Connect with us

Breaking News

പൊന്ന്യത്തങ്കത്തിന് ഇന്ന്‌ കളരിവിളക്ക്‌ തെളിയും

Published

on

Share our post

തലശേരി : തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും പൊയ്‌ത്തിനിറങ്ങിയ പൊന്ന്യം ഏഴരക്കണ്ടത്തിൽ തിങ്കളാഴ്‌ച കളരിവിളക്ക്‌ തെളിയും. രാത്രി ഏഴിന്‌ സാഹിത്യകാരൻ ടി പത്മനാഭൻ ഉദ്‌ഘാടനം ചെയ്യും. കാരായി രാജൻ, സി.കെ. രമേശൻ എന്നിവർ മുഖ്യാതിഥികളാവും. രാത്രി ബാംബു സിംഫണിയും സ്വതന്ത്ര കളരി, ഗുരുകൃപ കളരി സംഘങ്ങളുടെ അഭ്യാസവും.

പൊന്ന്യത്തങ്കത്തിന്റെ രണ്ടാംനാളിൽ കതിരൂർ ഗുരുക്കൾ–തച്ചോളി ഒതേനൻ അനുസ്‌മരണം പാട്യം പഠനഗവേഷണ കേന്ദ്രം ഡയരക്ടർ പി. ഹരീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. പൂരക്കളി, വനിതാ തോൽപ്പാവക്കൂത്ത്‌ എന്നിവ അവതരിപ്പിക്കും. ബുധനാഴ്‌ച രാത്രി ഏഴിന്‌ ദേശീയ യോഗാ ചാമ്പ്യൻഷിപ്പിൽ സമ്മാനം നേടിയ സന്മയ.എസ്‌.നമ്പ്യാരെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആദരിക്കും.

യോഗാ പ്രദർശനവും വനിതാ പൂരക്കളിയും 24ന്‌ രാത്രി ഏഴിന്‌ ആദരസമ്മേളനം കെ. മുരളീധരൻ എം.പി. ഉദ്‌ഘാടനം ചെയ്യും. രാത്രി കർണൻ ബാലെ.

25ന്‌ സാംസ്‌കാരിക സമ്മേളനം ഖാദിബോർഡ്‌ വൈസ്‌ ചെയർമാൻ പി. ജയരാജൻ ഉദ്‌ഘാടനം ചെയ്യും. രാവണേശ്വരം ഗോത്രപ്പെരുമയുടെ ഗോത്രകലാ അവതരണം.

26ന്‌ എരഞ്ഞോളി മൂസ അനുസ്‌മരണം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്യും. മാപ്പിളപ്പാട്ട്‌, ദഫ്‌മുട്ട്‌, ഒപ്പന എന്നിവയുണ്ടാവും.

27ന്‌ സമാപനസമ്മേളനം സ്‌പീക്കർ എം.ബി. രാജേഷ്‌ ഉദ്‌ഘാടനംചെയ്യും. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷനാവും. ജഗജിത്ത്‌ അനുസ്‌മരണവും ജിതേഷ്‌ സുന്ദരം, ഡോ. ഭാവന എന്നിവരുടെ ഗസലും.

ദിവസവും വിവിധ കളരി സംഘങ്ങളുടെ കളരി അഭ്യാസ പ്രകടനമുണ്ടാവും. സാംസ്‌കാരിക വകുപ്പും ഫോക്‌ലോർ അക്കാദമിയും കതിരൂർ പഞ്ചായത്തിന്റെയും പാട്യം ഗോപാലൻ സ്‌മാരക വായനശാലയുടെയും സഹകരണത്തോടെയാണ്‌ പൊന്ന്യത്തങ്കം സംഘടിപ്പിക്കുന്നത്‌. കോവിഡ്‌ കാലത്തെ ഇടവേളക്ക്‌ ശേഷമാണ്‌ പൊന്ന്യത്തങ്കം പുനരാരംഭിക്കുന്നത്‌.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!