Connect with us

Breaking News

ഭര്‍ത്താവിനെ ധിക്കരിച്ച് ഭാര്യ അന്യപുരുഷനുമായി സംസാരിക്കുന്നത് ക്രൂരത; ഹൈക്കോടതി

Published

on

Share our post

കൊച്ചി: വിലക്കിയിട്ടും ഭര്‍ത്താവിനെ ധിക്കരിച്ച് അന്യപുരുഷനുമായി ഭാര്യ ഫോണില്‍ സംസാരിക്കുന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയാണെന്ന അസാധാരണ പരാമര്‍ശവുമായി കേരള ഹൈക്കോടതി. ഒരു ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കേരള ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്.

ഭാര്യയുടെ പരപുരുഷ ബന്ധത്തിന്റെയും ക്രൂരതകളുടെയും പേരില്‍ വിവാഹമോചനം അനുവദിക്കണമെന്ന ആവശ്യവുമായാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. നേരത്തെ ഇയാളുടെ ഈ ആവശ്യം കുടുംബ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ അന്യപുരുഷനുമായി ഭാര്യ നടത്തിയ ഫോണ്‍ കോളുകളുടെ രേഖകള്‍ പരപുരുഷ ബന്ധമായി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഇവര്‍ക്കിടയിലുള്ള ദാമ്പത്യ പ്രശ്‌നങ്ങളും മൂന്ന് തവണ പിരിഞ്ഞ് ജീവിച്ച ശേഷം കൗണ്‍സിലിങിനെ തുടര്‍ന്ന് വീണ്ടും ഒരുമിച്ച സാഹചര്യവും പരിഗണിക്കുമ്പോള്‍ ഭാര്യ തന്റെ പെരുമാറ്റത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് കോടതി വിലയിരുത്തി.

2012ലാണ് ഒരു കുഞ്ഞുള്ള ഈ ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങളാരംഭിക്കുന്നത്. കൂടെ ജോലി ചെയ്യുന്ന ഒരാളുമായി ഭാര്യക്ക് അവിഹിത ബന്ധം ഉള്ളതായി ഭര്‍ത്താവിന് സംശയം ആരംഭിച്ചതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. പിന്നീട് ഭര്‍ത്താവും കുടുംബാംഗങ്ങളും ഉപദ്രവിക്കുന്നതായി കാണിച്ച് ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു.

കേസ് പരിഗണിച്ച കോടതി ഈ യുവതിക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി തെളിയിക്കാന്‍ ഭര്‍ത്താവിന് സാധിച്ചിട്ടില്ലെന്ന് നിരീക്ഷിച്ചു. ‘ഭര്‍ത്താവ് വിലക്കിയ ശേഷവും അന്യപുരുഷനുമായുള്ള ഫോണ്‍ വിളികള്‍ ഭാര്യ തുടര്‍ന്നു. ഇത്തരത്തില്‍ ഇയാളുമായി ഫോണ്‍ വിളിക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലെന്ന് മനസ്സിലാക്കിയ ശേഷവും മിക്കവാറും എല്ലാ ദിവസവും ഭാര്യ ഫോണ്‍ വിളികള്‍ തുടര്‍ന്നു. ഇത്തരത്തില്‍ ഭര്‍ത്താവിന്റെ മുന്നറിയിപ്പ് അവഗണിച്ചും ഈ ബന്ധം തുടര്‍ന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയായി പരിഗണിക്കേണ്ടിയിരിക്കുന്നു’- ജസ്റ്റിസ്‌ കൗസര്‍ എടപ്പഗത്ത് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു.

Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!