Connect with us

Breaking News

പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും തമ്മിൽ തർക്കം;ഗവ.ആസ്പത്രിയിലെ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ അനുമതിയില്ല

Published

on

Share our post

പേരാവൂർ: താലൂക്കാസ്പത്രിയിലെ ഐ.പി വിഭാഗം കെട്ടിടത്തിൽ ലിഫ്റ്റ്നിർമാണം പൂർത്തിയാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർ അനുമതി നൽകുന്നില്ലെന്ന് പരാതി.ഇത് കാരണം രണ്ടും മൂന്നുംനിലയിലേക്ക് പോകുന്ന രോഗികൾ ദുരിതത്തിലായി.പേരാവൂർ പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും (കെട്ടിടം വിഭാഗം) തമ്മിൽ നിലനിൽക്കുന്ന സാങ്കേതിക വിഷയങ്ങളാണ് ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ അനുമതി ലഭിക്കാത്തതിന് കാരണം .

ആരോഗ്യവകുപ്പിന്റെ 1 കോടി 40 ലക്ഷം രൂപയുടെഫണ്ടുപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിർമിച്ചത്.പുതിയ മൂന്ന് നില കെട്ടിടത്തിന്റെ നിർമാണത്തോടൊപ്പം ലിഫ്റ്റും നിർമിച്ചിരുന്നു.ലിഫ്റ്റ് പ്രവർത്തിപ്പിക്കണമെങ്കിൽ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ ഇൻസ്‌പെക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കണമെന്നാണ് പറയുന്നത്.എന്നാൽ,ഇതിനു മുൻപ് ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്ന് എൻ.ഒ.സി ലഭിക്കണമെന്നും പറയപ്പെടുന്നു.

അധികൃതർ തമ്മിൽ നിലനിൽക്കുന്ന സാങ്കേതികതയിൽ കുരുങ്ങി അനുമതി വൈകുന്നതോടെ മൂന്നാം നിലയിലെ പുരുഷൻമാരുടെ വാർഡിൽ രോഗികളെ കൊണ്ട് പോകൽ ദുരിതമാവുകയാണ്.ലിഫ്റ്റ് പ്രവർത്തിപ്പിക്കാത്തതിനാൽ ആസ്പത്രിയിലെ വാർഡുകളിലേക്ക് പോയി വരുന്നതിന് രോഗികൾക്കും ജോലിക്കാർക്കും ബുദ്ധിമുട്ട് വർധിച്ചിട്ടുണ്ട്.അവശരായ രോഗികൾക്ക് രണ്ടാം നിലയിലും മൂന്നാം നിലയിലുമുള്ള കിടക്കയിലേക്ക് എത്തണമെങ്കിൽ പടികൾ ചവിട്ടി കയറിപോകേണ്ട അവസ്ഥയാണ്.ഇതിന് പരിഹാരം കാണാൻ ആസ്പത്രി മാനേജ്‌മെന്റ് കമ്മിറ്റിയും നടപടിയെടുക്കുന്നില്ല.ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്ന് ആസ്പത്രി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!