Connect with us

Breaking News

അഴിച്ചുപണി ‌ അതിരുകടന്നാല്‍ നാട്ടുകാർക്ക് പരാതിപ്പെടാം; ജില്ല തിരിച്ച് നമ്പറുമായി എം.വി.ഡി

Published

on

Share our post

കൊച്ചി : അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വിവരം പൊതുജനങ്ങള്‍ക്കും മോട്ടോര്‍വാഹനവകുപ്പിന് കൈമാറാം. വാഹനങ്ങള്‍ റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രൂപമാറ്റങ്ങള്‍ വരുത്തുക, സൈലന്‍സറുകള്‍ മാറ്റി തീവ്രശബ്ദം ഉണ്ടാക്കുക, പൊതുനിരത്തുകളില്‍ അഭ്യാസപ്രകടനവും മത്സരയോട്ടവും നടത്തുക, അതിവേഗത്തിലും അപകടകരമായും ഓടിക്കുക എന്നിവ സംബന്ധിച്ച വിവരങ്ങളാണ് നല്‍കേണ്ടത്. വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നവര്‍ക്കെതിരേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:-

വാഹനങ്ങളിലെ അനധികൃത രൂപമാറ്റങ്ങളും, റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടവും റോഡ് സുരക്ഷക്ക് എന്നും ഭീഷണിയാണ്. സാധാരണ നിയമലംഘനങ്ങള്‍ അത്തരം പ്രവൃത്തി ചെയ്യുന്നവരെയും ആ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയും ആണ് ബാധിക്കുന്നത്. എന്നാല്‍, അനധികൃത മാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ പ്രത്യേകിച്ച് കാറിലേയും ഇരുചക്ര വാഹനങ്ങളിലെയും സൈലന്‍സറുകള്‍ ഉള്‍പ്പെടെ മാറ്റി ഒരു ചെറിയ വിഭാഗം ആളുകള്‍ റോഡില്‍ നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകള്‍ സഹറോഡുപയോക്താക്കള്‍ എന്ന നിലയില്‍ നിന്നും മാറി വീടിനുള്ളില്‍ കഴിയുന്ന കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെയായിട്ടുണ്ട്.

ഇത്തരം നിയമലംഘകര്‍ റോഡ് സുരക്ഷക്ക് ഉയര്‍ത്തുന്ന ഭീഷണിക്ക് പുറമെ, ഉണ്ടാക്കുന്ന തീവ്രശബ്ദങ്ങള്‍ ശിശുക്കള്‍ മുതല്‍ വയോധികര്‍ വരെയുള്ള ഹൃദ്രോഗികള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണി കൂടിയാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരം നിയമ ലംഘനങ്ങള്‍ തടയാന്‍ ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ ഒരു പ്രത്യേക പരിശോധന ആരംഭിച്ചത്. തുടര്‍ന്ന് പൊതുജനങ്ങളുടെ  ജീവിതത്തിന് വിഘാതമാകുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ക്കതിരെ നടപടി സ്വീകരിച്ചു വരികയാണ്.

എന്നാല്‍, പരിമിതമായ അംഗസംഖ്യയുള്ള മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം കൊണ്ടു മാത്രം ഇത്തരം നിയമലംഘനങ്ങള്‍ തടയാനാവില്ല. അതിന് വകുപ്പ് പൊതുജനങ്ങളുടെ സഹായം കൂടി അഭ്യര്‍ഥിക്കുകയാണ്. വാഹനങ്ങള്‍ റോഡ് സുരക്ഷക്ക് ഭീഷണിയാകുന്ന രൂപമാറ്റങ്ങള്‍ വരുത്തുക, സൈലന്‍സറുകള്‍ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളില്‍ അഭ്യാസം പ്രകടനം / മല്‍സരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ പൊതുജനങ്ങളുടെ സുരക്ഷക്കും സൈ്വര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവര്‍മാരെ പറ്റിയുള്ള വിവരങ്ങള്‍ ഫോട്ടോകള്‍ / ചെറിയ വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.മാരെ അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഉറപ്പ് നല്‍കുന്നു.

ഈ നമ്പറുകളില്‍ വിവരം കൈമാറാം:

തിരുവനന്തപുരം – 9188961001

കൊല്ലം – 9188961002

പത്തനംതിട്ട – 9188961003

ആലപ്പുഴ – 9188961004

കോട്ടയം – 9188961005

ഇടുക്കി – 9188961006

എറണാകുളം – 9188961007

തൃശ്ശൂര്‍ – 9188961008

പാലക്കാട് – 9188961009

മലപ്പുറം – 9188961010

കോഴിക്കോട് – 9188961011

വയനാട് – 9188961012

കണ്ണൂര്‍ – 9188961013

കാസര്‍കോട് – 9188961014


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!