Connect with us

Breaking News

റിസോർട്ടിന് സമീപത്തെ വെള്ളക്കെട്ടിൽവീണ് ഏഴുവയസ്സുകാരി മരിച്ചു

Published

on

Share our post

വട്ടിയൂർക്കാവ്: ‘‘രണ്ടാം ക്ലാസ്സുകാരിയായ അന്ന തെരേസ പൂമ്പാറ്റയെപ്പോലെയായിരുന്നു. എപ്പോഴും പുഞ്ചിരിയോടെ, സഹോദരങ്ങളോടൊപ്പം കളിച്ചുചിരിച്ചു പറന്നു നടക്കാൻ ഇഷ്ടപ്പെട്ടിരുന്നവൾ. ഞങ്ങളെയെല്ലാം അവൾക്കു വലിയ ഇഷ്ടമായിരുന്നു”-അന്നയെക്കുറിച്ച് അയൽക്കാരുടെ വാക്കുകളാണിത്.

പൂവാറിലെ പൊഴിയൂരിലുണ്ടായ അപകടത്തിൽപ്പെട്ട് അന്ന മരിച്ചെന്ന സത്യം ഇപ്പോഴും സമീപവാസികൾക്ക്‌ ഉൾക്കൊള്ളാനായിട്ടില്ല. കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ ഫ്രാങ്ക്ളിൻ സണ്ണിയുടെയും റിയയുടെയും നാലു മക്കളിൽ മൂത്തവളായിരുന്നു അന്ന തെരേസ. വട്ടിയൂർക്കാവ് അറപ്പുര റോഡ് ലേക് വ്യൂ ലെയ്‌നിലെ, അച്ഛന്റെ സഹോദരി സോയയുടെ വീട്ടിലായിരുന്നു അന്നയും സഹോദരങ്ങളായ ജേക്കബ്, ആന്റണി എന്നിവരും താമസിച്ചിരുന്നത്.

കൈക്കുഞ്ഞായ ജൂഡ് മാതാപിതാക്കളോടൊപ്പം കോഴിക്കോട്ടും. സ്കൂൾ അവധിയായതിനാൽ ഇളയ കുട്ടികളായ ജേക്കബ്, ആൻറണി എന്നിവരും കുടുംബാംഗങ്ങളായ മറ്റു കുട്ടികളും ചേർന്ന് വീട്ടിൽ എപ്പോഴും കളിചിരികളിലായിരുന്നു. ഇതിനിെട, രണ്ടു ദിവസം മുമ്പ് ജൂഡും ഈ വീട്ടിലെത്തി. അതോടെ സന്തോഷം ഇരട്ടിച്ചു. വീട്ടിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിക്കാൻ നേതൃത്വം നൽകിയിരുന്നതും അന്നയായിരുന്നു. ഒരു ദിവസം റിസോർട്ടിൽ തങ്ങിയ ശേഷം ചൊവ്വാഴ്ച രാവിലെ തിരിച്ചുവരാനായാണ് കുടുംബത്തോടൊപ്പം അന്ന പോയത്.

മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് കുട്ടി റിസോർട്ടിലെത്തിയത്. അന്നയും സഹോദരങ്ങളും ഫ്രാങ്ക്ളിന്റെ സഹോദരി സോയയ്ക്കൊപ്പം വട്ടിയൂർക്കാവിലെ ഗ്രേസ് വില്ലയെന്ന വീട്ടിലാണ് താമസിച്ചിരുന്നത്. ഫ്രാങ്ക്ളിനും റിയയും ഇളയകുഞ്ഞും കോഴിക്കോട്ടും. സോയയുടെ ഭർത്താവ് പോൾ മാത്യു വട്ടിയൂർക്കാവിലെ തൃശ്ശൂർ ഗ്രേസ് ജൂവലറി ഉടമയാണ്.

സോയയുടെ, വിദേശത്തു പഠിക്കുന്ന മക്കൾ അവധിക്കു നാട്ടിലെത്തിയതിനെത്തുടർന്ന് രണ്ടു ദിവസം മുൻപാണ് ഫ്രാങ്ക്ളിനും കുടുംബവും വട്ടിയൂർക്കാവിലെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ്‌ ഫ്രാങ്ക്ളിെന്റ കുടുംബവും പോൾ മാത്യുവിന്റെ കുടുംബവും ഇവരുടെ മാതാപിതാക്കളും അടങ്ങുന്ന സംഘം പൊഴിയൂരിലെ ഐസോ ഡി കൊക്കൊ എന്ന റിസോർട്ടിലെത്തിയത്. മുറിയിലെത്തി അരമണിക്കൂറിന് ശേഷമാണ് കുട്ടി ഒപ്പമില്ലെന്ന് ഇവർ അറിയുന്നതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റിസോർട്ടിന് മുന്നിലെ കായലിന്റെ ഭാഗമായുള്ള വെള്ളക്കെട്ടിൽ കുട്ടിയുടെ കൈവശമുണ്ടായിരുന്ന പാവ കണ്ടെത്തി. 

തുടർന്ന് റിസോർട്ട് ജീവനക്കാരടക്കം വെള്ളക്കെട്ടിലിറങ്ങി നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ജേക്കബ്‌, ആന്റണി, ജൂഡ് എന്നിവരാണ് അന്നയുടെ സഹോദരങ്ങൾ.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!