുമുണ്ട്. കൂടാതെ കുരുളുമുളക് ഉൽപ്പാദനത്തിലും മുന്നിലാണ് ചെറുതാഴം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!