Connect with us

Breaking News

സൗരവൈദ്യുതി നിലയം വീട്ടിലൊരുക്കാം

Published

on

Share our post

കണ്ണൂർ : വീടുകളിൽ സൗര വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന്‌ കുറഞ്ഞ പലിശനിരക്കിൽ വായ്‌പ. എസ്‌.ബി.ഐ, എച്ച്‌.ഡി.എഫ്‌.സി തുടങ്ങിയ ബാങ്കുകളാണ്‌ 6.7 ശതമാനം പലിശനിരക്കിൽ വായ്‌പ അനുവദിക്കുക. അനർട്ട്‌ നടപ്പാക്കുന്ന ഗാർഹിക സൗരോർജ പ്ലാന്റുകൾ നിർമിക്കുന്നതിനാണ്‌ വായ്‌പയെന്ന്‌ ജില്ലാ എൻജിനിയർ കെ. മുഹമ്മദ്‌ റാഷിദും ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ ഇ.കെ. ചന്ദ്രനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജില്ലയിൽ മൂന്നുവർഷത്തിനുള്ളിൽ 110 വീടുകളിലും 60 സർക്കാർ സ്ഥാപനങ്ങളിലും അനർട്ട്‌ സൗരോർജ പ്ലാന്റ്‌ സ്ഥാപിച്ചിട്ടുണ്ട്‌. സൗരതേജസ്‌ പദ്ധതിയിൽ നിലവിൽ രജിസ്‌റ്റർചെയ്‌ത 220 വീടുകളിൽ പ്ലാന്റ്‌ സ്ഥാപിച്ച്‌ 725 കിലോവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കും. ജൂണോടെ പുരപ്പുറ സൗര പ്ലാന്റുകളിൽനിന്ന്‌ 2000 കിലോവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ്‌ ലക്ഷ്യം. 650 വീടുകളെങ്കിലും രജിസ്‌റ്റർ ചെയ്‌താൽ മാത്രമേ ഇത്‌ സാധ്യമാകൂ.

ഗാർഹിക സൗരോർജ പ്ലാന്റുകളുടെ സ്പോട്ട് രജിസ്ട്രേഷനും ബോധവൽക്കരണവും 21, 22, 23 തീയതികളിൽ അനർട്ട് ജില്ലാ ഓഫീസിന് സമീപം അർബൻ സ്ക്വയർ ഹാളിൽ നടക്കും. രണ്ടുമുതൽ 10 കിലോവാട്ട്‌ വരെയുളള പ്ലാന്റുകൾക്ക് 20 മുതൽ 40 ശതമാനം വരെ സബ്സിഡി ലഭിക്കും. ഊർജമിത്ര കേന്ദ്രങ്ങളാണ്‌ രജിസ്ട്രേഷൻ നടത്തുന്നത്‌. ഊർജമിത്ര കല്യാശേരി 21ന്‌ കണ്ണപുരം പഞ്ചായത്തിലും 22ന്‌ മാടായിയിലും 23ന്‌ കടന്നപ്പള്ളി–പാണപ്പുഴ പഞ്ചായത്തിലും രജിസ്‌ട്രേഷൻ നടത്തും. ഊർജമിത്ര അഴീക്കോട് 21നും 22നും അഴീക്കോട് സർവീസ് സെന്ററിലും 23ന്‌ നാറാത്ത് പഞ്ചായത്തിലും ഊർജമിത്ര പയ്യന്നൂർ 21, 22, 23 തീയതികളിൽ സർവീസ് സെന്ററിലും ഊർജമിത്ര മട്ടന്നൂർ 23ന്‌ ഇരിട്ടി താലൂക്ക് ഓഫീസിന് സമീപത്തും സ്പോട്ട് രജിസ്ട്രേഷൻ നടത്തും. രജിസ്‌ട്രേഷന്‌ വൈദ്യുതി ബില്ല്, ആധാർ കാർഡ്, അഡ്വാൻസ് തുക 1180 രൂപ എന്നിവ കരുതണം.

കാർഷികമേഖലയിൽ സൗരോർജ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾക്ക് 60 ശതമാനം സബ്സിഡിയുണ്ട്‌. നിലവിൽ കാർഷിക കണക്‌ഷനുള്ള പമ്പുകൾക്ക് ശേഷി അനുസരിച്ച് ഗ്രിഡ് ബന്ധിത സൗരോർജ പ്ലാന്റുകൾ സബ്സിഡിയിൽ സ്ഥാപിക്കാം. ഫോൺ: അനർട്ട് ജില്ലാ ഓഫീസ് -0497-2700051, 9188119413 ഊർജമിത്ര കേന്ദ്രങ്ങൾ: കല്യാശേരി – 7025981361, അഴീക്കോട് – 9604385661, മട്ടന്നൂർ – 9188592492, പയ്യന്നൂർ – 6238502900.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!