Connect with us

Breaking News

നിശ്ചിത കാലയളവില്‍ പലിശ മാത്രം: പുതിയ ഭവന വായ്പയെക്കുറിച്ച് അറിയാം

Published

on

Share our post

നിശ്ചിത കാലയളവില്‍ പലിശമാത്രം അടയ്ക്കാവുന്ന ഭവനവായ്പയുമായി ബാങ്കുകള്‍. സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കാണ് പുതിയ ഭവനവായ്പാ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. നിലവിലുള്ള ഇടപാടുകാര്‍ക്കും പുതിയവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. മറ്റൊരു ബാങ്കില്‍ നിലവില്‍ വായ്പയുള്ളവര്‍ക്ക് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡിലേയ്ക്ക് മാറാനും സൗകര്യമുണ്ട്. ഭാവിയില്‍ മറ്റുബാങ്കുകളും പദ്ധതിയുമായി വന്നേക്കും.

പലിശമാത്രം എത്രകാലം? 

പൂര്‍ത്തിയാക്കിയ വീടുകളോ ഫ്‌ളാറ്റുകളോ വാങ്ങുന്നതിനാണ് ഇതുപ്രകാരം വായ്പ ലഭിക്കുക. ‘പലിശമാത്രമുള്ള കാലയളവ്’ കഴിഞ്ഞാല്‍ മുതലിനൊപ്പം പലിശയും ചേര്‍ത്തുള്ള ഇ.എം.ഐ ആണ് അടയ്‌ക്കേണ്ടിവരിക. ഒരുവര്‍ഷം മുതല്‍ മൂന്നുവര്‍ഷംവരെയാണ് പലിശ മാത്രം അടയ്ക്കാനുള്ള സൗകര്യമുള്ളത്. ഈ കാലയളവ് അവസാനിച്ചാല്‍ സാധാരണ വായ്പ അക്കൗണ്ടായി മാറുമെന്ന് ചുരുക്കം. 

എത്ര തുകവരെ ലഭിക്കും?

35 ലക്ഷം മുതല്‍ 3.5കോടി രൂപവരെയാണ് വ്യക്തികള്‍ക്ക് പദ്ധതി പ്രകാരം വായ്പ ലഭിക്കുക. ശമ്പള വരുമാനക്കാര്‍ക്ക് 30 വര്‍ഷവും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് 25 വര്‍ഷവുമാണ് വായ്പയുടെ പരമാവധി കാലാവധി.

എന്താണ് മെച്ചം?

വായ്പയുടെ പ്രാരംഭ കാലയളവില്‍ കുറച്ചുപണം പ്രതിമാസം അടച്ച് വീട് സ്വന്തമാക്കാന്‍ കഴിയുമെന്നതാണ് നേട്ടം. തുടക്കത്തില്‍ ഉയര്‍ന്ന പ്രതിമാസ തവണ നല്‍കാതെ ആഢംബര അപ്പാര്‍ട്ടുമെന്റുകളോ വില്ലകളോ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഈ ഓഫര്‍ അനുയോജ്യമാണ്. തുടക്കത്തില്‍ കൂടുതല്‍ തുക ഇ.എം.ഐ അടയ്ക്കാന്‍ കഴിയാത്തവര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.

കണക്കുകള്‍ ഇങ്ങനെ

20 വര്‍ഷക്കാലയളവില്‍ ഏഴുശതമാനം പലിശ നിരക്കില്‍ 50 ലക്ഷം രൂപ വായ്പയെടുത്തെന്നിരിക്കട്ടെ. മൂന്നുവര്‍ഷം പലിശയനത്തില്‍മാത്രം മൊത്തം അടയ്‌ക്കേണ്ടിവരിക ഏകദേശം 10.50 ലക്ഷം രൂപയാണ്. ഇതുപ്രകാരം പ്രതിമാസം അടയ്‌ക്കേണ്ടിവരിക ശരാശരി 29,000 രൂപയാണ്. മുതലിനൊപ്പം പലിശയും അടയ്ക്കുകയാണെങ്കില്‍ 39,000 രൂപയെങ്കിലുമാകും. അതായത് മൂന്നുവര്‍ഷം പ്രതിമാസം 10,000 രൂപ ലാഭിക്കാം.

മൊത്തം ചെലവ് വിലയിരുത്താം

തുടക്കകാലയളവില്‍ പലിശമാത്രവും പിന്നെ മുതലും ചേര്‍ത്ത് അടയ്‌ക്കേണ്ടിവരുന്ന ചെലവും തുടക്കംമുതലെ മുഴുവന്‍ ഇ.എം.ഐ അടയ്ക്കുമ്പോഴുള്ള തുകയും താരതമ്യംചെയ്തശേഷം മാത്രം ഇത്തരം വായ്പകളെടുക്കുക. തുടക്കത്തില്‍ കുറച്ചു തുക അടച്ചാല്‍ മതിയെന്നുകരുതി കടക്കെണിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. മൂന്നുവര്‍ഷം കഴിഞ്ഞാല്‍ ഇഎംഐയിലുണ്ടാകുന്ന വര്‍ധന താങ്ങാനകുമോയെന്നും മുന്‍കൂട്ടി കണക്കുകൂട്ടുക.

വാടകയ്ക്ക് താമസിക്കുന്നവര്‍

നിലവില്‍ ഉയര്‍ന്ന വാടക നല്‍കി താമസിക്കുന്നവര്‍ക്ക് പൂര്‍ത്തിയായ വീട്ടിലേയ്ക്കുമാറാന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. വാടകയിനത്തില്‍ ചെലവാക്കുന്ന തുകമാത്രം നല്‍കി മൂന്നുവര്‍ഷംവരെ മുന്നോട്ടു പോകാനാകൂം. പൂര്‍ത്തിയായ ഭവനമായതിനാല്‍ ഉടനെതന്നെ താമസം മാറ്റാനുമാകും. നിലവില്‍ 20,000 – 25,000 രൂപ പ്രതിമാസം വാടക നല്‍കുന്നവര്‍ക്ക് പ്രയോജനകരമാണ്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!