Connect with us

Breaking News

അന്യ സംസ്ഥാന തൊഴിലാളികൾക്ക് താവക്കരയിൽ ഫെസിലി​റ്റേഷൻ സെന്റർ ഒരുങ്ങുന്നു

Published

on

Share our post

കണ്ണൂർ: അന്യ സംസ്ഥാന തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ ഫെസിലിറ്റേഷൻ സെന്റർ ഒരുങ്ങുന്നു. തൊഴിലിടങ്ങളിൽ നേരിടുന്ന ചൂഷണങ്ങൾ, നിയമപരമായ പ്രശ്‌നങ്ങൾ, അവകാശങ്ങൾ, ഇൻഷുറൻസ് പരിരക്ഷകൾ തുടങ്ങിയ അവരുടെ എല്ലാ പ്രശ്നങ്ങൾക്കും ഇവിടെ പരിഹാരമുണ്ടാകും. താവക്കര യൂണിവേഴ്‌സി​റ്റി റോഡിന് സമീപമുള്ള ഓഫീസ് മാർച്ച് അവസാനത്തോടെ ഉദ്ഘാടനം ചെയ്യും.

ജില്ലാ ലേബർ ഓഫീസിന് കീഴിൽ ലേബർ എൻഫോഴ്‌സമെന്റ് ഓഫീസർക്കാണ് ഫെസിലി​റ്റേഷൻ സെന്ററിന്റെ ചുമതല. ഇതിനായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കും.പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ ഉദ്യോഗസ്ഥന്റെ സേവനം ലഭിക്കും. ഇവർക്ക് പുറമെ ആവാസ് ഇൻഷുറൻസ് പദ്ധതിയുടെ ചുമതലയുള്ള ജീവനക്കാരനുമുണ്ടാകും. ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇവിടെ രജിസ്​റ്റർ ചെയ്യാം.

ജില്ലയിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് ഉൾപ്പെടെ വിജയകരമല്ലെന്നാണ് വിലയിരുത്തൽ. കുത്തിവെപ്പിനോടും മറ്റ് പരിശോധനകളോടും പൊതുവെ ഇവർ വിമുഖത പ്രകടിപ്പിക്കുകയാണ് പതിവ്. ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനമാരംഭിക്കുന്നതോടു കൂടി ഇത്തരം പ്രശ്നങ്ങൾക്ക് അറുതിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം

തങ്ങളുടെ തൊഴിൽ സുരക്ഷയും ആരോഗ്യസുരക്ഷയും ഉറപ്പു വരുത്തുന്നതിനുള്ള ആവാസ് പദ്ധതിയോ,​ ആരോഗ്യ സുരക്ഷാ കാർഡോ സംബന്ധിച്ച് മിക്ക അന്യസംസ്ഥാന തൊഴിലാളികൾക്കും അറിയില്ല. ഇത്തരം പ്രശ്നങ്ങൾക്കും ഫെസിലിറ്റേഷൻ സെന്ററിലൂടെ പരിഹാരമുണ്ടാകും.കൊവിഡിന് ശേഷം രജിസ്ട്രേഷൻ പുനരാരംഭിച്ചപ്പോൾ 11 പേർ മാത്രമാണ് രജിസ്‌റ്റർ ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷം 28945 പേർക്കാണ് ജില്ലയിൽ ആവാസ് കാർഡ് ലഭിച്ചത്. എന്നാൽ ഇതിൽ പകുതി പേരും ഇപ്പോൾ സ്വന്തം നാട്ടിലാണ്. കാർഡുള്ളവർക്ക് അപകടമരണം സംഭവിച്ചാൽ കുടുംബത്തിന് രണ്ട ലക്ഷം രൂപയും ചികിത്സക്ക് 25,000 രൂപയും ലഭിക്കും. ആറ് പേർക്ക് രണ്ട് ലക്ഷം രൂപ നൽകിയിട്ടുണ്ട്. മരണം സംഭവിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ പ്രയാസപ്പെടുന്നവർക്ക് 50,000 രൂപ ആംബുലൻസ് വാടകയുമായി നൽകും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

Published

on

Share our post

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പരിശോധന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!