Breaking News
മലയോരത്ത് യാത്രാ പ്രതിസന്ധി : കെ.എസ്.ആർ.ടി.സി.യുടെ മുടങ്ങിയ പത്ത് സർവീസുകൾ പുനരാരംഭിച്ചില്ല
കേളകം : കോവിഡ് പ്രതിസന്ധികളിൽ നിർത്തിവെച്ച നൂറുശതമാനം സർവീസുകൾ ഓടിത്തുടങ്ങിയെന്ന് കെ.എസ്.ആർ.ടി.സി. പ്രഖ്യാപിച്ചത് ഒരാഴ്ച മുമ്പാണ്. എന്നാൽ കേളകം, കൊട്ടിയൂർ, പേരാവൂർ തുടങ്ങിയ മലയോര മേഖലകളിൽ മാത്രം ഇപ്പോഴും 10 സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. പാൽച്ചുരം വഴി ഓടിക്കൊണ്ടിരുന്നതുൾപ്പെടെയുള്ള സർവീസുകളാണ് കെ.എസ്.ആർ.ടി.സി. നിർത്തലാക്കിയത്.
ദീർഘദൂര സർവീസുകളടക്കം നിർത്തലാക്കിയവയിൽപ്പെടും. ലോക്ഡൗണിൽ നിർത്തലാക്കിയ ഈ സർവീസുകൾ ഒന്നും കെ.എസ്.ആർ.ടി.സി. പുനരാരംഭിച്ചില്ല. നേരത്തെ മാനന്തവാടിയിൽനിന്ന് പാൽച്ചുരം വഴി 30 ഓളം സർവീസുകളുണ്ടായിരുന്നതാണ്. അരമണിക്കൂർ ഇടവിട്ട് ബസുകളുണ്ടായിരുന്നു.
ഇപ്പോഴത് 20-ഓളമായി കുറഞ്ഞു. ബളാൽ, ചീക്കാട്, പയ്യന്നൂർ, കോട്ടയം തുടങ്ങി കൂടുതൽ വരുമാനം ലഭിക്കുന്ന സർവീസുകളാണ് തുടങ്ങാത്തവയിലേറെയും. ലോക്‌ഡൗണിനുശേഷം എട്ട് സർവീസുകൾ മാത്രമാണ് ചുരംവഴി കെ.എസ്.ആർ.ടി.സി. പുനരാരംഭിച്ചിരുന്നത്. യാത്രക്കാരുടെയും കെ.എസ്.ആർ.ടി.സി. സംരക്ഷണസമിതി ഉൾപ്പെടെ വിവിധ സംഘടനകളുടെയും പ്രതിഷേധത്തെ തുടർന്നാണ് കൂടുതൽ ട്രിപ്പുകൾ തുടങ്ങിയത്.
അടക്കാത്തോട് ശാന്തിഗിരി സർവീസും മുടങ്ങിയവയിൽ ഉൾപ്പെടുന്നു. മറ്റു ബസുകൾ സർവീസ് നടത്താത്ത അടക്കാത്തോട് ശാന്തിഗിരിയിലേക്കുണ്ടായിരുന്ന ഏക സർവീസും പുനരാരംഭിച്ചിട്ടില്ല. കൊളക്കാട് വഴി ഉണ്ടായിരുന്ന ട്രിപ്പ് പുനരാരംഭിക്കാത്തത് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇത് തുടങ്ങിയിരുന്നു. വൈകീട്ടാണ് യാത്രക്കാർ കൂടുതൽ ദുരിതത്തിലാകുന്നത്.
രാത്രി 7.45-ന് മാനന്തവാടിയിൽനിന്നും കോട്ടയത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസാണ് പുനരാരംഭിക്കാത്തതിൽ പ്രധാനം. രാത്രി 8.30-ന് കേളകത്തെത്തുന്ന ഈ ബസിനെ എറണാകുളത്തും മറ്റു ജില്ലകളിലും ഉപരിപഠനം നടത്തുന്നവരടക്കം മലയോരജനത ഏറെ ആശ്രയിക്കുന്നതാണ്. മലയോരത്തുനിന്ന് തൃശ്ശൂർ വഴി സർവീസ് നടത്തുന്ന ഏക ബസ്സും ഇതായിരുന്നു. കൊട്ടിയൂർ-ഇരിട്ടി-തലശ്ശേരി-കോഴിക്കോട്-എടപ്പാൾ-തൃശ്ശൂർ-മുവാറ്റുപുഴ വഴി രാവിലെ കോട്ടയത്തെത്തുന്ന സർവീസാണിത്. വൈകീട്ട് 5.20-ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് രാവിലെ തിരിച്ചെത്തും.
മാനന്തവാടി ഡിപ്പോയിൽത്തന്നെ കൂടുതൽ വരുമാനമുള്ള (30,000 രൂപ-40,000 രൂപ) ഈ സർവീസ് പുനരാരംഭിച്ചിട്ടില്ല. തിരിച്ച് രാവിലെ 4.30 ഓടെ ഇരിട്ടിയിലും ആറോടെ മാനന്തവാടിയിലും എത്തുന്ന ഈ സർവീസിനെ വയനാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ഗൂഡല്ലൂർ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവരും ആശ്രയിക്കുന്നതാണ്. ഈ സർവീസ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
Breaking News
പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ
പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login