Connect with us

Breaking News

തണ്ണിമത്തൻ ജ്യൂസിൽ നിന്ന് ഇരുനൂറോളം പേർക്ക് ഭക്ഷ്യവിഷബാധ

Published

on

Share our post

തിരുനാവായ : വഴിയരികിലെ താൽക്കാലിക കടകളിൽനിന്നുള്ള ജ്യൂസ് കുടിച്ച ഇരുനൂറോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. വൈരങ്കോട് തീയ്യാട്ടുത്സവം കാണാനെത്തിയ മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ളവർക്കാണ് തണ്ണിമത്തൻ ജ്യൂസിലൂടെ ഭക്ഷ്യവിഷബാധയേറ്റത്.  തിരുനാവായ പഞ്ചായത്തിൽ മാത്രം അൻപതോളം പേർ ചികിത്സയിലുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഉത്സവം. ഇതോടനുബന്ധിച്ച് ഒട്ടേറെ താൽക്കാലിക കടകളും തുറന്നിരുന്നു. തണ്ണിമത്തൻ ജ്യൂസായിരുന്നു പ്രധാനമായും വിറ്റഴിച്ചിരുന്നത്. ഇത് കുടിച്ച ശേഷം പനി, ഛർദി, വയറിളക്കം മുതലായവ അനുഭവപ്പെട്ടവരാണ് വിവിധ ആശുപത്രികളിലെത്തിയത്.  

ആരോഗ്യവകുപ്പ് അധികൃതർ ഒരു കടയിൽ പരിശോധന നടത്തി താൽക്കാലിക നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തിവരികയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന നടത്തി കടകളിൽനിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജ്യൂസുണ്ടാക്കാൻ ഉപയോഗിച്ച വെള്ളമോ തണുപ്പിക്കാൻ ഉപയോഗിച്ച ഐസോ ആയിരിക്കാം ഭക്ഷ്യവിഷബാധയ്ക്കു കാരണമെന്ന് തിരുനാവായ ആരോഗ്യകേന്ദ്രം സർശിച്ച ഡി.എം.ഒ ഡോ. ആർ.രേണുക പറഞ്ഞു.

വേനൽക്കാലമെത്തിയതോടെ ഭക്ഷ്യവിഷബാധയും ശുദ്ധജല ലഭ്യതക്കുറവും ജില്ലയുടെ ആരോഗ്യത്തെ വീണ്ടും ബാധിച്ചു തുടങ്ങി. തിരുനാവായ പഞ്ചായത്തിൽ ഛർദി, വയറിളക്കം തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു പിടിച്ചതും പുത്തനത്താണിയിൽ ഷിഗല്ല സംശയിക്കപ്പെടുന്നതും ഇതിനുദാഹരണമാണ്. ശുദ്ധജല ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ജലജന്യരോഗങ്ങൾക്കെതിരെ കരുതൽ വേണമെന്ന് ജില്ലാ ആരോഗ്യവിഭാഗം നേരത്തേ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!