ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
കുടവയർ കുറക്കണമെങ്കിൽ വേണം ഈ 5 ശീലങ്ങൾ

ഒതുങ്ങിയ ശരീരപ്രകൃതമാണ് മിക്ക ആളുകളുടെയും സ്വപ്നം. കാണാൻ ഭംഗി മാത്രമല്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമെല്ലാം സാധിക്കുമെന്നത് പലരെയും വണ്ണം കുറയ്ക്കാൻ പ്രേരിപ്പിക്കുന്നു, എന്നാൽ ശരീര സൗന്ദര്യം മാത്രമല്ല വണ്ണം കുറയ്‌ക്കേണ്ട ആവശ്യത്തിന് പിന്നിൽ. ആരോഗ്യകരമായ ജീവിതം ലക്ഷ്യമിടുന്നെങ്കിൽ ശരീരഭാരം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അമിതവണ്ണം പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. ഇത്തരം രോഗങ്ങളെ അകറ്റി നിർത്താനും ഭാരം നിയന്ത്രിച്ച് നിർത്തിയെ മതിയാകൂ.
കൃത്യമായി വ്യായാമം ചെയ്താലും അമിതമായി കൊഴുപ്പടിഞ്ഞ ശരീര ഭാഗങ്ങൾ പെട്ടെന്നൊന്നും അങ്ങനെ ഒതുങ്ങി തരില്ല. പ്രത്യേകിച്ച് ഇടുപ്പ്, വയർ, തുടകൾ എന്നിവയ്ക്ക് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുന്നത് വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ജീവിതശൈലി കൃത്യമായി പിന്തുടരേണ്ടത് ആവശ്യമാണ്. പോഷകങ്ങളടങ്ങിയ ആഹാരം, ആവശ്യത്തിന് ജലാംശം, കൃത്യമായ വ്യായാമം, കൃത്യ സമയത്ത് ഭക്ഷണം എന്നിവ ക്രമീകരിക്കുകയാണ് അമിത വണ്ണം ഒഴിവാക്കാനുള്ള ആദ്യ വഴി. കൂടാതെ മാനസിക സമ്മർദ്ദം കുറയ്ക്കുകയും, കൊഴുപ്പടങ്ങിയ ഭക്ഷണത്തോടുള്ള അമിത താല്പര്യം ഒഴിവാക്കുകയും വേണം.
പഞ്ചസാര വേണോ?
നല്ല തുടക്കങ്ങൾക്ക് മധുരം കഴിക്കണം എന്നാണ് പറയുന്നത്. എന്നാൽ അമിതമായി മധുരം കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. പഞ്ചസാരയുടെ അമിത ഉപയോഗം നിങ്ങളെ വലിയ രോഗിയാക്കും. പഞ്ചസാരയിൽ ശരീരത്തിന് വേണ്ട പോഷകങ്ങൾ ഒന്നും തന്നെയില്ല. കൂടാതെ ശരീരത്തെ അനാരോഗ്യകരമായ അവസ്ഥയിലേക്ക് നയിക്കാൻ ഇതിന് കഴിയും. രക്ത ചംക്രമണത്തെ തടസപ്പെടുത്തുകയും പാൻക്രിയാസിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. ഇത് ഇൻസുലിൻ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമാകുന്നതും വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും. അതുകൊണ്ട് വയറിലെ കൊഴുപ്പ് നീക്കം ചെയ്യാൻ പഞ്ചസാരയുടെയും പഞ്ചസാര അടങ്ങിയ മറ്റ് ഭക്ഷണ സാധനങ്ങളും പൂർണമായും ഒഴിവാക്കുക.
ആരോഗ്യകരമായ ഭക്ഷണം
ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. വിശപ്പില്ലെങ്കിൽ പോലും എന്തെങ്കിലുമൊക്കെ കൊറിച്ച് കൊണ്ടിരിക്കണം. ഈ ശീലം പൂർണ്ണമായും മാറ്റണം. സ്നാക്സ് നെ മറന്നുകൊണ്ട്, കലോറി കുറഞ്ഞതും ആരോഗ്യപ്രദവുമായ പഴങ്ങളോ പച്ചക്കറികളോ കഴിക്കാൻ ശ്രദ്ധിക്കുക. കൂടാതെ, ചെറു സൂപ്പുകളോ പയർ വർഗ്ഗങ്ങൾ മുളപ്പിച്ചതോ മൈക്രോഗ്രീൻ ഇലകളോ ഇടനേരത്തെ വിശപ്പകറ്റാനായി കഴിക്കാവുന്നതാണ്. ഇവയിൽ പോഷകം കൂടുതലും കലോറി കുറവുമായതിനാൽ നിങ്ങൾക്ക് ദോഷകരമായതൊന്നും സംഭവിക്കില്ല.
ഔഷധ ചായകൾ
ലെമൺ ഗ്രാസ് ടീ അല്ലെങ്കിൽ ഗ്രീൻ ടീ എന്നിങ്ങനെയുള്ളവ ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞതാണ്. സാധാരണ ചായയ്ക്കും കാപ്പിയ്ക്കും പകരമായി ഇവ ഉപയോഗിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളും ലഭിക്കും. ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളുക, ദോഷകരമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുക, ശരീരത്തിലെ രക്തപ്രവാഹം മെച്ചപ്പെടുത്തുക തുടങ്ങിയ ആരോഗ്യപരമായ ഗുണങ്ങൾ ഇവയ്ക്കുണ്ട്. കുടൽ, കരൾ, വൃക്ക എന്നിവയിൽ ഭക്ഷണ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് തടയാൻ ഇവ സഹായിക്കുന്നു. ഇങ്ങനെ വിഷാംശവും കൊഴുപ്പും നീക്കം ചെയ്യുന്നത് വഴി ശരീര ഭാരം നിയന്ത്രിച്ച് നിർത്താനും സാധിക്കും.
ഭക്ഷണം ദഹിക്കാൻ സമയം നൽകുക
ദഹന പ്രക്രിയയ്ക്ക് ആവശ്യമായ സമയം നൽകണം. ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും മുൻപ് കഴിച്ച ഭക്ഷണം ദഹിക്കാൻ ആവശ്യമായ സമയം ലഭിച്ചുവെന്ന് ഉറപ്പാക്കണം. രാത്രി ഭക്ഷണം കഴിക്കുമ്പോഴാണ് ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടത്. അത്താഴം കഴിച്ച ഉടനെ ഉറങ്ങാൻ പോകുന്ന പതിവ് പല ആളുകൾക്കുമുണ്ട്. ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് മാത്രമല്ല, ഭാരം കൂടുന്നതിനും കാരണമാകും. ഉറങ്ങുന്നതിനു രണ്ടോ മൂന്നോ മണിക്കൂർ മുൻപ് ആഹാരം കഴിച്ചിരിക്കണം. ഭക്ഷണത്തിന്റെ മുഴുവൻ അംശവും ദഹിച്ചെങ്കിൽ മാത്രമേ ഉറങ്ങാൻ പോകാവൂ. രാത്രി ഭക്ഷണം കഴിവതും 8 മണിക്ക് മുൻപ് തന്നെ കഴിക്കാനായി ശ്രദ്ധിക്കണം. അതിന് ശേഷവും വിശക്കുകയാണെങ്കിൽ പഴങ്ങളോ വേവിക്കാത്ത പച്ചക്കറികളോ മാത്രം കഴിക്കാം.
ധാരാളം പഴങ്ങൾ കഴിക്കുക
വിറ്റാമിൻ C അടങ്ങിയ പഴങ്ങൾ നിങ്ങളുടെ അമിത കലോറിയെ എരിച്ചു കളയും. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങി വിറ്റാമിൻ C അടങ്ങിയ ധാരാളം പഴങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി, ചർമ്മത്തിന്റെയും മുടിയുടെ ആരോഗ്യം എന്നിവ വർദ്ധിപ്പിക്കും. കൂടാതെ ശരിയായ രീതിയിൽ രക്തചംക്രമണം നിയന്ത്രിക്കുകയും ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളെ സംരക്ഷിക്കുന്നതിന് ഉപയോഗപ്രദമായ ആന്റിഓക്‌സിഡന്റുകളുടെ ഉത്പാദനം വർധിക്കുകയും ചെയ്യും.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login